Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
Planet Transit in December 2022: ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 5 രാശിക്ക് സൗഭാഗ്യം വന്നണയും കാലം
2022 വര്‍ഷത്തിലെ അവസാന മാസത്തിലേക്ക് കടക്കുകയാണ് നാം. ജ്യോതിഷപ്രകാരം 2022 ഡിസംബര്‍ മാസത്തില്‍ 3 ഗ്രഹങ്ങള്‍ രാശി മാറും. ബുധന്‍, ശുക്രന്, സൂര്യന് എന്നിവയ്ക്ക് ഈ മാസത്തില്‍ രാശിമാറ്റം ഉണ്ടാകും. ബുധന്‍, സൂര്യന്, ശുക്രന് എന്നീ മൂന്ന് ഗ്രഹങ്ങളും ഡിസംബര്‍ മാസത്തില്‍ ധനു രാശിയില്‍ കാണപ്പെടും. വൃശ്ചികം ഉള്‍പ്പെടെ 5 രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം വളരെയേറെ ഗുണം ചെയ്യും. 2022 ഡിസംബര്‍ മാസത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനചലനം കാരണം നേട്ടങ്ങള്‍ ലഭിക്കുന്ന 5 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഡിസംബറിലെ ഗ്രഹമാറ്റങ്ങള്‍
2022 ഡിസംബറില്‍ 3 ഗ്രഹങ്ങളുടെ രാശിമാറ്റം നടക്കും. ഒന്നാമതായി, ഡിസംബര്‍ 3ന് ബുധന്‍ ധനു രാശിയില്‍ പ്രവേശിക്കും. അതിനുശേഷം ഡിസംബര്‍ 5ന് ശുക്രനും ധനു രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം, ഡിസംബര്‍ 16ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ധനു രാശിയില്‍ സംക്രമിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തിലെ ഗ്രഹചലനങ്ങള്‍ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും ലഭിക്കും, ബിസിനസുകാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ കൈവരും. ഗ്രഹങ്ങളുടെ ശുഭഫലങ്ങളാല് നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കുന്നതില്‍ വിജയിക്കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഗ്രഹങ്ങളുടെ നല്ല സ്വാധീനത്തില്‍ കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ശാരീരികമായും മാനസികമായും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം
ഡിസംബറിലെ മൂന്ന് ഗ്രഹങ്ങളുടെ മാറ്റം വൃശ്ചിക രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത്, ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സഫലമാകും. ഗ്രഹങ്ങളുടെ ശുഭഫലം മൂലം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തികള്‍ വീണ്ടും പുനരാരംഭിക്കാനാകും. അപൂര്‍ണ്ണമായ ജോലികളും പൂര്‍ത്തിയാകും. ഡിസംബറിലെ ഗ്രഹങ്ങളുടെ വിന്യാസം കാരണം കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബാംഗങ്ങളുമൊത്ത് യാത്രകള്‍ക്ക് അവസരമുണ്ടാകും. മാസാവസാനം നിങ്ങള്‍ക്ക് സന്തോഷത്തിന്റെ നിരവധി അവസരങ്ങള്‍ ലഭിക്കും.

മകരം
ഡിസംബര്‍ മാസത്തില്‍ മകരം രാശിക്കാര്‍ക്ക് മൂന്ന് ഗ്രഹങ്ങളുടെ അനുഗ്രഹമുണ്ടാകും. നിങ്ങളുടെ ജീവിത സ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടാകും. ഗ്രഹങ്ങളുടെ ശുഭഫലത്താല്‍, ലാഭത്തിനും സ്ഥാനക്കയറ്റത്തിനുമായി നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധമുണ്ടാകും. നിങ്ങള്‍ക്ക് ബന്ധുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. മാതാപിതാക്കളുടെ സഹായത്തോടെ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കും. എന്നാല്‍ ബിസിനസുകാര്‍ ഈ സമയം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം
ഡിസംബര്‍ മാസത്തിലെ മൂന്ന് ഗ്രഹങ്ങളുടെ രാശിമാറ്റം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ അവസരങ്ങള്‍ ശക്തിപ്പെടുത്തും. ഗ്രഹങ്ങളുടെ അനുകൂല ഫലത്തോടെ നിങ്ങള്‍ക്ക് പുതിയ ജോലികള്‍ ആരംഭിക്കാന്‍ കഴിയും. സാമൂഹികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രദ്ധിക്കുക.

മീനം
മൂന്ന് ഗ്രഹങ്ങളുടെ രാശിമാറ്റം കാരണം ഡിസംബര്‍ മാസത്തില്‍ മീനം രാശിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാകും. മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കാനായി പരിശ്രമിച്ചുതുടങ്ങും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കും. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ ഫലം ചെയ്യും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ഗ്രഹങ്ങളുടെ ശുഭഫലങ്ങളാല് ദീര്‍ഘകാലമായി കുടുങ്ങിക്കിടന്ന പണം തിരിച്ചുകിട്ടും. സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. ഡിസംബര്‍ മാസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ നിരവധി അവസരങ്ങള്‍ ഉണ്ടാകും. ജോലിക്കാരുടെ സ്ഥാനവും സ്വാധീനവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സുഖകരവും ശക്തവുമായിരിക്കും.



Click it and Unblock the Notifications