Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
Planet Transit January 2023: ജനുവരിയില്‍ ഈ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; വര്‍ഷാരംഭത്തില്‍ 5 രാശിക്കാര്‍ക്ക് കഷ്ട
പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം വരികയായി. വര്‍ഷാരംഭത്തില്‍ തന്നെ എല്ലാവരും അവരവരുടെ ഭാവി ഉറ്റുനോക്കുകയാണ്. ജീവിതത്തിലെ മാറ്റങ്ങള്‍ നല്ലതായിരിക്കുമോ ചീത്തയായിരിക്കുമോ എന്നറിയാന്‍ എല്ലാവരും ആകാംക്ഷയോടെയിരിക്കുന്നു. പുതുവര്‍ഷത്തിന്റെ ആദ്യമാസത്തില്‍ തന്നെ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനമുണ്ടാകും. ശനിയുടെ രാശിമാറ്റത്തോടെയാണ് ഇത്തവണ പുതുവര്‍ഷം ആരംഭിക്കുന്നത്. ജനുവരി മാസത്തില്‍ തന്നെ ശനി കുംഭം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു.
ശനിയെ കൂടാതെ സൂര്യനും ശുക്രനും ജനുവരിയില്‍ രാശി മാറും. ജനുവരി 14ന് സൂര്യന് ധനു രാശിയില്‍ നിന്ന് മകര രാശിയിലേക്ക് പ്രവേശിക്കുകയും ജനുവരി 22ന് ശുക്രന് കുംഭം രാശിയിലേക്ക് നീങ്ങുകയും ചെയ്യും.ബുധനും ചൊവ്വയും ഗതി മാറി സഞ്ചരിക്കും. ജനുവരി 12ന് ചൊവ്വയും 18ന് ബുധനും സ്ഥാനചലനമുണ്ടാകും. ഈ ഗ്രഹങ്ങളുടെ സംക്രമണം മൂലം 5 രാശിക്കാര്‍ക്ക് വര്‍ഷാരംഭത്തില്‍ തന്നെ ചില കഷ്ടതകള്‍ നേരിടേണ്ടിവന്നേക്കാം. പുതുവര്‍ഷത്തില്‍ ശ്രദ്ധിക്കേണ്ട 5 രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് 2023 ജനുവരിയിലെ ഗ്രഹസംക്രമണത്തിന്റെ സ്വാധീനം മൂലം എല്ലാ ജോലികളിലും തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ധാരാളം പണച്ചെലവ് ഉണ്ടാകും. കുടുംബവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ മനസില്‍ നിലനില്ക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ തര്‍ക്കങ്ങളുണ്ടായേക്കാം. ദോഷപരിഹാരമായി എല്ലാ ചൊവ്വാഴ്ചയും സുന്ദരകാണ്ഡം പാരായണം ചെയ്യുക.

കര്‍ക്കിടകം
ജനുവരി മാസത്തിലെ ഗ്രഹസംക്രമണം മൂലം കര്‍ക്കടക രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ക്ഷമ കുറവായിരിക്കും. ചെറിയ കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ദേഷ്യവും അസ്വസ്ഥതയും ഉണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വര്‍ഷത്തിന്റെ തുടക്കം അത്ര നല്ലതല്ല. നിങ്ങളുടെ മനസ്സിന് പിടിക്കാത്ത ജോലി ചെയ്യുന്നതിനാല്‍ അസന്തുഷ്ടി ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ലഭിക്കുമെങ്കിലും ചെലവുകളും ഉയര്‍ന്നതായിരിക്കും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. പ്രതിവിധിയായി എല്ലാ വെള്ളിയാഴ്ചകളിലും വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.

കന്നി
ജനുവരി മാസത്തിലെ ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ കന്നി രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും, എന്നാല്‍ ചെലവുകളും കൂടും. കുടുംബാംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഈ മാസം നിങ്ങള്‍ക്ക് കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നേക്കാം. കൂടാതെ ധാരാളം പണച്ചെലവും ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ പ്രത്യേക നേട്ടങ്ങളൊന്നും ലഭിക്കില്ല. ഈ സമയത്ത് പണം നിക്ഷേപിക്കാതിരിക്കുക. ആരുമായും പണമിടപാടുകള്‍ നടത്താതിരിക്കുക. പ്രതിവിധിയായി എല്ലാ ബുധനാഴ്ചയും പശുവിന് പച്ചപ്പുല്ല് കൊടുക്കുക.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജനുവരിയിലെ ഗ്രഹസംക്രമണം മൂലം സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പൂര്‍വിക സ്വത്തുക്കളുടെ കാര്യത്തില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തേക്കാം. പഴയ നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ജോലി മാറ്റത്തിന് സമയം നല്ലതല്ല. പ്രണയ ജീവിതത്തിന്റെ കാര്യത്തിലും ഈ സമയം ശരിയല്ല. തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് നന്നായി ചിന്തിക്കേണ്ടതുണ്ട്. സഹോദരന്മാരുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. പ്രതിവിധിയായി, ദിവസവും ഒരു ചെമ്പുപാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ശര്‍ക്കരയിട്ട് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക.

കുംഭം
ജനുവരിയില്‍ ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നതോടെ നിങ്ങള്‍ക്ക് ഏഴരശനിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കുക, കോപം വരുതിയിലാക്കുക. ജനുവരി മാസത്തില്‍ സൂര്യന് നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തിലേക്ക് പ്രവേശിക്കും. അതിന്റെ വിപരീത ഫലം കാരണം നിങ്ങളുടെ ആരോഗ്യത്തില്‍ ചില പ്രശ്നങ്ങളുണ്ടായേക്കാം. നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രതിവിധിയായി എല്ലാ ശനിയാഴ്ചയും ഹനുമാന് ക്ഷേത്രത്തില്‍ പോയി ഹനുമാന് ചാലിസ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications