Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഫെബ്രുവരിയില്‍ 4 ഗ്രഹങ്ങളുടെ രാശിമാറ്റം; ഈ 4 രാശിക്കാരുടെ ഗ്രഹനില പ്രതികൂലം, വേണം ജാഗ്രത
ഫെബ്രുവരി മാസത്തില്‍ ബുധന്‍, ചൊവ്വ, ശുക്രന്, സൂര്യന് എന്നീ ഗ്രഹങ്ങള്‍ രാശി മാറാന്‍ പോകുന്നു. ഈ മാസത്തില്‍ ശനി കുംഭത്തില്‍ അസ്തമിക്കുകയും സൂര്യന് കുംഭ രാശിയില്‍ സഞ്ചരിക്കുകയും ചെയ്യും. ഫെബ്രുവരി 1 ന് ഗ്രഹങ്ങളുടെ രാജകുമാരന് ബുധന്‍ മകരം രാശിയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇതിനുശേഷം ഫെബ്രുവരി എട്ടിന് ബുധന്‍ മകരരാശിയില്‍ അസ്തമിക്കും. ഫെബ്രുവരി 5 ന് മകരം രാശിയില്‍ ചൊവ്വ സംക്രമിക്കും. ശനിദേവന് ഫെബ്രുവരി 11 ന് കുംഭ രാശിയില്‍ അസ്തമിക്കും. സമ്പത്ത് നല്കുന്ന ശുക്രന് 2024 ഫെബ്രുവരി 12ന് മകരം രാശിയില്‍ പ്രവേശിക്കും.
ഫെബ്രുവരി 13-ന് സൂര്യദേവന് കുംഭ രാശിയില്‍ എത്തും. ഫെബ്രുവരി മാസത്തില്‍ സൂര്യന്, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ മകരരാശിയില്‍ ഒന്നിക്കും. അതുമൂലം ബുധാദിത്യ രാജയോഗവും ആദിത്യ മംഗള യോഗവും രൂപപ്പെടും. മേടം മുതല്‍ മീനം വരെയുള്ള 12 രാശികളില് ഇത് ശുഭവും അശുഭകരവുമായ ഫലങ്ങളുണ്ടാക്കും. എന്നാല്‍ ഫെബ്രുവരി മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ ഈ സമയം പല കാര്യങ്ങളിലും കഷ്ടപ്പാടായിരിക്കും ഫലം. ആ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ബുധന്‍ എട്ടാം ഭാവത്തില്‍ ആയിരിക്കും. കൂടാതെ ബുധന്‍ അസ്തമിക്കുന്നതിനാല് ഈ സമയം നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ പലതും തടസ്സപ്പെട്ടേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സഹോദരങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ചെലവുകളില്‍ വര്‍ദ്ധനവ് കാണും. അതിനാല്‍ നിങ്ങളുടെ ബജറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ചിങ്ങം
കരിയറിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് ജോലികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ എതിരാളികളും സജീവമായിരിക്കും. നിങ്ങള്‍ ജാഗ്രത പാലിക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റത്തിന് പദ്ധതിയിടുകയാണെങ്കില്‍, ഈ സമയം ശരിയല്ല. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മാസത്തിന്റെ ആരംഭം നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും, എന്നാല്‍ ഇതിന് ശേഷം ചെലവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തണമെങ്കില്‍, നിങ്ങള്‍ വിവേകത്തോടെ പണം ചെലവഴിക്കേണ്ടതുണ്ട്. നിങ്ങളുടെ വീട്ടില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്താന്‍, നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതുണ്ട്. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ജോലിസ്ഥലത്ത് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വരാം. നിങ്ങളുടെ ആസൂത്രിത പദ്ധതികളില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് അനവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. വാഹനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ അനാവശ്യ ആശങ്കകള്‍ നേരിടേണ്ടി വന്നേക്കാം. എന്തെങ്കിലും കാര്യത്തെ സംബന്ധിച്ച് നിങ്ങള്‍ക്ക് രഹസ്യ വേവലാതി ഉണ്ടാകും. സൂര്യന്റെയും ശനിയുടെയും സംയോജനം മൂലം നിങ്ങളുടെ സ്വഭാവത്തില്‍ കൂടുതല്‍ കോപം ഉണ്ടാകും. ബിസിനസ് മേഖലയില്‍ നഷ്ടങ്ങള്‍ വന്നേക്കാം.
മീനം
മീനരാശിക്കാര്‍ക്ക് എന്തെങ്കിലും കാര്യങ്ങളില്‍ മാനസിക പിരിമുറുക്കം ഉണ്ടാകും. ബിസിനസ്സില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നിരുന്നാലും, പോരാട്ടത്തിന് ശേഷം മാത്രമേ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കൂ. നിങ്ങളുടെ ചില സഹോദരങ്ങളുമായി നിങ്ങള്‍ക്ക് പിരിമുറുക്കമോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടായേക്കാം. നിങ്ങളുടെ കുടുംബജീവിതത്തിലും ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. കൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ധാരാളം കഠിനാധ്വാനം ചെയ്യേണ്ടിയും വന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
