For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃപക്ഷം; വീട്ടില്‍ ബലിതര്‍പ്പണത്തിന് ഒരുങ്ങാം

|

ഹിന്ദു വിശ്വാസപ്രകാരം മരിച്ചുപോയ പൂര്‍വ്വികരുടെ മോക്ഷപ്രാപ്തിക്കായി തര്‍പ്പണങ്ങള്‍ നടത്താന്‍ അനുയോജ്യ ദിവസമാണ് പിതൃപക്ഷ നാള്‍. അമാവസ്യാന്ത കലണ്ടര്‍ പ്രകാരം പിതൃപക്ഷം, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്നു. പൂര്‍ണിമന്ത കലണ്ടര്‍ പ്രകാരം പിതൃപക്ഷം അശ്വിനി മാസത്തിലും ആചരിക്കുന്നു. പൗര്‍ണമി ദിനത്തിലോ അതിനുശേഷമുള്ള ദിവസത്തിലോ പിതൃപക്ഷം തുടങ്ങുന്നു. ഇത് ചാന്ദ്ര ചക്രത്തിന്റെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന യാത്രയുടെ ഘട്ടത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്ന നാളാണ്. ഹിന്ദു ആചാരപ്രകാരം 16 ദിവസത്തെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിത്. ഈ നാളുകളില്‍, അതായത് പിതൃപക്ഷ സമയത്ത് ആളുകള്‍ അവരുടെ മരിച്ചുപോയ പൂര്‍വ്വികര്‍ക്കായി തര്‍പണം നടത്തുകയും ശ്രാദ്ധ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 1 പൂര്‍ണിമ ശ്രാദ്ധത്തില്‍ തുടങ്ങി സെപ്റ്റംബര്‍ 17 സര്‍വ പിതൃ അമാവസ്യ ശ്രാദ്ധം വരെയാണ് ഈ വര്‍ഷം പിതൃപക്ഷം വരുന്നത്.

Most read: ഓരോ രാശിക്കും യോജിച്ച വളര്‍ത്തുമൃഗങ്ങള്‍ ഇവ

വിശ്വാസമനുസരിച്ച് മോക്ഷം ലഭിക്കാത്ത് ആത്മാക്കള്‍ അവരുടെ കുടുംബാംഗങ്ങളെ കാണാനായി ഭൂമിയിലേക്ക് മടങ്ങുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍, അവര്‍ മോക്ഷം നേടന്നുവെന്ന് ഉറപ്പുവരുത്താന്‍, ആളുകള്‍ അവരുടെ ദാഹം ശമിപ്പിക്കുകയും വിശപ്പടക്കുകയും ചെയ്യുന്നു. ഇതാണ് പിണ്ഡം വയ്പ്. വേവിച്ച അരിയും കറുത്ത എള്ള് അടങ്ങിയ ഭക്ഷണവും നല്‍കുന്ന രീതിയാണിത്. പ്രാര്‍ത്ഥനകള്‍ നടത്തി ഈ ചടങ്ങില്‍ ജനനം, മരണം, പുനര്‍ജന്മം എന്നിവയില്‍ നിന്ന് ആത്മാക്കളെ ശാന്തമാക്കാനും മോചനം നേടാനും ആചാരങ്ങള്‍ നടത്തുന്നു. പിതൃപക്ഷ സമയത്ത് പൂര്‍വ്വികര്‍ക്കായി വീടുകളില്‍ എങ്ങനെ തര്‍പ്പണം നടത്താമെന്ന് അറിയാന്‍ വായിക്കൂ.

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

ബലിയിടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ചാണകം കൊണ്ട് മെഴുകുക. ചാണകമില്ലെങ്കില്‍ വെള്ളം തെളിച്ച് ശുദ്ധിവരുത്തിയാലും മതി. രണ്ടു തിരിയിട്ട ഒരു നിലവിളക്ക് കൊളുത്തി വയ്ക്കുക. ഒരു തിരി തെക്കോട്ടും ഒരു തിരി വടക്കോട്ടുമായി കത്തണം. വൃത്തിയാക്കിയ സ്ഥലത്ത് ഒരു നാക്കിലയില്‍ അതില്‍ മൂന്നുപിടി പച്ചരിയും എള്ളും ചേര്‍ത്ത് കുഴച്ചുവയ്ക്കുക. നാക്കിലയുടെ ഇടതുവശത്ത് ചെറൂള ചെടിയുടെ ഇലയും പൂവും വലതുവശത്ത് പച്ച മഞ്ഞള്‍ അരച്ചതും വയ്ക്കുക.

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

ബലിയിടുന്ന ആള്‍ തെക്കോട്ട് തിരിഞ്ഞിരിക്കണം. ഇരു കിണ്ടിയില്‍ വെള്ളവും വയ്ക്കുക. 10-15 കറുകപുല്ലുകള്‍ ഇരു അഗ്രങ്ങളും കിണ്ടിയിലെ ജലത്തില്‍ മുക്കി ശുദ്ധിയാക്കി നാക്കിലയുടെ പുറത്ത് വടക്കുഭാഗത്ത് വയ്ക്കുക. തുടര്‍ന്ന് പച്ചരിയും എള്ളും കലര്‍ത്തി വച്ചതില്‍ നിന്ന് കുറച്ചെടുത്ത് ഒരു ഉരുളയാക്കി ഹൃദയത്തോട് ചേര്‍ത്ത് മരണപ്പെട്ടവരെ മനസ്സില്‍ ധ്യാനിച്ച് കറുകയുടെ മധ്യഭാഗത്ത് വയ്ക്കുക. അല്‍പം ചെറൂള പൂവും മഞ്ഞളും കിണ്ടിയില്‍ നിന്ന് ജലവുമെടുത്ത് പിണ്ഡത്തിനു സമര്‍പ്പിക്കുക. എന്നിട്ട് ഈ മന്ത്രം ചൊല്ലുക:

ആബ്രാഹ്മണോ യേ പിതൃവംശജാതോ

മാതുസ്ഥതാ വംശ ഭവാമദീയ:

വംശദ്വയേസ്മിന്‍ മമ ദാസഭൂതാ

ഭൃത്യാ തഥൈവാശ്രിത സേവകാശ്ച

മിത്രാണി സഖ്യ പരവശ്ച വൃക്ഷ

ദൃഷ്ടാശ്ച പൃഷ്ടാശ്ച കൃതോപകാര

ജന്മാന്തരേ യേ മമ സംഗതാശ്ച

തേബ്യ സ്വദാ പിണ്ഡമഹം ദദാമി

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

എന്നിട്ട് നമസ്‌കരിച്ച് വീണ്ടും ഇതുപോലെ ഉരുളയാക്കി ആദ്യം വച്ച പിണ്ഡത്തിന്റെ വലതുഭാഗത്ത് നേരത്തേ ചെയ്തപോലെ പൂവും, നീരും മഞ്ഞളും അര്‍പ്പിക്കുക. ശേഷം ഈ മന്ത്രം ചൊല്ലുക.

പിതൃവംശോ മൃതായേ ച

മാതൃവംശേ തഥൈവച

ഗുരു ശ്വശുരാ ബന്ധൂനാം

യേ ചാന്യേ ബാന്ധവാം മൃത

യേ മേ കുല ലുപ്തപിണ്ഡാ

പുത്രദാരാ വിവര്‍ജ്ജിത

ക്രിയാലോപാഹതാശ്ചൈവ

ജാത്യാന്തപം ഗവസ്തഥാ

വിരൂപ ആമഗര്‍ബാശ്ച

ജ്ഞാതാ ജ്ഞാതാ കുലേ മമ

ധര്‍മ്മപിണ്ഡോമയാദത്താ

അക്ഷയ്യമുപതിഷ്ടറ്റ്‌നു

എന്നിട്ട് നമസ്‌കരിക്കുക

Most read:ഐശ്വര്യവും സമ്പത്തും കൂടെനിര്‍ത്താന്‍ ഈ വഴികള്‍

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീണ്ടും ഒരു ഉരുളയാക്കി ഇടതുവശത്ത് വച്ച് നേരത്തെ ചെയ്തതു പോലെ പൂവും നീരും കൊടുക്കുക. എന്നിട്ട് ഈ മന്ത്രം ചൊല്ലുക

അസിപത്രവനോ ഘോരെ

കുംഭീ പാകേ ച രൗവേ

തേഷാമുദ്ധാരാണാര്‍ത്ഥായ

ഇമം പിണ്ഡം ദദാമ്യഹം

നമസ്‌കരിക്കുക

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീണ്ടും ഒരു ഉരുളയാക്കി നേരത്തെ ചെയ്തതുപോലെ ചെയ്ത് ഈ മന്ത്രം ചൊല്ലുക.

ഉല്‍ സന്ന കുല കോടീനാം

ഏഷാ ദാതാ കുലേനഹി

ധര്‍മ്മ പിണ്ഡോ മയാദത്ത

അക്ഷയ്യമുപതിഷടതു

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

നമസ്‌കരിക്കുക. വീണ്ടും ശേഷിക്കുന്ന അരിയും എള്ളും എല്ലാ ചേര്‍ത്ത് ഒരു ഉരുളയുണ്ടാകി നേരത്തേ ചെയ്തതു പോലെ പൂവും നീരും നല്‍കി ഈ മന്ത്രം ചൊല്ലുക

യേ ബന്ധവോ യേ ബാന്ധവാ

അന്യജന്മനി ബാന്ധവാ

തേഷമുദ്ധരാണാര്‍ത്ഥായ

ഇമാം പിണ്ഡം ദദാമ്യഹ

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

വീട്ടില്‍ ബലി തര്‍പ്പണം: ചടങ്ങുകള്‍ ഇങ്ങനെ

നമസ്മരിക്കുക, എന്നിട്ട് തൊഴുതുകൊണ്ട് 'പിണ്ഡാനാമുപരി പിണ്ഡശേഷം നമ:' എന്നു ചൊല്ലി ഒരിക്കല്‍ കൂടി പൂവും നീരും കൊടുക്കുക. ശേഷം ഇല പിണ്ഡത്തിനു മുകളില്‍ കമഴത്തി വയ്ക്കുക. ഇലയുടെ നാക്ക് തെക്കോട്ടായിരിക്കണം. നമസ്‌കരിച്ച് കൈകഴുകി പ്രാര്‍ത്ഥിച്ച് ഇരുകൈകളും പിണച്ചു പിടിച്ച് ഇലയുടെ മുകള്‍ഭാഗം ഒരു ഇഞ്ച് നീളത്തികല്‍ കീറി നമസ്‌കരിക്കുക. ശേഷം ഇല നിവര്‍ത്തി വലതുവശത്ത് വയ്ക്കുക. എല്ലാ ദര്‍ഭപുല്ലും പിണ്ഡത്തിനടിയില്‍ നിന്ന് വലിച്ചെടുത്ത് രണ്ടായി മടക്കുക, എന്നിട്ട് ഒരുതവണ മണത്ത ശേഷം തലക്കു മുകളിലൂടെ പിറകിലേക്കിടുക. കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് കൈകഴുകി പിണ്ഡവും പൂവും വാരി ഇലയിലാക്കുക. കൈകൊണ്ട് വെള്ളം ഒഴിച്ച് അവിടം വൃത്തിയാക്കുക. വീണ്ടും കൈകഴുകി ഇടത്തേ കൈയ്യില്‍ ഇലയും വലത്തേ കൈയ്യില്‍ കിണ്ടിയുമെടുത്ത കാക്ക വരുന്ന ഭാഗത്ത് പോയി കിണ്ടിയിലെ വെള്ളമെടുത്ത് അവിടം തെളിച്ച് ശുദ്ധിയാക്കി ഇല തെക്കോട്ടാക്കി വച്ച് ഒന്നുകൂടി വെള്ളം കൊടുത്ത് നമസ്‌കരിച്ച് കൈകൊട്ടി കാക്കയെ വിളിക്കുക. ഇതാണ് വീട്ടില്‍ പൃതൃതര്‍പ്പണം നടത്തേണ്ട രീതി. ഇതുപോലെ ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രയാസമാണെങ്കില്‍ ഒരു ആചാര്യന്റെ സഹായവും തേടാവുന്നതാണ്.

നടത്താം

English summary

Pitru Paksha 2020: how to perform shraddha pooja at home in Malayalam

Read on to how to perform shraddha pooja at home on pitru paksha.
X