Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ഒക്ടോബറില്‍ 4 ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം; 12 രാശിക്കും ബാധകം
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ ചലനം ഒരു വ്യക്തിയുടെ സ്വഭാവത്തിലും ഭാവിയിലും വലിയ സ്വാധീനം ചെലുത്തുന്നു. ഒരു നിശ്ചിത ഇടവേളയില്‍ ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരപാത മാറ്റിക്കൊണ്ടിരിക്കും. ഇത് ഒരു നിശ്ചിത കാലയളവില്‍ നിലവിലുള്ള രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. എപ്പോഴെല്ലാം ഗ്രഹങ്ങളുടെ രാശിചക്രത്തില്‍ മാറ്റം സംഭവിക്കുന്നുവോ അപ്പോഴെല്ലാം അത് 12 രാശികളിലെയും ആളുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നു.
എല്ലാ മാസവും പല ഗ്രഹങ്ങളുടെയും രാശിചിഹ്നങ്ങള്‍ മാറുന്നു. ഇപ്പോള്‍ ഒക്ടോബറിലും പല ഗ്രഹങ്ങളുടെയും രാശികള്‍ ഒരേസമയം മാറാന്‍ പോകുന്നു. ഒക്ടോബര്‍ മാസത്തില്‍ നാല് ഗ്രഹങ്ങള്‍ അതായത് ബുധന്‍, ശുക്രന്, ചൊവ്വ, സൂര്യന് എന്നിവ രാശി മാറും. മാസത്തിന്റെ തുടക്കത്തില്‍ ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ രാശിചിഹ്നങ്ങളില്‍ മാറ്റം ഉണ്ടാകും. ഇതിനുശേഷം, ഒക്ടോബര്‍ 17 ന്, സൂര്യന്റെയും തുടര്‍ന്ന് ചൊവ്വയുടെയും രാശിയില്‍ മാറ്റമുണ്ടാകും. ഈ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പലവിധത്തില്‍ സ്വാധീനിക്കുകയും ചെയ്യും. ഈ മാറ്റങ്ങളുടെ വിശദമായ ഫലങ്ങള്‍ വരും ലേഖനങ്ങളില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇവിടെ നിങ്ങള്‍ക്ക് ഒക്ടോബര്‍ മാസത്തിലെ ഗ്രഹങ്ങളുടെ രാശിമാറ്റത്തെക്കുറിച്ച് വായിച്ചറിയാം.

ഒക്ടോബറിലെ ശുക്രന്റെ രാശി മാറ്റം
ജ്യോതിഷത്തില്‍, ശുക്രനെ സന്തോഷവും സമൃദ്ധിയും സമ്പത്തും നല്കുന്ന ഗ്രഹമായി കണക്കാക്കുന്നു. ശുക്രന്റെ സംക്രമണം 2021 ഒക്ടോബര്‍ 2 ന് രാവിലെ 9.35 ന് വൃശ്ചികം രാശിയില്‍ നടക്കും. ഒക്ടോബര്‍ 30ന് 15.56 വരെ ശുക്രന് ഈ രാശിയില്‍ തുടരും.

കന്നിരാശിയില്‍ ബുധന്റെ വക്രഗതി
ബുധന്‍ ഒരു നിഷ്പക്ഷ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇതിനു പുറമേ, സംസാരം, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ കാരണക്കാരനായ ഗ്രഹമായും ബുധനെ കണക്കാക്കപ്പെടുന്നു. 2021 ഒക്ടോബര്‍ 2 ന് പുലര്‍ച്ചെ 3:23 ന് ബുധന്‍ കന്നി രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചുതുടങ്ങും. അതിനുശേഷം ഒക്ടോബര്‍ 18 ന് കന്നിയില്‍ സംക്രമിക്കും. ഇതിനുശേഷം, നവംബര്‍ 2 ന് രാവിലെ 9:43 ന് ബുധന്‍ തുലാം രാശിയില്‍ സംക്രമിക്കും.

സൂര്യന് തുലാം രാശിയില്‍
എല്ലാ ഗ്രഹങ്ങളുടെയും രാജാവായി സൂര്യനെ കണക്കാക്കുന്നു. ജാതകത്തില്‍ സൂര്യന് ശക്തമാകുമ്പോള്‍, സമൂഹത്തില്‍ ഒരു വ്യക്തിയുടെ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കുന്നു. 2021 ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് 1 മണിക്ക് തുലാം രാശിയില്‍ സൂര്യന്റെ സംക്രമണം നടക്കും. നവംബര്‍ 16 ന് ഉച്ചയ്ക്ക് 12.49 വരെ സൂര്യന് ഈ രാശിയില്‍ ഉണ്ടാകും. അതിനുശേഷം അത് വൃശ്ചികം രാശിയില്‍ പ്രവേശിക്കും.

ചൊവ്വയുടെ സംക്രമണം
ജ്യോതിഷത്തില്‍ ചൊവ്വയെ ജ്വലിക്കുന്ന ഗ്രഹമായി കണക്കാക്കുന്നു. ചൊവ്വയാണ് ധൈര്യത്തിന്റെയും ശക്തിയുടെയും ഗ്രഹം. ജാതകത്തില്‍ ചൊവ്വയുടെ സ്വാധീനം ഉള്ള ആളുകള്‍ വളരെ ആത്മവിശ്വാസമുള്ള ആളുകളാണ്. മേടം, വൃശ്ചികം എന്നിവയുടെ അധിപനാണ് ചൊവ്വ. 2021 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ 1.13 ന് തുലാം രാശിയില്‍ ചൊവ്വയുടെ സംക്രമണം നടക്കും. 2021 ഡിസംബര്‍ 5 വരെ രാവിലെ 5.01 വരെ ഇത് തുടരും, അതിനുശേഷം ചൊവ്വ വൃശ്ചികം രാശിയില്‍ പ്രവേശിക്കും.



Click it and Unblock the Notifications
