Latest Updates
-
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ!
അടിക്കടി വരും ദുരിതം, ഡിസംബറിലെ ഗ്രഹമാറ്റങ്ങള്‍; പ്രശ്നങ്ങള്‍ കുന്നുകൂടുന്ന 4 രാശി
ഡിസംബര്‍ മാസം പിറക്കുകയായി. പല പ്രധാന ഗ്രഹങ്ങളും ഈ മാസത്തില്‍ അവയുടെ സ്ഥാനങ്ങള്‍ മാറുന്നതിനാല്‍ ഡിസംബര്‍ മാസത്തിന് വലിയ ജ്യോതിഷ പ്രാധാന്യമുണ്ട്. സൂര്യന്, ബുധന്‍, ചൊവ്വ, ശുക്രന് എന്നിവ ഡിസംബറില്‍ രാശി മാറി സംക്രമണം നടത്തും. ഈ ഗ്രഹ ചലനങ്ങള്‍ 12 രാശിചിഹ്നങ്ങളെയും സ്വാധീനിക്കും. ഇതില്‍ ചില രാശിക്കാര്‍ക്ക് ഈ ഗ്രഹസംക്രമണത്താല് ദോഷകാലം നേരിടേണ്ടതായി വരും. ഡിസംബറിലെ ഗ്രഹ സംക്രമണത്തിന്റെ അനന്തരഫലങ്ങള്‍ പുതുവര്‍ഷത്തില്‍ ഈ രാശികളില് പ്രകടമാകും. ഡിസംബറിലെ ഗ്രഹ സംക്രമണങ്ങള്‍ ദോഷം ചെയ്യുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
വര്‍ഷത്തിന്റെ അവസാന മാസത്തില്‍, ശനിയുടെ സ്വാധീനം കര്‍ക്കടക രാശിക്കാരെ നേരിട്ട് ബാധിക്കും. കര്‍ക്കടക രാശിക്കാരായ ബിസിനസുകാര്‍ക്ക് അവരുടെ ശ്രമങ്ങളില്‍ വെല്ലുവിളികളും തടസ്സങ്ങളും നേരിടേണ്ടിവരാം. ബിസിനസ്സില്‍ ഫലങ്ങള്‍ സമ്മിശ്രമായിരിക്കും. കര്‍ക്കിടക രാശിയുള്ള വ്യക്തികള്‍ക്ക് ഈ കാലയളവില്‍ അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ വിവിധ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബാന്തരീക്ഷത്തില്‍ യോജിപ്പില്ലാതെ വരും. കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്. കുടുംബത്തിനുള്ളിലെ കലഹങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാകാം.
കന്നി
2023 ഡിസംബറിലെ ഗ്രഹ സംക്രമങ്ങള്‍ കന്നി രാശിക്കാരുടെ കുടുംബ ജീവിതത്തെ തടസ്സപ്പെടുത്തിയേക്കാം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതിന്റെ സൂചനകളുണ്ട്. ബിസിനസുകാര്‍ക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ ബുദ്ധിമുട്ടുകളിലൂടെ കടക്കുന്നത് തീര്‍ത്തും എളുപ്പമാകണമെന്നില്ല. ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധങ്ങളില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ ചിലവുകള്‍ ഗണ്യമായി വര്‍ധിച്ചേക്കാം.
വൃശ്ചികം
ഡിസംബര്‍ മാസത്തിലെ ഗ്രഹനിലയിലെ മാറ്റങ്ങള്‍ വൃശ്ചിക രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. മാത്രമല്ല, നിങ്ങളുടെ കാര്യക്ഷമതയിലും കുറവുണ്ടായേക്കാം. ഈ സമയം നിങ്ങളുടെ ജോലികളില്‍ മുഴുവനായി മുഴുകുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കും. ജോലി സമ്മര്‍ദ്ദം തീവ്രമാകാം. ഇത് നിങ്ങളുടെ കരിയറിലെ അതൃപ്തിയിലേക്ക് നയിക്കും. തിരക്കേറിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ടതായിവരും. ഈ കാലയളവില്‍ നിങ്ങളുടെ ചുറ്റുമുള്ളവരുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ എന്തെങ്കിലും മുന്‍കൂര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍, അവ ചിലപ്പോള്‍ മുടങ്ങാനുള്ള സാധ്യത കൂടുതലാണ്.
മീനം
മീനരാശിക്കാര്‍ക്ക് ജോലിയിലായാലും ബിസിനസ്സിലായാലും, ഈ കാലയളവില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ വഴിയില്‍ തടസ്സമായി ഉണ്ടാകാം. മുതിര്‍ന്ന കുടുംബാംഗങ്ങളുമായോ മാതാപിതാക്കളുമായോ കലഹങ്ങള്‍ ഉണ്ടാകാം. ചില കാര്യങ്ങളില്‍ കുടുംബത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ പല കാര്യങ്ങളിലും തെറ്റുകള്‍ വരുത്താനുള്ള അപകടസാധ്യതയുണ്ട്. ഇത് നിങ്ങള്‍ക്ക് കാര്യമായ നഷ്ടം വരുത്തിയേക്കാം.
എന്താണ് ബുധാദിത്യ യോഗം
സൂര്യനും ബുധനും ഒരേ ഗൃഹത്തില്‍ നില്‍ക്കുമ്പോഴാണ് ബുധാദിത്യയോഗം ഉണ്ടാകുന്നത്. വിജയം, അന്തസ്സ്, സാമ്പത്തിക അഭിവൃദ്ധി എന്നിവയ്ക്ക് ഈ യോഗം ഒരു പ്രധാന ഘടകമാണ്. ബുദ്ധിയുടെ ഗ്രഹമായ ബുധന്‍ സൂര്യനുമായി യോജിക്കുമ്പോള്‍, ഈ ശക്തമായ സംയോജനം സംഭവിക്കുന്നു. ബുധാദിത്യ യോഗത്തിനു കീഴില്‍ ജനിച്ചവര്‍ക്ക് ഉയര്‍ന്ന ബൗദ്ധിക വൈദഗ്ധ്യവും വാക്ചാതുര്യവും ആശയവിനിമയത്തിനുള്ള സ്വാഭാവിക അഭിരുചിയും ഉണ്ടാകും. സമൂഹത്തില്‍ അവരുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കുന്നു, അവര്‍ ഊര്‍ജ്ജസ്വലരായി നിലകൊള്ളുന്നു. ഈ യോഗമുള്ള വ്യക്തികള്‍ മാനസികമായി ശക്തരായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
