Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആഢംബര ജീവിതം, അപ്രതീക്ഷിത നേട്ടം; ഫെബ്രുവരിയിലെ ഗ്രഹസ്ഥാനം നല്‍കും ഈ രാശിക്കാര്‍ക്ക് ശുക്രദശ
2023 ലെ രണ്ടാമത്തെ മാസമായ ഫെബ്രുവരിയിലേക്ക് കടക്കുകയാണ് നാം. ഫെബ്രുവരി മാസത്തില്‍ പല പ്രധാന ഗ്രഹങ്ങളും അവയുടെ രാശിചക്രം മാറാന്‍ പോകുന്നു. ഫെബ്രുവരി ആദ്യം സൂര്യനും പിന്നീട് ബുധനും ശുക്രനും അവസാനം നെപ്റ്റിയൂണും രാശി മാറും. ഈ നാല് ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ ഫലം ലോകത്തും 12 രാശിക്കാരുടെ ജീവിതത്തിലും പ്രതിഫലിക്കും. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍, ഫെബ്രുവരി 7ന് ബുധന്‍ മകരം രാശിയില്‍ പ്രവേശിക്കും. ഇതോടെ ബുധാദിത്യ യോഗം രൂപപ്പെടും. ഇതിനുശേഷം ഈ മാസം 27ന് ബുധന്‍ മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് നീങ്ങും. അവിടെ സൂര്യനും ശനിയും ബുധനും ചേര്‍ന്ന് ത്രിഗ്രഹി യോഗം സൃഷ്ടിക്കും.
ഫെബ്രുവരി 13ന് സൂര്യന്‍ ശനിദേവന്റെ രാശിയായ കുംഭത്തില്‍ പ്രവേശിക്കും. ഫെബ്രുവരി 15ന്, കുംഭം വിട്ടശേഷം ശുക്രന്‍ അതിന്റെ ഉന്നത രാശിയായ മീനത്തിലേക്ക് സംക്രമിക്കും. ഫെബ്രുവരി 18ന് നെപ്റ്റിയൂണ്‍ മീനം രാശിയില്‍ പ്രവേശിക്കും. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം മൂലം പല രാശിക്കാര്‍ക്കും ഫെബ്രുവരി മാസം ഗുണകരമായിരിക്കും. ഫെബ്രുവരി മാസത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ നല്‍കുക എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഫെബ്രുവരിയിലെ ഗ്രഹങ്ങളുടെ രാശിമാറ്റം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ നിക്ഷേപങ്ങളില്‍ നിന്നും നല്ല ലാഭം പ്രതീക്ഷിക്കാം. സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സമയം ഗുണകരമാകും. സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ശുക്രന്റെ രാശി മാറുന്നതോടെ നിങ്ങളുടെ ഭൗതിക സുഖങ്ങള്‍ വര്‍ദ്ധിക്കുകയും പ്രശ്നങ്ങള്‍ അവസാനിക്കുകയും ചെയ്യും. എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യത്തെ പൂര്‍ണ്ണമായി പരിപാലിക്കുക.

കര്‍ക്കിടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തിലെ ഗ്രഹമാറ്റം നല്ല ഫലം നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് പൂര്‍വ്വികരുടെയോ കുടുംബത്തിന്റെയോ സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. ശുക്രന്റെ സ്വാധീനത്താല്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ പുതിയ ലാഭ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. എന്നിരുന്നാലും ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും. സൂര്യന്റെ സ്വാധീനത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിലൂടെ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ഈ കാലഘട്ടം വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ഫലം നല്‍കും.

കന്നി
ഫെബ്രുവരി മാസത്തിലെ നാല് ഗ്രഹങ്ങളുടെ രാശിമാറ്റം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത്, സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. അവരുടെ പിന്തുണയും ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പണം ലാഭിക്കാനാകും. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താനാകും. നിയമപരമായ തര്‍ക്കത്തിങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ചിലരുടെ സഹായത്തോടെ തടസ്സപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാക്കാനാകും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ലാഭത്തിനായി നിരവധി അവസരങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ പുരോഗതിയില്‍ മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാകും. ഈ കാലയളവില്‍ കുടുംബത്തോടൊപ്പം യാത്രകള്‍ നടത്താനാകും. നിങ്ങളുടെ പ്രവൃത്തികള്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും. ഗ്രഹങ്ങളുടെ സ്വാധീനം കാരണം, ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സില്‍ നല്ല പുരോഗതി ഉണ്ടാകും. വിവിധ സ്രോതസ്സുകളിലൂടെ പണം ലഭിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും.

കുംഭം
ഫെബ്രുവരി മാസം കുംഭം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ മാസം, ശുക്രന്‍, സൂര്യന്‍, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ നിങ്ങളുടെ രാശിയില്‍ ഉണ്ടാകും. അവരുടെ ശുഭഫലം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരും. നാളുകളായി ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. കുടുംബാംഗങ്ങളോടൊപ്പം ഏതെങ്കിലും മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. ഗ്രഹങ്ങളുടെ സ്വാധീനത്തില്‍, നിങ്ങള്‍ക്ക് ഈ സമയം ഊര്‍ജ്ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ തീരുമാനങ്ങള്‍ മികച്ച ഫലം നല്‍കും. ഈ കാലയളവില്‍, വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം നേടാനുള്ള അവസരങ്ങള്‍ ലഭിക്കും.



Click it and Unblock the Notifications