Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
സൂര്യനും ചൊവ്വയും ഉള്‍പ്പെടെ 5 ഗ്രഹങ്ങളുടെ സംക്രമണം; ഡിസംബറില്‍ തലവര തെളിയുന്ന 5 രാശി
നവംബര്‍ മാസം അവസാനിക്കാനായി ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജ്യോതിഷപ്രകാരം, ഡിസംബര്‍ മാസത്തില്‍ പല പ്രധാന ഗ്രഹങ്ങളും രാശിമാറുന്നു. ഡിസംബര്‍ 13ന് ധനുരാശിയില്‍ ബുധന്‍ വക്രഗതിയിലായിരിക്കും. അതിനുശേഷം ഡിസംബര്‍ 16ന് സൂര്യന് ധനു രാശിയിലേക്ക് കടക്കും. തുടര്‍ന്ന് ഡിസംബര്‍ 25ന് ശുക്രന് വൃശ്ചിക രാശിയില്‍ സംക്രമിക്കും. അതിനുശേഷം, ചൊവ്വ തന്റെ രാശിയായ വൃശ്ചിക രാശിയില്‍ നിന്ന് മാറി ഡിസംബര്‍ 27ന് ധനു രാശിയിലേക്ക് കടക്കും. ഇവിടെ സൂര്യനുമായി ചേര്‍ന്ന് ആദിത്യ മംഗളയോഗവും സൃഷ്ടിക്കും.
വര്‍ഷത്തിന്റെ അവസാന ദിവസം വ്യാഴം നേര്‍രേഖയിലേക്ക് നീങ്ങുന്നതോടെ ഡിസംബര്‍ മാസം അവസാനിക്കും. ഈ ഗ്രഹ സംക്രമങ്ങളുടെ ശുഭഫലം 5 രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഡിസംബറില്‍ സംഭവിക്കുന്ന ഗ്രഹസംക്രമണങ്ങള്‍ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കുന്നു. ഈ രാശിക്കാര്‍ക്ക് വരും വര്‍ഷത്തില്‍ പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ സമയം പൂര്‍ത്തിയാകും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ എന്ത് പരീക്ഷണം നടത്തിയാലും നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വരും കാലങ്ങളില്‍ ചില മത്സരങ്ങളില്‍ വിജയിക്കാനുള്ള സാധ്യതയുമുണ്ട്. അപ്രതീക്ഷിതമായ പല നേട്ടങ്ങളും നിങ്ങളെ തേടിയെത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ മാസം വളരെ മികച്ചതാണ്. ശുക്രന് സ്വന്തം രാശിയില്‍ നില്ക്കുന്നതിനാല്, ഈ രാശിക്കാര്‍ക്ക് ഒന്നിനുപുറകെ ഒന്നായി പുരോഗതിക്കുള്ള മികച്ച അവസരങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ അപ്രതീക്ഷിതമായ പല കാര്യങ്ങളും നടക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയത്ത് പൂര്‍ത്തീകരിക്കാനാകും. കിട്ടാതെ കിടക്കുന്ന പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കുകയും ബിസിനസ്സില്‍ ആഗ്രഹിച്ച വിജയം നേടുകയും ചെയ്യും. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരുടെ സ്വപ്നം ഉടന്‍ പൂര്‍ത്തീകരിക്കും. നിങ്ങള്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് നല്ല അന്തരീക്ഷം ലഭിക്കും. കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് ഉയര്‍ച്ച ലഭിക്കും. ധരാളം നല്ല അവസരങ്ങള്‍ നിങ്ങളെ തേടിവരും.
ധനു
ഡിസംബറിലെ ഗ്രഹസംക്രമണം ധനു രാശിക്കാരുടെ ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. കൂടാതെ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വാഹനമോ സ്ഥലമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം. ഈ ദിശയിലുള്ള നിക്ഷേപം ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഡിസംബര്‍ മാസത്തിലെ ഗ്രഹസംക്രമണങ്ങളുടെ മംഗളകരമായ പ്രഭാവം കാരണം, പുതുവര്‍ഷത്തില്‍ പുരോഗതിക്കുള്ള മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് ഈ സമയം വളരെ ഗുണകരമാണ്. പുതിയ ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച ലാഭം ലഭിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ച ലഭിക്കും.
മകരം
ഡിസംബറിലെ ഗ്രഹസംക്രമണം മകരം രാശിക്കാര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ വളരെക്കാലമായി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച ജോലികള്‍ ഇപ്പോള്‍ പൂര്‍ത്തിയാകും. അവിവാഹിതര്‍ക്ക്, നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ കണ്ടെത്താനാകും. മകരം രാശിക്കാര്‍ പണത്തിന്റെയും സമ്പത്തിന്റെയും കാര്യത്തില്‍ ഈ സമയം വളരെ ഭാഗ്യവാന്മാരായിരിക്കും. ഈ രാശിക്കാരുടെ പണം സമ്പാദിക്കാനുള്ള ആഗ്രഹങ്ങള്‍ സഫലമാകും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകും. കൈകളില്‍ ധനം വന്ന് നിറയും. നിങ്ങള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. ഈ സമയം എല്ലാ കാര്യത്തിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും.
കുംഭം
ഡിസംബറിലെ ഗ്രഹസംക്രമത്തിന്റെ സ്വാധീനത്താല്‍ കുംഭം രാശിക്കാര്‍ക്ക് തൊഴില്‍രംഗത്തും ബിസിനസ്സിലും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങള്‍ ജോലിക്കാരനാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് പ്രമോഷനോ ശമ്പളവര്‍ധനവോ സാധ്യമായേക്കാം. ബിസിനസുകാര്‍ക്ക് നിങ്ങളുടെ ജോലികള്‍ കൂടുതല്‍ മുന്നോട്ട് നീങ്ങും. ധനകാര്യത്തിലും തൊഴില്‍രംഗത്തും വന്നിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും. നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുകയും നിങ്ങളുടെ എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയും ചെയ്യും. പ്രണയ ജീവിതത്തിന്റെ കാര്യത്തിലും നിങ്ങള്‍ ഭാഗ്യവാനായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് മനോഹരമായ സമയം ചെലവഴിക്കാനാകും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
