Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഓഗസ്റ്റ് മാസത്തില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യം
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഓരോ മാസവും ചില ഗ്രഹങ്ങള്‍ രാശിചക്രം മാറുന്നു. ഇതുകൂടാതെ, ഗ്രഹ സംയോജനങ്ങളും പ്രതിലോമ ചലനങ്ങളും ഉണ്ടാകും. ഓഗസ്റ്റ് മാസം ആരംഭിക്കാന്‍ പോകുന്നു. ഗ്രഹമാറ്റങ്ങളുടെ കാര്യത്തില്‍ ആഗസ്റ്റ് മാസം വളരെ പ്രത്യേകതയുള്ളതായിരിക്കും. ആഗസ്റ്റ് മാസത്തില്‍, പല വലിയ ഗ്രഹങ്ങളുടെയും രാശിചക്രത്തില്‍ മാറ്റം ഉണ്ടാകും, ഇത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും തീര്‍ച്ചയായും വലിയ സ്വാധീനം ചെലുത്തും.

ഓഗസ്റ്റ് മാസത്തില്‍ ഈ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം
ഓഗസ്റ്റ് മാസത്തിലെ ആദ്യ രാശിമാറ്റം ഓഗസ്റ്റ് 09ന് ആയിരിക്കും. ഈ ദിവസം, ബിസിനസ്സിന്റെയും സംസാരത്തിന്റെയും ദേവനായ ബുധന്‍ കര്‍ക്കിടകം വിട്ട് ചിങ്ങം രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം രണ്ടാം രാശിമാറ്റം ഓഗസ്റ്റ് 11ന് നടക്കും. ഈ ദിവസം ശുക്രന് ചിങ്ങം രാശി വിട്ട് കന്നി രാശിയില്‍ പ്രവേശിക്കും. ബുധന്റെയും ശുക്രന്റെയും സംക്രമത്തിന് ശേഷം, മാസത്തിലെ മൂന്നാമത്തെ രാശിമാറ്റം ഓഗസ്റ്റ് 17ന് സംഭവിക്കും. ഓഗസ്റ്റ് 17ന് സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം ഓഗസ്റ്റ് 26ന് നാലാമത്തെ രാശിമാറ്റം സംഭവിക്കും. ഈ ദിവസം വീണ്ടും ബുധന്‍ കന്നി രാശിയില്‍ പ്രവേശിക്കും. ഈ ഗ്രഹചലനങ്ങളുടെ സ്വാധീനത്തില്‍ ഓഗസ്റ്റ് മാസത്തില്‍ നാല് രാശിക്കാര്‍ക്ക് ഭാഗ്യം കൈവരും.

മേടം
മേടം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം വളരെ നല്ലതായിരിക്കും. ഭാഗ്യം നിങ്ങളെ വളരെയധികം പിന്തുണയ്ക്കും. ജോലിയില്‍ വിജയം നേടാനാകും. ഈ മാസം ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ തടസങ്ങള്‍ എത്രയും വേഗം നീങ്ങും. നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. പുതിയ ജോലികള്‍ ലഭിക്കാനുള്ള നല്ല അവസരങ്ങള്‍ കൈവരും. എന്നാല്‍ ആരോഗ്യത്തില്‍ ചില അപചയം കാണാം.

മിഥുനം
ഓഗസ്റ്റ് മാസം നിങ്ങള്‍ക്ക് വളരെ സന്തോഷകരമായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് തുടര്‍ച്ചയായി നല്ല വിജയങ്ങള്‍ ഉണ്ടാകും. ഈ സമയം ധനലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ ചെലവുകളും കുറവായിരിക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും. ശമ്പളം കൂടുന്നതിന്റെ ലക്ഷണമുണ്ട്. മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ജോലികള്‍ പൂര്‍ത്തീകരിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം വളരെ നല്ലതായിരിക്കും. പെട്ടെന്ന് നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും പണം കിട്ടുന്നതിന്റെ സൂചനകള്‍. എല്ലാ ഭാഗത്തുനിന്നും സന്തോഷം കവരും, ഭാഗ്യമുണ്ടാകും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല വരുമാന സാധ്യതകള്‍ കാണുന്നു. നിങ്ങളുടെ കൈകളില്‍ ഒരു വലിയ ഇടപാട് ലഭിക്കും. നിയമപരമായ കാര്യങ്ങളില്‍ വിജയം ലഭിക്കും. ആത്മീയപരമായ ചില കാര്യങ്ങളില്‍ വ്യാപൃതനാകും.

ചിങ്ങം
ഓഗസ്റ്റ് മാസത്തില്‍ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ രാശി മാറുന്നത് മൂലം ചിങ്ങം രാശിക്കാര്‍ക്ക് പല സന്തോഷങ്ങളും ലഭിക്കും. പൂര്‍ത്തിയാകാത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും, അതിനാല്‍ നിങ്ങളുടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവുണ്ടാകും. ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം ആഗ്രഹിച്ച ജോലി ലഭിക്കുന്നതിനുള്ള നല്ല സൂചനകളുണ്ട്. നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും. അതുവഴി എല്ലാ ജോലികളിലും നിങ്ങള്‍ വിജയം കൈവരിക്കും.



Click it and Unblock the Notifications
