Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ജൂണില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍
ജ്യോതിഷപരമായി, ഗ്രഹങ്ങളുടെ സ്ഥാനചലനം മനുഷ്യരെ പലവിധത്തില്‍ ബാധിക്കുന്നു. ജൂണ്‍ മാസത്തില്‍ പല ഗ്രഹങ്ങളും അത്തരത്തില്‍ സ്ഥാനം മാറും. ജൂണ്‍ 3 ന് ബുധന്‍ ഇടവം രാശിയിലേക്ക് നീങ്ങും. ഇതിനുശേഷം ജൂണ്‍ 5ന് ശനി കുംഭത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കും. ജൂണ്‍ 15ന് സൂര്യന് മിഥുനം രാശിയില്‍ പ്രവേശിക്കും.
ജൂണ്‍ 18ന് ശുക്രന് ഇടവം രാശിയിലേക്ക് നീങ്ങും. ജൂണ്‍ 27ന് ചൊവ്വ മേടം രാശിയിലേക്കും നീങ്ങും. ഗ്രഹങ്ങളുടെ ഈ മാറ്റവും സ്ഥാനവും മൂലം ജൂണ്‍ മാസം പല രാശിക്കാര്‍ക്കും ശുഭകരമായ നേട്ടങ്ങളും പുരോഗതിയും കൈവരാന്‍ പോകുന്നു. 5 രാശിക്കാര്‍ക്ക് ജൂണ്‍ മാസം വളരെ അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ജൂണ്‍ മാസത്തില്‍ നല്ലകാലം കൈവരുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക്, ജൂണ്‍ മാസം കുടുംബജീവിതത്തിന്റെ കാര്യത്തില്‍ വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വീട്ടിലെ ആളുകളുമായി നല്ല സമയം ചിലവഴിക്കും. സാമ്പത്തികമായും ഈ മാസം നിങ്ങള്‍ വളരെയധികം ലാഭം കാണുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ശേഖരിക്കാന്‍ കഴിയും. ആരോഗ്യപരമായ കാര്യത്തിലും ഈ മാസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. എന്നിരുന്നാലും, ഈ മാസം മാനസിക പിരിമുറുക്കം നിലനില്ക്കും. ഇതൊഴിവാക്കാന്‍ യോഗ ചെയ്യുന്നത് നന്നായിരിക്കും.

ചിങ്ങം
ചിങ്ങം രാശിയില്‍പ്പെട്ട ജോലിക്കാര്‍ക്ക് ഇത് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, ജോലിയില്‍ അന്തസ്സ് വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് സമയം അനുകൂലമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐക്യവും കാണാന്‍ കഴിയും. സാമ്പത്തികമായി, ഈ മാസം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ പണം സമ്പാദിക്കുന്നതില്‍ വിജയിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, ജോലി ചെയ്യുന്ന ആളുകള്‍ക്ക് വിജയത്തിനും പുരോഗതിക്കും സാധ്യതയുള്ളതായി കാണുന്നു. മൊത്തത്തില്‍, ഈ മാസം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ഈ മാസം കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സാമ്പത്തിക രംഗത്ത് ഈ മാസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ മാസം നിങ്ങള്‍ക്ക് അനുകൂലമാണ്.

വൃശ്ചികം
ജൂണ്‍ മാസം തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും അവരുടെ ജോലിയില്‍ വളരെയധികം വിജയം ലഭിക്കും. ജോലിക്കാര്‍ക്ക് പ്രമോഷനും ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ പുരോഗതിയും ലഭ്യമാകും. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് മംഗളകരമായ ഫലങ്ങള്‍ ലഭിക്കും. കുടുംബകാര്യങ്ങളില്‍ ഈ മാസം നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും, പ്രതീക്ഷിക്കാത്ത സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും.

ധനു
ജൂണ്‍ മാസം, ധനു രാശിയിലെ ബിസിനസ്സുകാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേ സമയം, നിങ്ങളുടെ ബിസിനസ്സും പുരോഗമിക്കും. കുടുംബജീവിതവും സന്തോഷത്തോടും സമാധാനത്തോടും സമൃദ്ധിയോടും കൂടി കടന്നുപോകും. നല്ല കുടുംബാന്തരീക്ഷം മൂലം നിങ്ങളുടെ മാനസിക പിരിമുറുക്കം നീങ്ങും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ മാസം മികച്ചതായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും സമയം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. എന്നിരുന്നാലും, ഈ മാസം നിങ്ങള്‍ക്ക് നേത്ര സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. കണ്ണുകളുടെ കാര്യത്തില്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
