തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനം

ഹിന്ദുമതത്തില്‍ ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പൂര്‍വ്വികരുടെ മോക്ഷത്തിനായി വിശ്വാസികള്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതിനായുള്ള ശുഭകാലമാണ് പിതൃപക്ഷം. 16 ദിവസം നീണ്ടുനില്‍ക്കുന്ന ചാന്ദ്രചക്രമാണ് പിതൃപക്ഷം. ഈ കാലയളവില്‍, ഹിന്ദു വിശ്വാസികള്‍ അവരുടെ പൂര്‍വ്വികരുടെ മോക്ഷതത്തിനായി കര്‍മ്മങ്ങള്‍ ചെയ്യുന്നു. ഈ വര്‍ഷം പിതൃപക്ഷം സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിച്ച് ഒക്ടോബര്‍ 6 വരെ നീണ്ടുനില്‍ക്കും. പിതൃപക്ഷത്തില്‍ പൂര്‍വ്വികര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യുന്നത് അവരുടെ അനുഗ്രഹം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദുമതത്തില്‍ പിതൃഗണം ഒരു ദൈവത്തെ പോലെയാണ്.

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ പൗര്‍ണ്ണമി മുതല്‍ അശ്വിനി മാസത്തിലെ അമാവാസി വരെ 16 ദിവസം പിതൃപക്ഷം ആചരിക്കുന്നു. പൂര്‍വ്വികരുടെ ആത്മാവിന്റെ ശാന്തിക്കായി, ഭദ്രപാദ ശുക്ലപക്ഷത്തിന്റെ പൗര്‍ണ്ണമി ദിനം മുതല്‍ അശ്വിനി മാസത്തിലെ അമാവാസി വരെ ശ്രാദ്ധ ചടങ്ങുകള്‍ നടത്തപ്പെടുന്നു. മത വിശ്വാസമനുസരിച്ച്, ഈ സമയത്ത് പശുക്കള്‍ക്കും നായ്ക്കള്‍ക്കും കാക്കകള്‍ക്കും ഭക്ഷണം നല്‍കുന്നു. അങ്ങനെ ചെയ്യുന്നത് പൂര്‍വ്വികരെ സന്തോഷിപ്പിക്കുകയും അവര്‍ക്ക് സന്തോഷം, സമാധാനം എന്നിവ നല്‍കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

പിതൃപക്ഷത്തിന്റെ പ്രാധാന്യം

പിതൃപക്ഷത്തിന്റെ പ്രാധാന്യം

ഈ വര്‍ഷം പിതൃ പക്ഷം സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിച്ച് ഒക്ടോബര്‍ 6 ന് അമാവാസിയില്‍ അവസാനിക്കും. ബ്രഹ്‌മപുരാണമനുസരിച്ച് പിതൃപക്ഷത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ മരിച്ചുപോയ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നു. പിതൃ പക്ഷത്തില്‍ അര്‍പ്പിക്കുന്നതെന്തും പൂര്‍വ്വികര്‍ക്ക് ലഭിക്കുന്നു എന്നും പറയപ്പെടുന്നു. അവരുടെ വിഹിതം ലഭിക്കുന്നതോടെ പൂര്‍വ്വികര്‍ സംതൃപ്തരാവുകയും അവരുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ശ്രാദ്ധം ചെയ്യാത്തവരുടെ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കില്ല, ഇതുകാരണം പിതൃദോഷം സംഭവിക്കുന്നു. പിതൃദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിന്, പൂര്‍വ്വികര്‍ക്ക് ശ്രാദ്ധമോ കര്‍മ്മങ്ങളോ നടത്തേണ്ടത് ആവശ്യമാണ്.

2021 പിതൃപക്ഷ ദിനങ്ങള്‍

2021 പിതൃപക്ഷ ദിനങ്ങള്‍

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ വര്‍ഷം പിതൃപക്ഷം സെപ്റ്റംബര്‍ 20 ന് ആരംഭിച്ച് ഒക്ടോബര്‍ 6 ന് അവസാനിക്കും. എന്നിരുന്നാലും, ഈ വര്‍ഷം സെപ്റ്റംബര്‍ 26ന് പിതൃപക്ഷ ദിവസം വരുന്നില്ല.

പൂര്‍ണിമ ശ്രാദ്ധം - 20 സെപ്റ്റംബര്‍

പ്രതിപാദ ശ്രാദ്ധം - 21 സെപ്റ്റംബര്‍

ദ്വിതീയ ശ്രദ്ധം - 22 സെപ്റ്റംബര്‍

തൃതീയ ശ്രാദ്ധം - 23 സെപ്റ്റംബര്‍

ചതുര്‍ത്ഥി ശ്രാദ്ധം - 24 സെപ്റ്റംബര്‍

പഞ്ചമി ശ്രാദ്ധം - 25 സെപ്റ്റംബര്‍

ഷഷ്ഠി ശ്രാദ്ധം - 27 സെപ്റ്റംബര്‍

സപ്തമി ശ്രാദ്ധം - സെപ്റ്റംബര്‍ 28

അഷ്ടമി ശ്രാദ്ധം - 29 സെപ്റ്റംബര്‍

നവമി ശ്രാദ്ധം - സെപ്റ്റംബര്‍ 30

ദശമി ശ്രാദ്ധം - 1 ഒക്ടോബര്‍

ഏകാദശി ശ്രാദ്ധം - ഒക്ടോബര്‍ 2

ദ്വാദശി ശ്രാദ്ധം - 3 ഒക്ടോബര്‍

ത്രയോദശി ശ്രാദ്ധം - 4 ഒക്ടോബര്‍

ചതുര്‍ദശി ശ്രാദ്ധം - 5 ഒക്ടോബര്‍

പിതൃപക്ഷത്തിന്റെ പുരാണ ചരിത്രം

പിതൃപക്ഷത്തിന്റെ പുരാണ ചരിത്രം

മഹാഭാരത യുദ്ധത്തില്‍ കര്‍ണ്ണന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് സ്വര്‍ഗത്തിലെത്തി. അവിടെ അദ്ദേഹത്തിന് പതിവ് ഭക്ഷണത്തിന് പകരം കഴിക്കാന്‍ സ്വര്‍ണ്ണവും ആഭരണങ്ങളും നല്‍കി. ഇതില്‍ നിരാശനായ കര്‍ണ്ണന്റെ ആത്മാവ് ഇന്ദ്രദേവനോട് ഇതിനുള്ള കാരണം ചോദിച്ചു. അപ്പോള്‍ ഇന്ദ്രന്‍ കര്‍ണ്ണനോട് പറഞ്ഞു, നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കി, പക്ഷേ നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് ഒരിക്കലും ഒന്നും നല്‍കിയിട്ടുമില്ല. അപ്പോള്‍ കര്‍ണ്ണന്‍ തന്റെ പൂര്‍വ്വികരെ കുറിച്ച് അറിയില്ലെന്നു പറഞ്ഞു. കര്‍ണ്ണന്റെ വാക്കുകള്‍ കേട്ടതിനു ശേഷം ഇന്ദ്രന്‍ കര്‍ണന് തന്റെ പൂര്‍വ്വികര്‍ക്ക് ഭക്ഷണം ദാനം ചെയ്യാനായി 15 ദിവസത്തേക്ക് ഭൂമിയിലേക്ക് മടങ്ങാന്‍ അനുവദിച്ചു. ഈ 15 ദിവസത്തെ പിതൃപക്ഷം എന്നറിയപ്പെടുന്നു. അങ്ങനെ, ഈ കാലഘട്ടത്തില്‍ കര്‍ണ്ണന്‍ ശ്രാദ്ധം ചെയ്യുകയും തന്റെ പൂര്‍വ്വികരുടെ സ്മരണയ്ക്കായി വെള്ളവും ഭക്ഷണവും ദാനം ചെയ്യുകയും ചെയ്തു.

ശ്രാദ്ധ ആചാരം

ശ്രാദ്ധ ആചാരം

ശ്രാദ്ധ ആചാരങ്ങളായ പിണ്ഡം, തര്‍പ്പണം എന്നിവ യോഗ്യതയുള്ള ബ്രാഹ്‌മണനിലൂടെ മാത്രമേ ചെയ്യാവൂ. ശ്രാദ്ധ കര്‍മ്മത്തില്‍, ബ്രാഹ്‌മണര്‍ക്ക് പൂര്‍ണ്ണ ഭക്തിയോടെ സംഭാവനകള്‍ നല്‍കാറുണ്ട്. ഇതിനൊപ്പം, പശുക്കള്‍, നായ്ക്കള്‍, കാക്കകള്‍ മുതലായ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണത്തിന്റെ ഒരു ഭാഗം ചേര്‍ക്കണം. സാധ്യമെങ്കില്‍, ഗംഗാനദിയുടെ തീരത്ത് ശ്രാദ്ധം ചെയ്യുക. ഇത് സാധ്യമല്ലെങ്കില്‍, നദീതീരങ്ങലിലോ വീട്ടിലോ ശ്രാദ്ധ കര്‍മ്മം ചെയ്യാം. ശ്രാദ്ധ ദിനത്തില്‍ ബ്രാഹ്‌മണര്‍ക്ക് വിരുന്ന് നല്‍കുക. ഭക്ഷണത്തിനു ശേഷം ദാനം നല്‍കി അവരെ തൃപ്തിപ്പെടുത്തുക.

പൂര്‍വ്വികര്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം

പൂര്‍വ്വികര്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം

ഹിന്ദു ഐതിഹ്യങ്ങള്‍ അനുസരിച്ച്, ഓരോരുത്തരും അവരുടെ പൂര്‍വ്വികരോട് കടപ്പെട്ടിരിക്കുന്നു. ശ്രാദ്ധസമയത്ത് കൃത്യതയോടെ പിണ്ഡസമര്‍പ്പണം നിര്‍വഹിക്കുന്നതിലൂടെ, നിങ്ങള്‍ അത് തിരികെ നല്‍കാന്‍ ശ്രമിക്കുന്നു. ഭൂമിയില്‍ നിന്നുള്ള ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രത്തില്‍ നിന്ന് മോചിതരായ ശേഷം, നിങ്ങളുടെ മൂന്ന് തലമുറകള്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള ലോകത്ത് വസിക്കുന്നു. മരണത്തിന്റെ ദൈവമായ യമദേവനാണ് ഈ ലോകത്തെ നയിക്കുന്നത്. ഇവിടെ, പൂര്‍വ്വികര്‍ക്ക് അവരുടെ ശാരീരിക ആവശ്യങ്ങളായ വിശപ്പ്, വേദന, ദാഹം, ചൂട് എന്നിവയില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ കഴിയുന്നില്ല.

പിതൃക്കളുടെ സന്തോഷത്തിന്

പിതൃക്കളുടെ സന്തോഷത്തിന്

ഭൂമിയില്‍ അവരുടെ തുടര്‍ന്നുള്ള തലമുറകള്‍ നടത്തുന്ന വഴിപാടുകളും പൂജയും മാത്രമേ അവര്‍ക്ക് ആശ്വാസം ലഭിക്കാനും സ്വര്‍ഗത്തില്‍ പ്രവേശനം ഉറപ്പാക്കാനും കഴിയൂ. പൂര്‍വ്വികരുടെ പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പിണ്ഡ സമര്‍പ്പണത്തിലൂടെ സാധിക്കുന്നു. അവരുടെ ശരീരത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന രജ-തമ തരംഗങ്ങള്‍ പശുക്കള്‍, നായ്ക്കള്‍, കാക്കകള്‍ പോലുള്ളവയാല്‍ ആകര്‍ഷിക്കപ്പെടുന്നു. അതിനാല്‍, നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍, അത് പിതൃക്കളിലേക്ക് എത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ആത്മാക്കള്‍ ഭൂമിയിലെത്തുന്നു

ആത്മാക്കള്‍ ഭൂമിയിലെത്തുന്നു

വിശ്വാസമനുസരിച്ച് മോക്ഷം ലഭിക്കാത്ത ആത്മാക്കള്‍ അവരുടെ കുടുംബാംഗങ്ങളെ കാണാനായി ഭൂമിയിലേക്ക് മടങ്ങുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍, അവര്‍ മോക്ഷം നേടന്നുവെന്ന് ഉറപ്പുവരുത്താന്‍, ആളുകള്‍ അവരുടെ ദാഹം ശമിപ്പിക്കുകയും വിശപ്പടക്കുകയും ചെയ്യുന്നു. ഇതാണ് പിണ്ഡം വയ്പ്. വേവിച്ച അരിയും കറുത്ത എള്ള് അടങ്ങിയ ഭക്ഷണവും നല്‍കുന്ന രീതിയാണിത്. പ്രാര്‍ത്ഥനകള്‍ നടത്തി ഈ ചടങ്ങില്‍ ജനനം, മരണം, പുനര്‍ജന്മം എന്നിവയില്‍ നിന്ന് ആത്മാക്കളെ മോചിപ്പിക്കാനായി കര്‍മ്മങ്ങള്‍ നടത്തുന്നു.

Story first published: Tuesday, September 14, 2021, 10:40 [IST]
X
Desktop Bottom Promotion