Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Planet Transit 2023 April: ഏപ്രിലിലെ ഗ്രഹമാറ്റങ്ങള്‍ നല്‍കും ഈ 5 രാശിക്ക് ദുരിതകാലം
ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശിമാറി സഞ്ചരിക്കുന്നു. ഒരു നിശ്ചിത കാലയളവില്‍ എല്ലാ ഗ്രഹങ്ങളും അവയുടെ രാശി മാറുന്നു. അത്തരത്തില്‍ ഏപ്രില്‍ മാസത്തിലും പല ഗ്രഹങ്ങളുടെയും രാശി മാറാന്‍ പോകുന്നു. ഏപ്രില്‍ തുടക്കത്തില്‍ തന്നെ ശുക്രന് ഇടവം രാശിയില്‍ പ്രവേശിക്കും. തുടര്‍ന്ന് ഏപ്രില്‍ 14ന് സൂര്യന് മേടം രാശിയിലും ഏപ്രില്‍ 21ന് ബുധന്‍ മേടരാശിയിലും ഏപ്രില്‍ 22ന് വ്യാഴം മേടം രാശിയിലേക്കും സംക്രമിക്കും. ഇത് ഗുരു ചണ്ഡാലയോഗം സൃഷ്ടിക്കും.
ഇത്തരമൊരു സാഹചര്യത്തില്‍ ചിങ്ങം ഉള്‍പ്പെടെയുള്ള പല രാശിക്കാര്‍ക്കും ഏപ്രില്‍ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഏപ്രില്‍ മാസത്തില്‍ രാഹുവിനോടൊപ്പം മേടരാശിയില്‍ ചിങ്ങം രാശിയുടെ അധിപനായ സൂര്യനും നിലകൊള്ളും. ഏപ്രിലിലെ ഗ്രഹമാറ്റം ഏതൊക്കെ രാശിക്കാരെയാണ് ദോഷകരമായി ബാധിക്കുക എന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ സമ്മിശ്രമായ ഫലമായിരിക്കും. ഈ സമയത്ത്, പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ കാലയളവില്‍ ഒളിഞ്ഞിരിക്കുന്ന ചില ശത്രുക്കള്‍ നിമിത്തം നിങ്ങളുടെ ജോലികളില്‍ തടസ്സം നേരിടേണ്ടിവന്നേക്കാം. ഇടയ്ക്കിടെ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഈ കാലയളവില്‍ അത് ഒഴിവാക്കുക, അല്ലെങ്കില്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. ഗ്രഹങ്ങളുടെ സ്വാധീനം നിമിത്തം, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. അനാവശ്യ ചെലവുകള്‍ ശ്രദ്ധിക്കുക.

തുലാം
തുലാം രാശിക്കാര്‍ ഏപ്രില്‍ മാസത്തില്‍ അല്പം ശ്രദ്ധിക്കണം. ഈ സമയത്ത് സഹോദരങ്ങളുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യം വഷളായേക്കാം. ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റത്തിനോ ശമ്പള വര്‍ധനവിനോ കാലതാമസമുണ്ടായേക്കാം. അമ്മായിയമ്മമാരുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. ഇണയുമായി ഒരു തരത്തിലുള്ള തര്‍ക്കത്തിലും ഏര്‍പ്പെടരുത്.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, ജോലിയില്‍ ജാഗ്രത പാലിക്കണം. നിരവധി വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവന്നേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ യാത്രയില്‍ ശ്രദ്ധാലുവായിരിക്കുക. പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുക. ഈ സമയത്ത് പണമിടപാടുകള്‍ ഒഴിവാക്കുക, അല്ലാത്തപക്ഷം നഷ്ടം സംഭവിച്ചേക്കാം. വൃശ്ചികം രാശിക്കാര്‍ ഈ കാലയളവില്‍ മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കണം. നിങ്ങളുടെ പങ്കാളിയുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക.

ധനു
ധനു രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിനായി പണം ചിലവഴിക്കേണ്ടി വന്നേക്കാം. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ബിസിനസ്സുകാര്‍ക്ക് അവരുടെ ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ പരിശ്രമങ്ങളില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ഇതിനിടയില്‍ ദാമ്പത്യജീവിതത്തിലെ ചില പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. സംസാരിക്കുമ്പോള്‍ വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഈ കാലയളവില്‍, ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി നേരിടേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

