Latest Updates
-
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം -
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവരാത്രി ഘടസ്ഥാപനം: പൂജയ്ക്ക് ഈ സമയം തെറ്റിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
Planet Transit in October 2022: ഒക്ടോബറില്‍ 5 ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം; ഈ 5 രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ ചലനം ഒരു പ്രധാന സംഭവമായി കണക്കാക്കുന്നു. ഓരോ ഇടവേളകളിലും ഗ്രഹങ്ങള്‍ അവയുടെ രാശി മാറുന്നു. സെപ്റ്റംബര്‍ മാസം കഴിഞ്ഞ് ഇപ്പോള്‍ ഒക്ടോബര്‍ മാസത്തിലേക്ക് കടക്കാനിരിക്കുകയാണ് നാം. ഒക്ടോബര്‍ മാസത്തില്‍ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും രാശി മാറും. ഒക്ടോബറില്‍ സൂര്യഗ്രഹണവും സംഭവിക്കാന്‍ പോകുന്നുണ്ട്.
ഗ്രഹണവും രാശി മാറ്റവുമെല്ലാം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാക്കും. പല രാശിക്കാര്‍ക്കും ഈ സമയം സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഒക്ടോബര്‍ മാസത്തില്‍ ഏതൊക്കെ ഗ്രഹങ്ങള്‍ അവയുടെ സ്ഥാനം മാറുമെന്നും ഏതൊക്കെ രാശികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും അറിയിക്കാന്‍ ലേഖനം വായിക്കൂ.

ഒക്ടോബറിലെ ഗ്രഹസംക്രമണം
ഒക്ടോബര്‍ 2 - ബുധന്‍ കന്നി രാശിയില്‍
ഒക്ടോബര്‍ 16 - മിഥുനം രാശിയില്‍ ചൊവ്വ
ഒക്ടോബര്‍ 17 - സൂര്യന് തുലാം രാശിയില്‍
ഒക്ടോബര്‍ 18 - ശുക്രന് തുലാം രാശിയില്‍ അസ്തമിക്കും
ഒക്ടോബര്‍ 23 - ശനി മകരം രാശിയില്‍
ഒക്ടോബര്‍ 26 - ബുധന്‍ തുലാം രാശിയില്‍

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തിന്റെ ചില മേഖലകളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി നിങ്ങള്‍ക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ വരവ് ചെലവുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യം നിലനിര്‍ത്താനും മുന്‍കരുതലുകള്‍ എടുക്കണം. ആരോഗ്യ കാര്യത്തില്‍ ഒരു അശ്രദ്ധയും കാണിക്കരുത്. ഒക്ടോബര്‍ മാസത്തിലെ ഗ്രഹങ്ങളുടെ ചലനം മൂലം നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം.

കര്‍ക്കിടകം
ഒക്ടോബര്‍ മാസം കര്‍ക്കടക രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഒക്ടോബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. കര്‍ക്കിടകം രാശിയിലെ വിവാഹിതര്‍ക്കും ഒക്ടോബര്‍ മാസത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ബന്ധത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി വഴക്കുണ്ടായേക്കാം.

കന്നി
ഒക്ടോബര്‍ മാസത്തിലെ ഗ്രഹങ്ങളുടെ ചലനം പറയുന്നത് കന്നി രാശിക്കാര്‍ക്ക് ഈ സമയം അല്പം ബുദ്ധിമുട്ടായിരിക്കും. ഒക്ടോബര്‍ മാസം നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രണയ ജീവിതത്തിലും ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. എന്നിരുന്നാലും, വിവാഹിതര്‍ക്ക് ഇത് സന്തോഷകരമായ സമയമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വിദ്യാഭ്യാസ മേഖലയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കുടുംബജീവിതവും ഒക്ടോബര്‍ മാസം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കാം. കുടുംബത്തില്‍ ചില തെറ്റിദ്ധാരണകള്‍ വളര്‍ന്നേക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം സമ്മിശ്രമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നേക്കാം. ഈ സമയത്ത് ചെലവുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ ഇടയുണ്ട്. ഈ സമയത്ത് നിങ്ങള്‍ അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുക.

മീനം
ഒക്ടോബര്‍ മാസം മീനരാശിക്കാര്‍ക്ക് ആശങ്കകളും പ്രശ്നങ്ങളും നിറഞ്ഞതായിരിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ മാസം നിങ്ങളുടെ സാമ്പത്തിക, കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകളും വര്‍ദ്ധിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക. കുടുംബാംഗങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം. കൂടാതെ, നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, നിങ്ങളുടെ രാശിയുടെ അധിപനും കര്‍മ്മ ഗൃഹനാഥനുമായ വ്യാഴം നിങ്ങളുടെ ആദ്യ ഭാവത്തില്‍ വസിക്കും. ഇതിന്റെ ബലത്താല്‍ നിങ്ങള്‍ക്ക് കരിയറില്‍ ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രണയ ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചേക്കാം.



Click it and Unblock the Notifications
