Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
Planet Transit April: വ്യാഴമാറ്റം ഉള്‍പ്പെടെ ഏപ്രിലില്‍ 4 വമ്പന്‍ ഗ്രഹസംക്രമണം; ഈ 5 രാശിക്ക് ഭാഗ്യം മാറിമറിയും
ഗ്രഹസംക്രമണത്തിന്റെ കാര്യത്തില്‍ ഏപ്രില്‍ മാസം വളരെ പ്രത്യേകതയുള്ളതായിരിക്കും. ഏപ്രിലില്‍ പല ഗ്രഹങ്ങളുടെയും രാശി മാറാന്‍ പോകുന്നു. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ശുക്രന് ഇടവം രാശിയില്‍ പ്രവേശിക്കും. തുടര്‍ന്ന് ഏപ്രില്‍ 14 ന് സൂര്യന് മേടരാശിയിലും, ഏപ്രില്‍ 21ന് ബുധന്‍ മേടരാശിയിലും, 22ന് വ്യാഴം മേടരാശിയിലും പ്രവേശിക്കും. ഇതില്‍ വലിയ ഗ്രഹചലനം എന്നു പറയുന്നത് വ്യാഴത്തിന്റെ രാശിമാറ്റം തന്നെയാണ്. കാരണം വ്യാഴം വര്‍ഷത്തില്‍ ഒരിക്കലാണ് അതിന്റെ രാശി മാറി സഞ്ചരിക്കുന്നത്.
ഏപ്രില്‍ 22ന് വ്യാഴത്തിന്റെ സംക്രമണം കഴിഞ്ഞ് മേടം രാശിയില്‍ വ്യാഴവും രാഹുവും ഉണ്ടാകും. ഇത് ഗുരു ചണ്ഡാലയോഗത്തിന് രൂപം നല്‍കും. ഈ രീതിയില്‍, ഏപ്രിലിലെ ഈ ഗ്രഹസംക്രമണം 12 രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ഗ്രഹങ്ങളുടെ സ്ഥാനചലനം 5 രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രിലിലെ ഗ്രഹസംക്രമണം ഇടവം രാശിക്കാരുടെ എല്ലാ ജോലികളിലും വിജയം നല്‍കും. ഈ സമയം ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. സമ്പത്തിന്റെ കാര്യത്തില്‍ ഈ മാസം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. എന്നാല്‍ ഈ സമയം ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. പണത്തിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്.

മിഥുനം
ഈ മാസം ബുധന്‍ നിങ്ങളുടെ അനുകൂല സ്ഥാനത്ത് ആയിരിക്കും. കൂടാതെ, രാഹു കൂടി വരുന്നതോടെ നിങ്ങളുടെ സ്വാധീനവും ആത്മാഭിമാനവും വര്‍ദ്ധിക്കും. ഈ മാസം നിങ്ങളില്‍ വളരെയധികം ധൈര്യം കാണപ്പെടും. ബിസിനസുകാര്‍ക്ക് ഈ മാസം അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തികം ഗുണം ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ ചില വലിയ ജോലികള്‍ ചെയ്യാന്‍ കഴിയും. പുതിയ ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകും. അത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. കുടുംബജീവിതവും ഈ മാസം വളരെ മികച്ചതായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം വളരെ നല്ലതായിരിക്കും. ഈ മാസം, ഗ്രഹങ്ങളുടെ രാശിമാറ്റം കാരണം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ, നിങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ വരെ ഈ മാസം പൂര്‍ത്തിയാക്കും. നിങ്ങളുടെ പഴയ പ്രശ്നങ്ങള്‍ അവസാനിക്കും. കര്‍മ്മങ്ങളില്‍ വിജയം നേടാനാകും. പ്രശ്നങ്ങളെ തരണം ചെയ്യും.

മീനം
ഏപ്രിലിലെ ഗ്രഹസംക്രമണം മീനം രാശിക്കാര്‍ക്ക് വിജയം നല്‍കും. നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിധത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഈ മാസം മീനം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ വളരെ നല്ലതായിരിക്കും. ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. മനസിനെ സന്തോഷിപ്പിക്കുന്ന ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

