2022-ലെ അവസാന ഗ്രഹമാറ്റം: കരുതിയിരിക്കേണ്ടവരും സര്‍വ്വസൗഭാഗ്യമുള്ളവരും

ഗ്രഹമാറ്റങ്ങള്‍ എപ്പോഴും ഓരോ രാശിക്കാരേയും ബാധിക്കുന്നുണ്ട്. ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും വര്‍ദ്ധിപ്പിക്കുന്ന മാറ്റങ്ങളും അതല്ല ദുരിതങ്ങളിലേക്ക് എത്തിക്കുന്ന മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. വര്‍ഷത്തിന്റെ അവസാന മാസത്തിലേക്ക് കടന്നിരിക്കുകയാണ് നാം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് ഏതൊക്കെ ഗ്രഹങ്ങളില്‍ സ്ഥാനചലനം ഉണ്ടാവുന്നു ഇവ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നും നമുക്ക് നോക്കാം.

Planet Transit In December

പ്രതികൂലഫലങ്ങള്‍ എപ്പോഴും നാം ഭയപ്പെടേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ ഇതില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരും ഉണ്ട്. ജ്യോതിഷ പ്രകാരം ബുധന്‍, ശുക്രന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങള്‍ക്ക് ഡിസംബറില്‍ രാശി മാറ്റം സംഭവിക്കുന്നു. അതേ സമയം ബുധന്‍ ധനു രാശിയില്‍ സംക്രമിക്കും. ഗ്രഹമാറ്റത്തിന് വിധേയമാവുന്ന ഈ ഗ്രഹങ്ങള്‍ എല്ലാം തന്നെ ഒരു രാശി വിട്ട് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുമ്പോള്‍ ജീവിതത്തില്‍ എന്ത് മാറ്റം വരുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി ഗുണങ്ങളും ദോഷങ്ങളും ഇവരെ എങ്ങനെ ബാധിക്കുന്നു എന്നും നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് പൊതുവേ ഡിസംബര്‍ നല്‍കുന്നത് ഭാഗ്യമാണ്. ഇത് നിങ്ങള്‍ക്ക് വരുന്ന ഗ്രഹമാറ്റത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. ധനുരാശിയിലാണ് ബുധന്‍ സംക്രമിക്കുന്നത്. അതുകൊണ്ട് തന്നെ അത് ഡിസംബര്‍ രാശിക്കാരെ വളരെ അനുകൂലമായി ബാധിക്കുന്നു. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ ജോലി ചെയ്യുന്നതിനും അതിന് വേണ്ടി പ്രയത്‌നിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് വിവിധ നേട്ടങ്ങള്‍ ഉണ്ടാവും. പഠനത്തിന്റെ കാര്യത്തില്‍ വിജയം നേടുന്നതിനും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സധിക്കുന്ന ഒരു മാസം കൂടിയാണ് ഡിസംബര്‍ മാസം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കുന്ന ഒരു സമയം കൂടിയാണ്. ആഗ്രഹിക്കുന്നത് പോലെ പഠനത്തിന് വേണ്ടി മുന്നേറുന്നതിനും അതിനുള്ള അവസരങ്ങളും നിങ്ങളെ തേടി വരുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുകയും നിങ്ങളുടെ ഏത് കാര്യത്തിനും പൂര്‍ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ശുക്രനാണ് ഈ മാസം ഭാഗ്യം കൊണ്ട് വരുന്നത്. ശുക്രന്‍ പൊതുവേ ഭാഗ്യ ഫലങ്ങള്‍ നല്‍കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക ലാഭാവും അതിലുപരി അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിനും സുഖകരവും സന്തോഷകരവുമായ ജീവിതം നയിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുകയും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യും. പൊതുവേ നിരവധി അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്ന ഒരു മാസമാണ് ഡിസംബര്‍ എന്നതാണ് പൊതുവായി വരുന്ന ഫലം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്കും അനുകൂല ഫലങ്ങള്‍ ധാരാളം ലഭിക്കുന്ന ഒരു സമയം കൂടിയാണ് ഇനി വരുന്നത്. പ്രത്യേകിച്ച് ഈ മാസത്തില്‍ സൂര്യന്റെ സംക്രമണം കന്നി രാശിയില്‍ സംഭവിക്കുമ്പോള്‍. സൂര്യന്റെ കന്നി രാശി സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ പല അനുകൂലഫലങ്ങളും നല്‍കുന്നു. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍ അതുകൊണ്ട് തന്നെ ആ രാജാവിന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും എന്നാണ് ഈ രാശിസംക്രമണം സൂചിപ്പിക്കുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന ആളുകള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ ബിസിനസും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരെ തേടി നിരവധി ആനുകൂല്യങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക ലാഭവും നേട്ടവും നിങ്ങള്‍ക്ക് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം കൂടിയാണ് ഡിസംബര്‍ മാസം കന്നിരാശിക്കാര്‍ക്ക്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് പൊതുവേ ഈ സംക്രമണം ദോഷകരമായ ഫലങ്ങളാണ് നല്‍കുന്നത്. ഇതില്‍ തന്നെ പലപ്പോഴും സാമ്പത്തിക അടിത്തറ പ്രശ്‌നത്തിലാവുന്ന അവസ്ഥയുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന ഘടകങ്ങള്‍ പൊതുവേ ഇല്ലാതാവുന്ന ഒരു അവസ്ഥ ഈ സംക്രമണം മകരം രാശിക്കാര്‍ക്ക് നല്‍കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ മോശം പ്രകടനവും അവസ്ഥയും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നത്. ജീവിതത്തില്‍ സന്തോഷം നിറയുന്ന അവസ്ഥകള്‍ വളരെ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ മകരം രാശിക്കാര്‍ ഈ മാസം അല്‍പം സന്തോഷത്തോടെ വേണം എല്ലാം ചെയ്യുന്നതിന്. എല്ലാ വിധത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവേണ്ടതാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്കും ഈ മാസം അത്ര നല്ല ഫലങ്ങള്‍ അല്ല ലഭിക്കുന്നത്. ഇവരുടെ രാശിയില്‍ സംക്രമിക്കുന്നത് സൂര്യനാണ്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍ എന്ന് പറഞ്ഞുവല്ലോ, എന്നാല്‍ ചില അവസരങ്ങളില്‍ നിങ്ങളുടെ രാശിസംക്രമണത്തില്‍ മങ്ങലേല്‍ക്കുന്നു. ഇത് ജീവിതത്തേയും ബാധിക്കുന്നു. ഈ അവസരങ്ങളില്‍ നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പല വിധത്തിലുള്ള ഗുരുതരാവസ്ഥയിലൂടെ കടന്ന് പോവുന്നതിനുള്ള സാധ്യതയുണ്ട്. പ്രതികൂല സമയം ജീവിതത്തില്‍ നേരിടുന്ന ഒരു മാസമാണ് ഡിസംബര്‍. നിങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകാം. പങ്കാളിയുമായി മാത്രമല്ലല കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇത് കൂടാതെ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളുടെ ബന്ധങ്ങള്‍ വഷളാക്കുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ മിഥുനം രാശിക്കാര്‍ ഡിസംബര്‍ മാസം അല്‍പം ശ്രദ്ധിക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion