Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ധനവരവ് മാസം മുഴുവന്‍, 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ 3 രാജയോഗങ്ങള്‍; ഭാഗ്യം തിളങ്ങുന്ന 3 രാശി
ജ്യോതിഷ പ്രകാരം, ഒരു നിശ്ചിത ഇടവേളയില്‍ ഗ്രഹങ്ങള്‍ അവയുടെ രാശികള്‍ മാറുന്നു. അതുപ്രകാരം ഗ്രഹങ്ങള്‍ ചില രാജയോഗവും ഐശ്വര്യവും സൃഷ്ടിക്കുന്നു. ഇതെല്ലാം മനുഷ്യ ജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കുന്നു. നവംബര്‍ മാസം കഴിഞ്ഞ് ഡിസംബറിലേക്ക് കടക്കുകയാണ് നാം. ജ്യോതിഷപ്രകാരം ഈ സമയം ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ 3 രാജയോഗങ്ങള്‍ രൂപപ്പെടാന്‍ പോകുന്നു.
ശശ രാജയോഗം, രുചക രാജയോഗം, മാളവ്യ രാജ്യയോഗം എന്നിവയാണ് അവ. ഈ രാജയോഗങ്ങള്‍ എല്ലാ രാശിക്കാരുടെയും ജീവിതത്തെയും ബാധിക്കും. എന്നാല്‍ ഈ സമയം ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്. ഈ രാശിക്കാര്‍ക്ക് 2024-ന്റെ തുടക്കത്തില്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സ്ഥാനക്കയറ്റവുമെല്ലാം ലഭിച്ചേക്കാം. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

ധനു
മാളവ്യ രാജയോഗം, രുചക രാജയോഗം എന്നിവയിലൂടെ നിങ്ങള്‍ക്ക് ശുക്രന്റെയും ചൊവ്വയുടെയും അനുഗ്രഹം ലഭിക്കും. ഈ രാജയോഗങ്ങളുടെ രൂപീകരണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശത്ത് നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിദേശത്തോ സ്വന്തം രാജ്യത്തോ ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചേക്കാം. കൂടാതെ വിദേശപഠനത്തിനുള്ള വിദ്യാര്‍ത്ഥികളുടെ ആഗ്രഹവും ഈ സമയം സഫലമാകും.
അതോടൊപ്പം ശനിയുടെയും ശുക്രന്റെയും നവപഞ്ചമ യോഗവും രൂപപ്പെടുന്നു. വ്യാഴത്തിന്റെയും ശുക്രന്റെയും സമസപ്തക യോഗവും രൂപപ്പെടുന്നു. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ നിങ്ങളുടെ ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും. പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും. ആശയവിനിമയ കഴിവുകളുടെ അടിസ്ഥാനത്തില്‍, വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടും.
മേടം
മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം മേടം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തില്‍ മാളവ്യ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍, പ്രത്യേകിച്ച് 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ കരിയറും ബിസിനസും ഉന്നതിയിലെത്തും. നേട്ടങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറും.
കൂടാതെ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. അവിവാഹിതരായവര്‍ക്ക് ഈ സമയം നല്ല വിവാഹാലോചനകള്‍ വന്നേക്കാം. ജോലിക്കാര്‍ക്ക് ഈ സമയത്ത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് അനുകൂലമായ സമയമാണ് ഇത്.
മകരം
ജോലിയുടെയും പണത്തിന്റെയും കാര്യത്തില്‍ മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ധനസ്ഥാനത്ത് ശനി മാളവ്യരാജയോഗം സൃഷ്ടിക്കാന്‍ പോകുന്നു. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ശുക്രന് നില്ക്കുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിച്ചേക്കാം. അപ്രതീക്ഷിത ഇടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സമ്പത്ത് നേട്ടം കൈവരും.
നിങ്ങള്‍ മോഡലിംഗ്, ഫിലിം ലൈന്‍, അഭിനയം, സംഗീതം, ഹോട്ടല്‍, ടൂറിസം എന്നീ മേഖലകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ഒരു ഉയര്‍ച്ച ലഭിക്കും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. സര്‍ക്കാര്‍ ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് ഈ സമയം അനുയോജ്യമാണ്. ജോലിയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റവും ലഭിക്കും. കരിയറില്‍ ഉയര്‍ച്ചകള്‍ കാണും.
മാളവ്യ രാജയോഗം
ഈ യോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. മാളവ്യ യോഗമുള്ള വ്യക്തി സൗന്ദര്യവും കലയും ഇഷ്ടപ്പെടുന്നയാളായിരിക്കും. കവിത, പാട്ടുകള്‍, സംഗീതം, സിനിമകള്‍, കല, സമാനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിജയം കൈവരിക്കുന്നു. അതിശയകരമായ ധൈര്യം, ധീരത, ശാരീരിക ശക്തി, യുക്തിസഹമായ കഴിവ്, ശരിയായ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവയും കൈവരുന്നു.
മാളവ്യ യോഗത്തില്‍ ജനിച്ചവര്‍ക്ക് ദീര്‍ഘായുസ്സ്, ഭൗതിക ലൗകിക സുഖങ്ങള്‍ എന്നിവ കൈവരുന്നു. മാളവ്യയോഗത്തില്‍ ജനിച്ചവന് ആകര്‍ഷകനും പ്രസരിപ്പുള്ളവനും കരുത്തുറ്റ ശരീരമുള്ളവനും ക്ഷമയുള്ളവനും വിദ്യാസമ്പന്നനും സന്തോഷമനസ്സുള്ളവനും എപ്പോഴും വളര്‍ച്ച പ്രാപിക്കുന്നവനും വിവേചന ബുദ്ധിയില്‍ സമ്പന്നനുമായിരിക്കും. ഐശ്വര്യം, സന്താന സന്തോഷം മുതലായവ എളുപ്പത്തില്‍ ലഭിക്കും. പ്രശസ്തിയും പ്രതാപവും എങ്ങും പരക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
