Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അപൂര്‍വ്വ യോഗങ്ങള്‍ നിറഞ്ഞ 59 നാള്, പരമേശ്വന്റെ ദിവ്യപ്രീതി ഈ 5 രാശിക്ക് സ്വന്തം, ദുരിതം വിട്ടകലും
ശിവനെ ആരാധിക്കുന്ന പുണ്യമാസമാണ് ശ്രാവണ മാസം. ഈ മാസത്തില്‍ ഭക്തര്‍ ഉപവസിക്കുകയും പ്രാര്‍ത്ഥനകളും ആരാധനകളും നടത്തുകയും ചെയ്യുന്നു. നിരവധി തീര്‍ത്ഥാടകര്‍ വാരണാസി പോലുള്ള പവിത്രമായ ശിവക്ഷേത്രങ്ങളിലേക്ക് അനുഗ്രഹം തേടാനെത്തുന്നു. ഹിന്ദുമതത്തിലെ ഒരു വിശുദ്ധ മാസമാണ് ശ്രാവണം. ഈ മാസം പൂര്‍ണ്ണമായി ശിവനെ ആരാധിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ജ്യോതിഷപരമായും ഈ മാസം പ്രത്യേകതയുള്ളതാണ്.
ഈ കാലയളവില്‍ ശശ യോഗം, ഗജകേസരി യോഗം, ലക്ഷ്മി നാരായണ യോഗം, ബുധാദിത്യ രാജയോഗം എന്നിവയുള്‍പ്പെടെ വിവിധ സൗഭാഗ്യകരമായ യോഗങ്ങള്‍ രൂപംകൊള്ളുന്നുണ്ട്. തല്‍ഫലമായി പല രാശിക്കാര്‍ക്കും അവരുടെ തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങളും കൈവരും. ഈ ശുഭമാസത്തില്‍ ചില രാശിക്കാര്‍ക്ക് പരമേശ്വരന്റെ അനുഗ്രഹം ആവോളമുണ്ടാകും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയുടെ അധിപനാണ് ചൊവ്വ. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അത് അത്ഭുതകരമായ ഭാഗ്യം നല്കുന്നു. മേടം രാശിക്കാര്‍ക്ക് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഈ സമയം കാര്യമായ വിജയവും ദാമ്പത്യ സംതൃപ്തിയും പ്രതീക്ഷിക്കാം.
ശ്രാവണ സമയത്ത് ചില മതപരമായ ആചാരങ്ങളിലൂടെ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ശിവനെ ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് ആരാധിക്കുകയും പാലില്‍ തേന്‍ കലര്‍ത്തി അഭിഷേകം ചെയ്യുകയും ചെയ്യുക. ഈ പ്രവൃത്തി മേടം രാശിക്കാര്‍ക്ക് ദൈവിക നേട്ടങ്ങളും പ്രീതിയും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യകരമായ നേട്ടങ്ങള്‍ ലഭിക്കുന്നു. പുരോഗതിക്കും അംഗീകാരത്തിനും സാധ്യതയുണ്ട്. പുതിയ ജോലി സാധ്യതകള്‍ ഉണ്ടാകും. ചിങ്ങം രാശിക്കാര്‍ക്ക് സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ നല്ല സമയമാണ് ഇത്. ഭാഗ്യം ഈ സമയം നിങ്ങളുടെ കൂടെയുണ്ടാകും.
തീര്‍പ്പുകല്‍പ്പിക്കാത്ത ചുമതലകള്‍ മിക്കവാറും പൂര്‍ത്തീകരിക്കാനാകും. ഒരു പുതിയ വാഹനം വാങ്ങാനും യോഗമുണ്ട്. ശ്രാവണ മാസത്തില്‍ ശിവനെ രക്തചന്ദന വെള്ളം കൊണ്ട് അഭിഷേകം നടത്തുന്നത് അത്യധികം ഗുണപ്രദമാണ്. ഈ പ്രവൃത്തി അനുഗ്രഹങ്ങളും പ്രയോജനകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.
തുലാം
ശ്രാവണ മാസം നിങ്ങള്‍ക്ക് തൊഴില്‍ പുരോഗതി, ബിസിനസ്സ് വളര്‍ച്ച എന്നിവ പോലുള്ള നല്ല ഫലങ്ങള്‍ നല്കുന്നു. പുതിയ ബിസിനസ്സുകള്‍ തുടങ്ങാന്‍ നല്ല സമയമാണ് ഇത്. തൊഴില്‍ പുരോഗതിക്കും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ട്. സുഹൃത്തുക്കളും സഹായത്തിനുണ്ടാകും. തൊഴിലവസരങ്ങള്‍ നല്ലതായിരിക്കും.
ശുക്രന് ഭരിക്കുന്നതിനാല്‍ തുലാം രാശിയില്‍ ജനിച്ചവര്‍ പശുവിന് നെയ്യ്, സുഗന്ധതൈലം, പഞ്ചസാര മധുരപലഹാരങ്ങള്‍ എന്നിവ ചേര്‍ത്ത് ശിവനെ അഭിഷേകം ചെയ്യണം. ഈ ഭക്തിപ്രവൃത്തികള് ദൈവികമായ അനുഗ്രഹങ്ങളും പ്രീതിയും നേടിത്തരുമെന്നും അതുവഴി പോസിറ്റീവ് എനര്‍ജിയും ഫലങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു.

വൃശ്ചികം
ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് പരമശിവനില്‍ നിന്ന് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രൊഫഷണല്‍ വിജയം വളരെ വലുതായിരിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. വൃശ്ചിക രാശിക്കാര്‍ ഈ സമയം ജലത്തില്‍ തേന്‍ കലര്‍ത്തി ശിവനെ അഭിഷേകം ചെയ്യുന്നത് ഉത്തമമാണ്. റോസാപ്പൂക്കളും കൂവളത്തിന്റെ വേരും ഭോലേനാഥിന് അര്‍പ്പിക്കുന്നതും നല്ലതായി കാണക്കാക്കുന്നു. ഈ ഭക്തി പ്രവര്‍ത്തികള്‍ ശിവന്റെ ദിവ്യ പ്രീതി നിങ്ങള്‍ക്ക് നേടിത്തരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ധനു
ധനു രാശിക്കാരെ സംബന്ധിച്ചിടത്തോളം ശ്രാവണ മാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ സമയത്ത് ബിസിനസ്സ് സംരംഭങ്ങളില്‍ മികച്ച വിജയം പ്രതീക്ഷിക്കാം. മഞ്ഞ നിറം നിങ്ങള്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു, മഞ്ഞ വസ്ത്രങ്ങളാല്‍ അലങ്കരിച്ച് ശിവനെ ആരാധിക്കുന്നത് ഉത്തമമാണ്. കുങ്കുമപ്പൂവും പാലും ചേര്‍ത്ത് ഭോലേനാഥിനെ അഭിഷേകം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണകരമാണ്.
ഈ പ്രവൃത്തികള്‍ ദൈവിക അനുഗ്രഹങ്ങളും ശിവനില്‍ നിന്നുള്ള പ്രീതിയും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് നല്ല ഫലങ്ങളിലേക്കും ആത്മീയ വളര്‍ച്ചയിലേക്കും നയിക്കുന്നു. ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കുന്നതിലൂടെ, ധനുരാശിക്കാര്‍ക്ക് ശിവനുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ഈ പുണ്യമാസവുമായി ബന്ധപ്പെട്ട അഗാധമായ ഊര്‍ജ്ജം അനുഭവിക്കാനും സാധിക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
