Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മെയ് മാസത്തില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ രാശിക്കാര്‍ക്ക് ഗുണം
ശനിയുടെ രാശിമാറ്റം, സൂര്യഗ്രഹണം എന്നിവയോടെയാണ് മെയ് മാസം ആരംഭിക്കുന്നത്. ഈ മാസത്തില്‍ മൂന്ന് പ്രധാന ഗ്രഹങ്ങള്‍ മാറുമ്പോള്‍ ഒരു ഗ്രഹം വക്രഗതിയില്‍ സഞ്ചരിക്കും. മെയ് 14ന് സൂര്യന് ഇടവം രാശിയില്‍ വരും. മെയ് 17ന് ചൊവ്വ മീനം രാശിയില്‍ വരും. മെയ് 23ന് ശുക്രന് മേടം രാശിയില്‍ പ്രവേശിക്കും. അതേസമയം മെയ് 10ന് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കും. ഗ്രഹങ്ങളുടെ ഈ മാറ്റവും സ്ഥാനവും മൂലം മെയ് മാസം പല രാശിക്കാര്‍ക്കും ശുഭകരമായ നേട്ടങ്ങളും പുരോഗതിയും കൈവരാന്‍ പോകുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് മെയ് മാസത്തില്‍ നേട്ടങ്ങളുണ്ടാകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഈ മാസം, സൂര്യന് നിങ്ങളുടെ ആദ്യ ഭവനത്തില്‍ നിന്ന് നീങ്ങുകയും രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുകയും ചെയ്യും, അതേസമയം ശുക്രന് നിങ്ങളുടെ ലഗ്ന ഭവനത്തില്‍ അതായത് ആദ്യ ഭവനത്തില്‍ സഞ്ചരിക്കും. അതിനാല്‍, മെയ് മാസത്തില്‍, നിങ്ങള്‍ക്ക് പല മാനസിക പ്രശ്നങ്ങളും തരണം ചെയ്യാന്‍ കഴിയും. ധനഗൃഹത്തില് സൂര്യന്റെ സാന്നിധ്യം മൂലം മേടം രാശിക്കാര്‍ക്ക് പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. മീനത്തിലെ ചൊവ്വ വിദേശ സ്രോതസ്സുകളില്‍ നിന്ന് ഗുണം നല്‍കും. വീട്ടില്‍ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക, അല്ലാത്തപക്ഷം കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. മേടം രാശിയില്‍ നില്ക്കുന്ന ശുക്രന് നിങ്ങളുടെ ഏഴാം ഭാവത്തെ നിരീക്ഷിക്കും, അതിനാല്‍ മെയ് മാസത്തിന്റെ അവസാന വാരത്തില്‍ ദാമ്പത്യ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അവസരം ലഭിക്കും.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ മെയ് മാസത്തില്‍ കാണാന്‍ സാധിക്കും. ഈ മാസം സൂര്യന്റെയും ബുധന്റെയും സ്ഥാനം കാരണം നിങ്ങള്‍ക്ക് പല സ്രോതസ്സുകളില്‍ നിന്നും നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കും. സര്‍ക്കാര്‍ ജോലി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ പരിശ്രമം ഫലം ചെയ്യും. ബിസിനസുകാര്‍ക്ക് പുതിയ കരാര്‍ ലഭിക്കും.

ചിങ്ങം
ഈ മാസം നിങ്ങളുടെ സംസാരത്തില്‍ മാധുര്യവും ദൃശ്യമാകും. നിങ്ങളുടെ യുക്തിസഹമായ കഴിവുകള്‍ വര്‍ധിക്കും. ഇത് സാമൂഹിക തലത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ രാശിയുടെ അധിപനായ സൂര്യന് ഈ മാസം നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടാകും. ചിലര്‍ക്ക് സ്ഥാനക്കയറ്റത്തിന് എല്ലാ സാധ്യതകളുമുണ്ട്. നിങ്ങളുടെ ശത്രുക്കളെ കീഴടക്കാന്‍ കഴിയും. ശുക്രന്റെ സംക്രമണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ ആയിരിക്കും, അതിനാല്‍ ഈ മാസം മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ മാസം നല്ല ഫലങ്ങള്‍ നേടാനും കഴിയും.

വൃശ്ചികം
മെയ് മാസത്തില്‍ നിങ്ങളുടെ രാശിയുടെ അധിപനായ ചൊവ്വ നിങ്ങളുടെ രാശിയുമായി അഞ്ചാം ഭാവത്തില്‍ സംക്രമണം നടത്തും. അതിനാല്‍ കായികരംഗത്ത് ഉള്ള വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം വിജയം ലഭിക്കും. പ്രണയബന്ധങ്ങളില്‍ ഉത്സാഹം കാമാം. ദാമ്പത്യ ജീവിതത്തിലും നല്ല മാറ്റങ്ങള്‍ വരാം. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. ഒരു പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നോട്ട് പോകാം. ഈ രാശിയിലുള്ള പ്രൊഫഷനലുകള്‍ ഈ കാലയളവില്‍ എതിര്‍ലിംഗത്തിലുള്ളവരുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കുക.

മകരം
ഈ മാസം നിങ്ങള്‍ക്ക് ധാരാളം നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഈ മാസം, നിങ്ങളുടെ മൂന്നാമത്തെ വീട്ടില്‍ ചൊവ്വ സംക്രമിക്കും, അതിനാല്‍ നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കും. സാഹസികത ചെയ്താല്‍ പുരോഗതി ലഭിക്കും. പോലീസ്, പട്ടാളം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. എന്നിരുന്നാലും, നിങ്ങളുടെ സംസാരത്തില്‍ ഈ സമയം അല്‍പ്പം ശ്രദ്ധ ചെലുത്തണം. ചിലരുടെ വിവാഹക്കാര്യത്തിലും ഈ മാസം തീരുമാനമാകും.



Click it and Unblock the Notifications
