Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ഏപ്രിലില്‍ ഗ്രഹങ്ങളുടെ വലിയ മാറ്റം; സാമ്പത്തിക കാര്യത്തില്‍ ഭാഗ്യം ഈ 5 രാശിക്ക്
ജ്യോതിഷപരമായി ഏപ്രില്‍ മാസം വളരെ സവിശേഷമായിരിക്കും. 9 ഗ്രഹങ്ങളും അവരുടെ രാശികള്‍ മാറുന്ന ഒരു മാസമാണ് ഇത്. ജ്യോതിഷത്തില്‍, ഇത് ഗ്രഹങ്ങളുടെ വലിയ മാറ്റമാണെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് രാജ്യത്തും ലോകത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഏപ്രില്‍ മാസത്തിലെ ഗ്രഹമാറ്റം കാരണം ചില രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം വരും. ഇതിലൂടൈ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഏപ്രിലില്‍ ഗ്രഹങ്ങളുടെ വലിയ മാറ്റം
ഏപ്രില്‍ മാസത്തില്‍, ഒന്നാമതായി ചൊവ്വ രാശി മാറ്റും. ഏപ്രില്‍ ഏഴിന് ചൊവ്വ കുംഭ രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം വളരെ ശാന്തസ്വഭാവമുള്ള ബുധന്‍ ഏപ്രില്‍ 8ന് മേടരാശിയിലേക്ക് പോകുകയും തുടര്‍ന്ന് ഏപ്രില്‍ 24ന് മേടത്തില് നിന്ന് ഇടവരാശിയിലേക്ക് നീങ്ങുകയും ചെയ്യും. ഏപ്രില്‍ 13ന് വ്യാഴം മീനരാശിയില്‍ സഞ്ചരിക്കും. അതിനുശേഷം ഏപ്രില്‍ 14ന് സൂര്യന് മേടരാശിയില്‍ പ്രവേശിക്കും. തുടര്‍ന്ന് ഏപ്രില്‍ 17ന് സ്നേഹത്തിന്റെയും ആകര്‍ഷണത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്ന ശുക്രന് മീനരാശിയിലേക്ക് പ്രവേശിക്കും. ഏപ്രില്‍ 12ന് രാഹു 18 മാസങ്ങള്‍ക്ക് ശേഷം മേടരാശിയിലും കേതു ഏപ്രില്‍ 12ന് തന്നെ തുലാം രാശിയിലും പ്രവേശിക്കും. അവസാനമായി, ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്ന ശനി രാശിചക്രം മാറ്റും. ഏപ്രില്‍ 29ന് ശനി അതിന്റെ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും. ഏപ്രിലിലെ ഗ്രഹമാറ്റം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യാന്‍ പോകുന്നത് ഈ 5 രാശിക്കാര്‍ക്കാണ്.

മേടം
മേടം രാശിക്കാര്‍ക്ക്, ഗ്രഹങ്ങളുടെ മാറ്റം വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും, വരുമാനം മെച്ചപ്പെടും, തൊഴില്‍ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പ്രയോജനകരമായേക്കാവുന്ന ചില മാറ്റങ്ങള്‍ ജോലി മേഖലയില്‍ ഉണ്ടായേക്കാം. ആളുകള്‍ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. പദ്ധതികളില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടുകയും കുടുംബാംഗങ്ങളില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കുകയും ചെയ്യും.

ചിങ്ങം
ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയില്‍ കഠിനാധ്വാനത്തിന്റെ അനുഭവത്തിന്റെയും പൂര്‍ണ്ണമായ പ്രയോജനം ലഭിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ശമ്പളവര്‍ദ്ധനവും സ്ഥാനാഭിമാന വര്‍ദ്ധനയും സന്തോഷം നല്‍കും. പിതാവില്‍ നിന്നും പൂര്‍വ്വിക സ്വത്തില്‍ നിന്നും നേട്ടമുണ്ടാകും. മാസത്തിന്റെ അവസാനഭാഗം വളരെ മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം
ഈ സമയത്ത്, നിങ്ങള്‍ക്ക് ഓഫീസില്‍ വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ലഭിക്കും. നിങ്ങള്‍ ചിന്തിച്ചിരുന്ന പുതിയ കാര്യങ്ങള്‍ ആരംഭിക്കാന്‍ കഴിയും. എല്ലാ ജോലികളും നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് നടക്കും, ഈ സമയത്ത് നിങ്ങള്‍ക്ക് വാഹന സുഖവും ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം ഭൗതിക സൗകര്യങ്ങള്‍ സമാഹരിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികളുടെ പ്രകടനം ഗണ്യമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടങ്ങളും പുരോഗതിയും ലഭിക്കും.

വൃശ്ചികം
ഗ്രഹങ്ങളുടെ മാറ്റം നിങ്ങളുടെ രാശിയില്‍ വളരെ ശുഭകരമായ സ്വാധീനം ചെലുത്താന്‍ പോകുന്നു. ഈ സമയത്ത് മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ സമ്പര്‍ക്കം വര്‍ദ്ധിക്കുകയും ഭാവിയില്‍ നിങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം ഈ സമയത്ത് വീണ്ടെടുക്കാന്‍ കഴിയും. ബിസിനസ്സ് വികസിക്കും. മതപരമായ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് യാത്ര ചെയ്യാനും കഴിയും.

മീനം
ഗ്രഹങ്ങളുടെ ശുഭഫലങ്ങളാല് മാസത്തിന്റെ രണ്ടാം പകുതി നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും പ്രമുഖരില്‍ നിന്നും സഹകരണം ലഭിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഉദ്യമത്തില്‍ വിജയം ലഭിക്കും. ജോലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നവര്‍ക്കും സമയം മികച്ചതായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.



Click it and Unblock the Notifications
