Latest Updates
-
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം!
മാര്‍ച്ചില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 3 രാശിക്ക് കിടിലന്‍ സമയം, ഭാഗ്യനേട്ടങ്ങള്‍ തേടിയെത്തും
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും അവയുടെ സ്വാധീനം ദൃശ്യമാകും. ഗ്രഹമാറ്റങ്ങള്‍ ചിലര്‍ക്ക് ശുഭകരവും ചിലര്‍ക്ക് അശുഭകരവുമായിരിക്കും. 2023 മാര്‍ച്ച് മാസത്തില്‍ 4 ഗ്രഹങ്ങളുടെ ചലനത്തില്‍ മാറ്റമുണ്ടാകും. ചൊവ്വ മിഥുന രാശിയില്‍ പ്രവേശിക്കും. ശുക്രന് മേടം രാശിയില്‍ സഞ്ചരിക്കും. മാര്‍ച്ച് 15ന് സൂര്യദേവന് മീനരാശിയില്‍ സംക്രമിക്കും.
അടുത്ത ദിവസം ബുധനും മീനരാശിയില്‍ പ്രവേശിക്കും. ഈ ഗ്രഹനിലയുടെ സ്വാധീനം എല്ലാ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. അവര്‍ക്ക് ധാരാളം നേട്ടങ്ങളും അവസരങ്ങളും ലഭ്യമാകും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മാര്‍ച്ചിലെ ഗ്രഹമാറ്റങ്ങള്‍
* കുംഭ രാശിയില്‍ ശനി ഉദിക്കുന്നു
മാര്‍ച്ച് 06 ന് നീതിയും കര്‍മ്മവും നല്കുന്ന ശനി സ്വന്തം രാശിയായ കുംഭത്തില്‍ രാത്രി 11:36ന് ഉദയം ചെയ്യും.
* മേടത്തില് ശുക്രസംക്രമണം
മാര്‍ച്ച് 12 ന് സന്തോഷവും തേജസ്സും സുഖവും നല്കുന്ന ശുക്രന്, ചൊവ്വയുടെ ഉടമസ്ഥതയിലുള്ള മേടം രാശിയില്‍ പ്രവേശിക്കും.

മാര്‍ച്ചിലെ ഗ്രഹമാറ്റങ്ങള്‍
* മിഥുന രാശിയില്‍ ചൊവ്വ
ഊര്‍ജ്ജത്തിന്റെയും ശക്തിയുടെയും ഘടകമായ ചൊവ്വ മാര്‍ച്ച് 13ന് രാവിലെ 5.47 ന് മിഥുന രാശിയില്‍ സംക്രമണം നടത്തും.
* സൂര്യന് മീനം രാശിയില്‍
സൂര്യദേവന് ഒരോ മാസം കൂടുമ്പോഴും രാശിമാറുന്നു. സൂര്യന്റെ രാശി മാറ്റത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. ഇത്തവണ മാര്‍ച്ച് 15 ന് സൂര്യന് മീനം രാശിയില്‍ സംക്രമിക്കും.

മാര്‍ച്ചിലെ ഗ്രഹമാറ്റങ്ങള്‍
* മീന രാശിയില്‍ വ്യാഴം അസ്തമിക്കുന്നു
മാര്‍ച്ച് 28 ന് രാവിലെ 9.20 ഓടെ ശുഭഗ്രഹമായ വ്യാഴം മീനരാശിയില്‍ അസ്തമിക്കും. വ്യാഴത്തിന്റെ അസ്തമയം കാരണം കുറച്ച് ദിവസത്തേക്ക് വിവാഹ പരിപാടികള്‍ നടത്തരുതെന്ന് വിശ്വസിക്കുന്നു.
* മേടം രാശിയില്‍ ബുധന്റെ സംക്രമണം
മാര്‍ച്ച് 31 ന് ബുധന്‍ മീനം രാശിയിലെ യാത്ര നിര്‍ത്തി മേടം രാശിയിലേക്ക് പ്രവേശിക്കും.

തുലാം
മാര്‍ച്ച് മാസം നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ പ്രൊമോഷനും ഇന്‍ക്രിമെന്റും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി നിലനില്ക്കും. ബിസിനസുകാര്‍ക്ക് ലാഭം ലഭിക്കും, പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനാകും. അവിവാഹിതര്‍ക്ക് മികച്ച പങ്കാളിയെ ലഭിക്കും.

കര്‍ക്കിടകം
മാര്‍ച്ച് മാസം നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തെളിയും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ മാസം പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ്സ് നടത്തുന്നവര്‍ക്ക് വിജയം നേടാനാകും. സമൂഹത്തില്‍ ബഹുമാനം ലഭിക്കും. രാഷ്ട്രീയവുമായി ബന്ധമുള്ളവര്‍ക്ക് എന്തെങ്കിലും ഉന്നത സ്ഥാനം ലഭിക്കും. ഇതോടൊപ്പം ഭാഗ്യത്തിന്റെ പിന്തുണയുമുണ്ടാകും. പങ്കാളിത്ത ജോലികളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്ത് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.

ഇടവം
മാര്‍ച്ച് മാസം നിങ്ങള്‍ക്ക് പ്രയോജനകരവും ആസ്വാദ്യകരവുമാണെന്ന് തെളിയും. ഈ മാസം നിങ്ങള്‍ക്ക് പുതിയ ജോലികള്‍ ആരംഭിക്കാനാകും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കിട്ടാതെ കിടക്കുന്ന പണം ലഭിക്കും. സാമ്പത്തിക വശം ശക്തമാകും, ധനലാഭം ഉണ്ടാകും. ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പുതിയ തൊഴില്‍ ഓഫര്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാം. കുടുംബബന്ധങ്ങള്‍ ശക്തമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications