Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Grah Gochar May: ഭാഗ്യം വഴിചോദിച്ച് വരും, മെയ് മാസം 4 ഗ്രഹങ്ങള്‍ക്ക് മാറ്റം;5 രാശിക്ക് ആഢംബര ജീവിതം
ഗ്രഹ സംക്രമണങ്ങളുടെ കാര്യത്തില്‍ ഒരു പ്രധാന മാസമാണ് മെയ് മാസം. 4 ഗ്രഹങ്ങള്‍ മെയ് മാസത്തില്‍ അവയുടെ രാശി മാറി സഞ്ചരിക്കും. മാസാരംഭത്തില്‍ ശുക്രന് മിഥുന രാശിയില്‍ പ്രവേശിക്കും. ചൊവ്വ, സൂര്യന് എന്നിവയും മെയ് മാസത്തില്‍ രാശിചിഹ്നങ്ങള്‍ മാറ്റും. മെയ് പകുതിയോടെ ബുധന്‍ മേടരാശിയില്‍ സംക്രമണം നടത്തും.
ഈ മാസം മുഴുവന്‍ വ്യാഴം മേടത്തിലും ശനി കുംഭത്തിലും ആയിരിക്കും. മെയ് മാസത്തിലെ ഗ്രഹങ്ങളുടെ ഈ രാശിചലനം 12 രാശിക്കാരുടെയും ജീവിതത്തില്‍ മാറ്റമുണ്ടാക്കും. എന്നാല്‍, ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രണ ഫലമായി മെയ് മാസം വളരെ പ്രയോജനകരമായിരിക്കും. ഇവര്‍ക്ക് ധാരാളം നേട്ടങ്ങളും സമ്പത്തും ജോലിയില്‍ ഉയര്‍ച്ചയും ലഭിക്കുന്നതായിരിക്കും. മെയ് മാസത്തിലെ ഗ്രഹസംക്രമണത്താല് ഭാഗ്യം തെളിയുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മെയ് മാസത്തിലെ ഗ്രഹമാറ്റങ്ങള്‍
മെയ് 2ന് ശുക്രന് രാശി മാറും. ഈ ദിവസം ശുക്രന് ഇടവം വിട്ട് മിഥുന രാശിയില്‍ സഞ്ചരിക്കും. ഇത് മിഥുന രാശിയില്‍ ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരല്‍ സൃഷ്ടിക്കും. തുടര്‍ന്ന് ചൊവ്വയുടെ സംക്രമം മെയ് 10ന് കര്‍ക്കടകത്തില്‍ നടക്കാന്‍ പോകുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സംക്രമണം മെയ് 15 ന് ഇടവം രാശിയില്‍ നടക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മെയ് മാസത്തിലെ ഗ്രഹസംക്രമത്തില് നിന്ന് തൊഴില്‍പരമായി പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനം ഫലം കാണുകയും ഇതില്‍ നിന്ന് പ്രയോജനം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും.
പൂര്‍വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ശുഭവാര്‍ത്തകള്‍ ലഭിക്കും. ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നുണ്ടെങ്കില്‍, അതില്‍ വിജയം ലഭിക്കും. പൂര്‍ത്തിയാകാത്ത പല ജോലികളും ഈ സമയം പൂര്‍ത്തിയാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹസംക്രമത്തിന്റെ ഈ ശുഭപ്രഭാവം മൂലം നേട്ടങ്ങള്‍ കൈവരും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില പുതിയ ജോലി ഓഫറുകള്‍ ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഒരു വലിയ ഇടപാട് നടത്താനാകും.
തൊഴില്‍പരമായി ഈ മാസം ശുഭവും ലാഭകരവുമായിരിക്കും. സമ്പത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മെയ് മാസം തൊഴിലിന്റെ കാര്യത്തില്‍ സമയം അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് മേലധികാരിയുമായും സഹപ്രവര്‍ത്തകരുമായും ഉള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കരിയറിന്റെ കാര്യത്തിലും ഈ സമയം നിങ്ങള്‍ക്ക് പുരോഗതി ലഭിക്കും.
നിങ്ങള്‍ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയത്ത് ചില നല്ല ഓഫറുകള്‍ ലഭിക്കും. കായിക മത്സരവുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ മാസം ഏറ്റവും മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം നേടാനാകും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ മാസം ഗ്രഹങ്ങളുടെ സംക്രമത്തില്‍ നിന്ന് വളരെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ ഫലം കാണും. നിങ്ങളുടെ മനസ്സിന് അനുസരിച്ച് പ്രവര്‍ത്തിക്കും. ജോലിസ്ഥലത്ത് മേലധികാരിയുമായുള്ള ബന്ധം മെച്ചപ്പെടും.
വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. വിദേശ സ്ഥാപനങ്ങളുമായി ഇടപെടുന്നതില്‍ ജാഗ്രത പാലിക്കണം. ബിസിനസ്സ് മേഖലയില്‍ പുരോഗതി ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.

മീനം
മീനം രാശിക്കാര്‍ക്ക് മെയ് മാസത്തിലെ ഗ്രഹമാറ്റം വളരെ ശുഭകരമായിരിക്കും. ദാമ്പത്യജീവിതവും കുടുംബജീവിതവും മികച്ചതായിരിക്കും. പുതിയ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.
മറ്റു സ്രോതസ്സുകളില്‍ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും. ഈ മാസം നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിക്കും. നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും സമൃദ്ധിയും സമാധാനവും വര്‍ദ്ധിക്കും.



Click it and Unblock the Notifications

