Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
നവംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ രാശിക്ക് നേട്ടങ്ങള്‍
ജ്യോതിഷപ്രകാരം നവഗ്രഹങ്ങളുടെ ചലനം ഓരോ വ്യക്തിയിലും പ്രത്യേക സ്വാധീനം ചെലുത്തുന്നു. ഒരു പ്രത്യേക ഗ്രഹത്തിന്റെ ചലനം കാരണം, അത് ചില വ്യക്തികളില്‍ നല്ല ഫലവും ചിലര്‍ക്ക് ദോഷഫലങ്ങളും ഉണ്ടാക്കുന്നു. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഇത്തരത്തില്‍ ചില ഗ്രഹങ്ങള്‍ എല്ലാ മാസവും രാശി മാറുന്നു. ഇതുകൂടാതെ, ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ നിന്ന് പ്രതിലോമത്തിലേക്കും പ്രതിലോമത്തില് നിന്ന് നേര്രേഖയിലേക്കും നീങ്ങുന്നു.

നവംബറിലെ ഗ്രഹ മാറ്റങ്ങള്‍
നവംബര്‍ മാസത്തില്‍ മൂന്ന് പ്രധാന ഗ്രഹങ്ങള്‍ അവയുടെ രാശിചക്രം മാറും. നവംബര്‍ 02 ന് തുലാം രാശിയില്‍ ബുധന്‍ ഗ്രഹം സംക്രമിക്കും. ഇതിനുശേഷം നവംബര്‍ 16-ന് വൃശ്ചികരാശിയില്‍ സൂര്യന് പ്രവേശിക്കും. സൂര്യന് ഇപ്പോള്‍ തുലാം രാശിയിലാണ്. നവംബര്‍ 20 ന്, എല്ലാ ഗ്രഹങ്ങള്‍ക്കും ഇടയില്‍, വ്യാഴം കുംഭത്തില്‍ പ്രവേശിക്കും. നവംബര്‍ മാസത്തില്‍ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ മാറ്റം മൂലം ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
നവംബര്‍ മാസത്തില്‍ മേടം രാശിക്കാര്‍ക്ക് പല തരത്തിലുള്ള സന്തോഷങ്ങള്‍ ലഭിക്കും. ആദ്യ നാളുകളില്‍ ബുധന്‍ തുലാം രാശിയില്‍ പ്രവേശിക്കുന്നത് മേടം രാശിക്കാര്‍ക്ക് ധാരാളം പണവും ലാഭ സാധ്യതകളും നല്‍കും. ജോലിയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള നേട്ടങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിനസ്സിലും നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ സൂര്യന്റെയും വ്യാഴത്തിന്റെയും രാശിമാറ്റവും മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കുറച്ചു കാലമായി തുടരുന്ന വിഷമതകള്‍ ഇപ്പോള്‍ ക്രമേണ കുറഞ്ഞു വരുന്നതായി കാണുന്നു. നിങ്ങള്‍ക്ക് കരിയറില്‍ വിജയം ലഭിക്കും. വ്യാഴം കുംഭം രാശിയില്‍ പ്രവേശിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലും തൊഴില്‍രംഗത്തും നല്ല പുരോഗതിയുടെ സൂചനകളുണ്ട്.

കന്നി
സൂര്യന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. ബിസിനസ്സില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കും. ഒരു പുതിയ ബിസിനസ്സിന്റെ അടിത്തറയിടുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഇതുകൂടാതെ, എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശുഭകരമായ ഫലങ്ങള്‍ നല്കുന്ന ഗ്രഹമായി കണക്കാക്കപ്പെടുന്ന വ്യാഴവും കന്നിരാശിക്കാര്‍ക്ക് അനുകൂലമായ സ്വാധീനം ചെലുത്തും.

മകരം
മകരം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം അനുഗ്രഹമുണ്ടാകും. അതേസമയം, സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും പുതിയ എന്തെങ്കിലും ചെയ്യാനുള്ള തീക്ഷ്ണത നിങ്ങളുടെ മനസ്സിനെ കീഴടക്കുകയും ചെയ്യും, അതില്‍ നിങ്ങള്‍ക്ക് നൂറു ശതമാനം വിജയിക്കുകയും ചെയ്യും.



Click it and Unblock the Notifications
