Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
March 2022 Planet Transit : മാര്‍ച്ച് മാസത്തിലെ ഗ്രഹമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം
മഹാശിവരാത്രിയുടെയും 5 ഗ്രഹങ്ങളുടെയും സംയോജനത്തോടെയാണ് മാര്‍ച്ച് ആരംഭിക്കുന്നത്. പല ഗ്രഹങ്ങളുടെയും സ്ഥാനവും ചലനവും ഈ മാസത്തില്‍ മാറാന്‍ പോകുന്നു. മകരം രാശിയില്‍ സഞ്ചരിക്കുന്ന ബുധന്‍ മാര്‍ച്ച് 6ന് കുംഭം രാശിയിലേക്ക് പോകുകയും വ്യാഴം, സൂര്യന് എന്നിവയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇതിനുശേഷം മാര്‍ച്ച് 14ന് അര്‍ദ്ധരാത്രിയോടെ സൂര്യന് മീനരാശിയില്‍ പ്രവേശിക്കും. ബുധന്‍ മാര്‍ച്ച് 24ന് മീനരാശിയിലേക്ക് പ്രവേശിക്കും. മാസാവസാനം ശുക്രന് മാര്‍ച്ച് 31ന് കുംഭ രാശിയില്‍ പ്രവേശിക്കും. ഫെബ്രുവരി 24-ന് അസ്തമിച്ച വ്യാഴം മാര്‍ച്ച് 26-നും ഉദിക്കും. ഈ ഗ്രഹനിലകള്ക്കിടയില്, അടുത്ത ഒരു മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഈ മാസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങളില്‍ നിന്ന് അകന്നു നില്ക്കുന്ന ആളുകളുമായി നിങ്ങള്‍ക്ക് നല്ല ബന്ധം നിലനിര്‍ത്താം. കുടുംബത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടാകാം. ആരോഗ്യ പ്രശ്നങ്ങളില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ കാര്യത്തില്‍ ഈ മാസം സാധാരണമായിരിക്കും.

ഇടവം
മാര്‍ച്ചിലെ ഗ്രഹമാറ്റം മൂലം ഈ മാസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായും ബിസിനസ്സിനും മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് അമ്മയുടെ ഭാഗത്തുനിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ നിങ്ങള്‍ വാഹനം എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹം സഫലമാകും. പ്രണയത്തിന്റെ വഴിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാം, പക്ഷേ നിങ്ങളുടെ പ്രണയബന്ധം ദാമ്പത്യ ജീവിതത്തില്‍ വിജയകരമായി മാറും.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഗ്രഹമാറ്റം വെല്ലുവിളിയാകും. ഈ മാസം നിങ്ങളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കും. നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ടിവരും. ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധയോടെ നീങ്ങണം. സാമ്പത്തികമായി ഈ മാസം സുഖകരമല്ല, കാരണം നിങ്ങള്‍ കൂടുതല്‍ ചിലവഴിച്ചേക്കാം.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ മാസം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ സഹോദരങ്ങളുമായി ചില പ്രശ്നങ്ങള്‍ അനുഭവപ്പെടും. ഈ മാസം നിങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ കഴിയും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം വളരെയധികം പോസിറ്റീവിറ്റി കൊണ്ടുവരും. സാമ്പത്തികമായി നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ചിലര്‍ക്ക് വാഹനം വാങ്ങാന്‍ താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം നല്ലതായിരിക്കും, എന്നാല്‍ അമ്മയുടെയും പങ്കാളിയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം മികച്ചതാണ്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ മാസം എല്ലാ കാര്യങ്ങളിലും നേട്ടമുണ്ടാകും. കുടുംബജീവിതം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. വീട്ടില്‍ വളരെ നല്ല അന്തരീക്ഷം ഉണ്ടാകും, അതേ സമയം കുടുംബാംഗങ്ങളുടെ പിന്തുണയും ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്.

തുലാം
തുലാം രാശിക്കാര്‍ ഈ മാസം കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ സമയത്ത് ചെയ്യുന്ന കഠിനാധ്വാനം ഭാവിയില്‍ വളരെ നല്ല ഫലങ്ങള്‍ നല്‍കും. പ്രണയിതാക്കള്‍ക്ക് ബന്ധുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ നല്ല സമയമാണ്.

വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ ആകര്‍ഷകമായ വ്യക്തിത്വം മറ്റുള്ളവരെ അവരിലേക്ക് ആകര്‍ഷിക്കും. ഇത് നിങ്ങളുടെ കരിയറിന് ഗുണം ചെയ്യും. അതേസമയം, ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന ബിസിനസുകാര്‍ക്ക് സാമ്പത്തിക നഷ്ടം സൂക്ഷിക്കേണ്ടതുണ്ട്. തലയുടെ പിന്‍ഭാഗത്ത് പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. വീടിന്റെ സുഖസൗകര്യങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളില്‍ വര്‍ദ്ധനവുണ്ടാകും.

ധനു
ധനു രാശിക്കാര്‍ക്ക് ഈ മാസം വളരെ വിഷമകരമായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ഏതു സാഹചര്യവും നേരിടാന്‍ തയാറായാല്‍ ജയിക്കാം. ഈ മാസം നിങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കുക. കുടുംബാംഗങ്ങള്‍ക്കിടയില്‍ കലഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മകരം
മകരം രാശിക്കാര്‍ക്ക് ഈ മാസം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ മാസം ജാഗ്രത പാലിക്കുക. ഏതെങ്കിലും രേഖയില്‍ ഒപ്പിടുമ്പോള്‍ അത് ശ്രദ്ധാപൂര്‍വ്വം വായിക്കുക. അവിവാഹിതര്‍ക്ക് ഈ മാസം വിവാഹാലോചനകള്‍ ലഭിക്കും. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.

കുംഭം
കുംഭം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ മാസം മികച്ചതായിരിക്കും. തൊഴില്‍പരമായി മെച്ചമുണ്ടാകും. ഭരണവര്‍ഗവുമായുള്ള സൗഹൃദവും അടുപ്പവും വര്‍ധിപ്പിക്കാന്‍ കഴിയും. കൈക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്ക്കും. പ്രണയിതാക്കള്‍ തമ്മിലുള്ള ബന്ധം ശക്തമാകും.

മീനം
മാര്‍ച്ചിലെ ഗ്രഹമാറ്റം മൂലം മീനരാശിക്കാര്‍ക്ക് നല്ലതും ചീത്തയുമായ ഫലങ്ങള്‍ ലഭിക്കും. ആര്‍ക്കും പണം കടം കൊടുക്കരുത്, പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ രഹസ്യ ശത്രുക്കളെ കീഴടക്കാനും അവരെ നിങ്ങളുടെ സുഹൃത്തുക്കളാക്കാനും നിങ്ങള്‍ക്ക് കഴിയും. ജീവിതം ആസ്വദിക്കാന്‍ പറ്റിയ സമയമാണിത്. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കണ്ടേക്കാം.



Click it and Unblock the Notifications
