Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജനുവരിയില്‍ ഗ്രഹങ്ങളുടെ സഞ്ചാരം; ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകുന്ന കാലം
ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ രാശിമാറ്റം മനുഷ്യജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ജനുവരിയില്‍ 5 ഗ്രഹങ്ങളുടെ ചലനത്തില്‍ മാറ്റം വരാന്‍ പോകുന്നു. ഒന്നാമതായി, ജനുവരി 14ന്, സൂര്യന് മകരം രാശിയില്‍ സംക്രമിക്കും. ഇതിനുശേഷം ജനുവരി 17ന് ശനിദേവന് കുംഭ രാശിയില്‍ സംക്രമിക്കും. ജനുവരി 22ന് ശുക്രന് കുംഭ രാശിയില്‍ പ്രവേശിക്കും.
ഇതോടൊപ്പം ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളും നേര്രേഖയിലാകാന് പോകുന്നു. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം 12 രാശിക്കാരെയും ബാധിക്കും. എന്നാല്‍ 4 രാശിക്കാര്‍ക്ക് ജനുവരിയില്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങളും തൊഴില്‍ പുരോഗതിയും ലഭിക്കാന്‍ സാധ്യതയുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ജനുവരി മാസത്തിലെ ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങള്‍ മേടം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം ശനി ദേവന് നിങ്ങളുടെ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ സൂര്യന് നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ഈ മാസം നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. കൂടാതെ, തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ ജോലി വാഗ്ദാനങ്ങളും ഈ സമയം ലഭിച്ചേക്കാം. ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്.

ഇടവം
ജനുവരി മാസത്തില്‍ അഞ്ച് ഗ്രഹങ്ങളുടെ ചലനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണ്. സൂര്യദേവന് നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ശനി ദേവന് പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കും. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ ഏതെങ്കിലും പൂര്‍വ്വിക സ്വത്തിലൂടെ നേട്ടങ്ങള്‍ കൈവരികയും ചെയ്യും.

മകരം
ജനുവരി മാസത്തിലെ ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങള്‍ മകരമ രാശിക്കാര്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തിന്റെ രണ്ടാം ഭാവത്തില്‍ ശനി ദേവന് സഞ്ചരിക്കുന്നതിനാല്‍, ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന് നിങ്ങളുടെ രാശിയെ ലഗ്നത്തില്‍ സന്ദര്‍ശിക്കാന്‍ പോകുന്നു. അതുകൊണ്ട് വിദേശപഠനത്തെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് അവരുടെ ആഗ്രഹങ്ങള്‍ സഫലമാകും. ശനിയുടെ ഏഴരശനിയുടെ അവസാന ഘട്ടമായിരിക്കും നിങ്ങള്‍ക്ക്. അതും നിങ്ങള്‍ക്ക് ഈ സമയം പ്രയോജനകരമായി ഭവിക്കും.

മിഥുനം
ജനുവരി മാസത്തിലെ ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലാണ് ശനി ദേവന് സഞ്ചരിക്കുന്നത്. സൂര്യന് നിങ്ങളുടെ ജാതകത്തില്‍ നിന്ന് എട്ടാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആലോചിക്കുന്നവര്‍ക്കും ഇത് അനുകൂലമായ സമയമാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസ്സിനോ മറ്റേതെങ്കിലും ജോലിക്കോ വേണ്ടി യാത്ര ചെയ്യാനും അവസരം ലഭിക്കും.



Click it and Unblock the Notifications
