Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
Planet Transit in November 2022: നവംബറില്‍ 5 വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 4 രാശിക്ക് നേട്ടങ്ങള്‍
2022ല്‍ നവംബര്‍ മാസം ആരംഭിക്കാന്‍ പോകുന്നു. ജ്യോതിഷപരമായി ഈ മാസം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തെ ഗ്രഹങ്ങളുടെ ചലനത്തോടൊപ്പം ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണവും നടക്കാന്‍ പോകുന്നുണ്ട്. ജ്യോതിഷം അനുസരിച്ച്, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശി മാറുന്നു. എല്ലാ മാസവും നിരവധി വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം സംഭവിക്കാറുണ്ട്.
ഈ സമയം നവംബര്‍ 11 മുതല്‍ നവംബര്‍ 24 വരെ 5 വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം നേരിടാന്‍ പോകുന്നു. 2022 നവംബര്‍ മാസത്തില്‍ ഏതൊക്കെ ഗ്രഹങ്ങളാണ് രാശി മാറുന്നതെന്നും ഇതിലൂടെ നേട്ടം ലഭിക്കുന്ന രാശിക്കാര്‍ ആരെന്നും അറിയാന്‍ ലേഖനം വായിക്കൂ.

2022 നവംബര്‍ മാസത്തിലെ ഗ്രഹസംക്രമങ്ങളും ഗ്രഹണവും
2022 നവംബര്‍ മാസത്തില്‍ 5 ഗ്രഹസംക്രമങ്ങളും ഒരു ഗ്രഹണവും ഉണ്ടാകും. ഈ സംക്രമണങ്ങളുടെ തീയതിയും സമയവും നവംബറിലെ ഗ്രഹണവും എന്തൊക്കെയെന്ന് നോക്കാം.
8 നവംബര്‍ - സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം (ബ്ലഡ് മൂണ്‍): നവംബര്‍ 8ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:38ന് ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം നടക്കും.
11 നവംബര്‍ - വൃശ്ചിക രാശിയില്‍ ശുക്രന്റെ സംക്രമണം
13 നവംബര്‍ - ഇടവം രാശിയില്‍ ചൊവ്വയുടെ വക്രഗതി സഞ്ചാരം. ജനുവരി 13 വരെ ചൊവ്വ ഈ സ്ഥിതിയില്‍ തുടരും.
13 നവംബര്‍ - വൃശ്ചിക രാശിയില്‍ ബുധന്റെ സംക്രമണം
16 നവംബര്‍ - വൃശ്ചിക രാശിയിലെ സൂര്യന്റെ സംക്രമണം
24 നവംബര്‍ - മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍

മേടം
ജ്യോതിഷ പ്രകാരം മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സഞ്ചാരപാതയിലെ മാറ്റത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ കാലയളവില്‍ അനന്തരാവകാശത്തില്‍ നിന്നോ മറ്റ് മാര്‍ഗങ്ങളില്‍ നിന്നോ നിങ്ങള്‍ക്ക് നേട്ടമുണ്ടാകാനുള്ള സാധ്യതകളുണ്ട്. ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് സൂര്യന്റെ സംക്രമണം പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. ശുക്രന്റെ സംക്രമണം മേടം രാശിക്കാരായ ബിസിനസുകാര്‍ക്ക് ഗുണം ചെയ്യും.

കര്‍ക്കിടകം
നവംബറിലെ ഗ്രഹങ്ങളുടെ ചലനം കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യ സംക്രമണവും വ്യാഴത്തിന്റെ മാറ്റവും ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ഈ സമയത്ത് കര്‍ക്കിടകം രാശിക്കാരായ ബിസിനസ്സുകാര്‍ക്ക് ലാഭം നേടാനാകും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം നല്ലതായിരിക്കും. ജോലിസ്ഥലത്ത് പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. കൂടാതെ, കരിയറിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങം
നവംബര്‍ മാസത്തിലെ ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. വൃശ്ചിക രാശിയിലെ ശുക്രന്റെ മാറ്റം നിങ്ങള്‍ക്ക് ലാഭവും ഐശ്വര്യവും നല്‍കും. അതേസമയം ചൊവ്വയുടെ സംക്രമം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. ചിങ്ങം രാശിക്കാരായ ബിസിനസുകാര്‍ക്ക് ബുധന്റെ സംക്രമണം ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടാം.

കന്നി
ജ്യോതിഷ പ്രകാരം, നവംബറിലെ ഗ്രഹങ്ങളുടെ സംക്രമണം കന്നി രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്കാന് പോകുന്നു. സൂര്യന്റെയും വ്യാഴത്തിന്റെയും നല്ല സ്ഥാനം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സമയം വളരെ നല്ലതാണ്. ഈ സമയത്ത് കന്നി രാശിക്കാരായ ചിലര്‍ക്ക് പല നേട്ടങ്ങളും ലഭിക്കും.



Click it and Unblock the Notifications
