Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
കഷ്ടപ്പാട് വട്ടംചുറ്റി പിടികൂടും; മേയ് മാസത്തിലെ ഗ്രഹമാറ്റം നല്‍കും ഈ 5 രാശിക്ക് സാമ്പത്തിക പരാധീനത
മെയ് മാസം ആരംഭിച്ചുകഴിഞ്ഞു. ജ്യോതിഷപരമായി ഈ മാസം പ്രത്യേകതകള്‍ നിറഞ്ഞതാണ്. മെയ് മാസത്തില്‍ ചൊവ്വ, ശുക്രന്, സൂര്യന്, ബുധന്‍ തുടങ്ങിയ ഗ്രഹങ്ങള്‍ രാശിമാറും. അതേ സമയം ഈ വര്‍ഷം മെയ് മാസത്തില്‍ ചന്ദ്രഗ്രഹണവും സംഭവിക്കുന്നുണ്ട്. മെയ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ ശുക്രന് മിഥുന രാശിയില്‍ സഞ്ചരിക്കും. ഇതിനുശേഷം ചൊവ്വ കര്‍ക്കടകത്തിലും സൂര്യന് ഇടവത്തിലും സംക്രമിക്കും. ഈ സമയത്ത്, ബുധന്‍ അതിന്റെ ഗതി മാറുന്നുണ്ട്.
ബുധന്‍ ആദ്യം മേടത്തില് ഉദിക്കുകയും പിന്നീട് മേടത്തില് തന്നെ നീങ്ങുകയും ചെയ്യും. മാസാവസാനം ശുക്രന് കര്‍ക്കടകം രാശിയില്‍ സഞ്ചരിക്കും. ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിന്റെ ഫലം എല്ലാ രാശികളിലും ദൃശ്യമാകും. അത് മനുഷ്യജീവിതത്തെയും ബാധിക്കും. മെയ് മാസത്തിലെ ഗ്രഹസംക്രമങ്ങള് കാരണം ചില രാശിക്കാര്‍ക്ക് ഈ മാസം അല്പം കഠിനമായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടമാസത്തിലെ ഗ്രഹങ്ങളുടെ ചലനം മാറുന്നതിനാല്‍ ഇടവ രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മാസം നിങ്ങളുടെ സാമ്പത്തിക സാധ്യതകള്‍ക്ക് അനുകൂലമല്ല. ഈ സമയത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങളുടെ കരിയറും അത്ര അനുകൂലമല്ല. അതുകൊണ്ട് ഏത് ചുവടും അല്പം ശ്രദ്ധയോടെ എടുക്കുക.
മാസത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ കഠിനമായി ശ്രമിക്കേണ്ടിവരും. ഈ സമയത്ത്, നിങ്ങളുടെ ബന്ധുക്കളുമായി എന്തെങ്കിലും കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. ഈ സമയത്ത്, പണവുമായി ബന്ധപ്പെട്ട് റിസ്ക് എടുക്കുന്നത് ഒഴിവാക്കുക.

ഇടവം
ഇടവം രാശിക്കാര്‍ മെയ് മാസത്തില്‍ സാമ്പത്തികമായി വളരെയേറെ ശ്രദ്ധിക്കണം. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും, പണം സമ്പാദിക്കാന്‍ പാടുപെടേണ്ടി വരും. ബിസിനസ്സില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിടേണ്ടിവരും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്കും മെയ് മാസം അല്പം കഠിനമായിരിക്കും. ജോലിയിലും സാമ്പത്തികമായും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഏതെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ്, നിങ്ങളുടെ കുടുംബാംഗങ്ങളുടെ ഉപദേശം സ്വീകരിക്കുക. ഈ സമയം നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളലുണ്ടായേക്കാം. ആരോഗ്യകാര്യത്തില്‍ പൂര്‍ണ ശ്രദ്ധ നല്‍കുക.

തുലാം
തുലാം രാശിക്കാര്‍ക്കും മെയ് മാസത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ജോലിയുടെ സമ്മര്‍ദ്ദം കാരണം, നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. പണച്ചെലവുകള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ കീശ കാലിയാക്കാന്‍ അധിക സമയം വേണ്ടിവരില്ല.
ജോലിസ്ഥലത്ത് അധിക ജോലിഭാരം നിങ്ങളുടെമേല്‍ വരും. ഈ സമയത്ത് നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ബുദ്ധിയും വിവേകവും ഉപയോഗിച്ച് സാഹചര്യം കൈകാര്യം ചെയ്യുക. ഈ സമയത്ത്, ഏതെങ്കിലും സ്കീമിലോ ബിസിനസ്സിലോ പണം നിക്ഷേപിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക്, മെയ് മാസത്തില്ലെ ഗ്രഹസംക്രമണം പണത്തിന്റെ കാര്യത്തില്‍ അത്ര അനുകൂലമായിരിക്കില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഈ മാസം നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടിവരും. വിജയം നേടുന്നതിന് ഈ മാസം നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ മാസം യാത്രകള്‍ ഒഴിവാക്കണം.
മാസത്തിന്റെ തുടക്കത്തില്‍, കുടുംബ ആവശ്യങ്ങള്‍ക്കായി ധാരളം പണം ചിലവഴിച്ചേക്കാം. ഈ സമയത്ത്, വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ വിലകൂടിയ വസ്തുക്കള്‍ വാങ്ങുന്നതിനോ ഒരു വലിയ തുക ചെലവഴിക്കേണ്ടി വന്നേക്കാം, അതുമൂലം നിങ്ങളുടെ ബജറ്റ് താളം തെറ്റിയേക്കാം. ജോലിസ്ഥലത്ത് ജോലിഭാരം ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. മാസത്തിന്റെ മധ്യത്തില്‍ നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം പൂര്‍ണ്ണമായും ശ്രദ്ധിക്കുക.



Click it and Unblock the Notifications
