Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ദോഷയോഗത്തിന്റെ ആഘാതം പ്രതീക്ഷിക്കുന്നതിനപ്പുറം; ഒരുമാസക്കാലം പെടാപ്പാട് പെടുന്ന 5 രാശി
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ചില ദോഷസംയോജനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരു യോഗയാണ് പിശാച് യോഗം. ഇത്തവണ ഒമ്പതാം ഭാവത്തില്‍ ശനിയും ചൊവ്വയും പരസ്പരം നീങ്ങുന്നതിനാല്‍ പിശാച് യോഗം രൂപീകരിക്കും. ജ്യോതിഷ പ്രകാരം, പിശാച് യോഗം ബാധിക്കുന്ന രാശിക്കാര്‍ക്ക് മാനസികവും ശാരീരികവുമായ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. നിലവില്‍ അടുത്ത ഒരു മാസത്തേക്ക് പിശാച് യോഗത്തിന്റെ ദോഷഫലങ്ങള്‍ തുടരും.
നവംബര്‍ 16ന് ചൊവ്വയുടെ സംക്രമണത്തിന് ശേഷം ഈ ദോഷയോഗത്തിന്റെ ആഘാതം കുറയുന്നതായിരിക്കും. ഒമ്പതിലും അഞ്ചിലും ചൊവ്വയും ശനിയും ഉള്ളതിനാല്‍ രൂപംകൊള്ളുന്ന പിശാച് യോഗം ചില രാശികളില് പ്രതികൂല സ്വാധീനം ചെലുത്തും. 5 രാശിക്കാര്‍ക്ക് ചില അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടേണ്ടിവന്നേക്കാം. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവ രാശിക്കാര്‍ക്ക് പിശാച് യോഗം ധാരാളം ദോഷഫലങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. പരിക്കുകള്‍ക്കും അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. നിങ്ങളുടെ ശത്രുക്കളും എതിരാളികളും നിങ്ങളെ ഉപദ്രവിച്ചേക്കാം. ഏതെങ്കിലും വസ്തുവിന്റെ കാര്യത്തില്‍ എന്തെങ്കിലും തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, ഇപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം നേരിടേണ്ടിവരും. റിസ്ക് പിടിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് അറിയാത്ത ജോലികള്‍ ചെയ്യാതിരിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ചൊവ്വയ്ക്കും ശനിക്കും ഇടയില്‍ രൂപപ്പെടുന്ന പിശാച് യോഗം പ്രതികൂലഫലം ചെയ്യും. ഈ കാലയളവില്‍, നിങ്ങളുടെ വരുമാനം മികച്ചതാണെങ്കിലും പണം ലാഭിക്കാന്‍ പ്രയാസമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അടുത്ത ബന്ധുക്കളുടെ ചില ചെയ്തികള്‍ കാരണം നിങ്ങള്‍ക്ക് മാനസിക ക്ലേശം അനുഭവപ്പെട്ടേക്കാം. ആരോടും അമിതമായി വിശ്വാസം കാണിക്കരുത്. അല്ലെങ്കില്‍ നഷ്ടം സംഭവിക്കാം. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചും നിങ്ങള്‍ ഈ സമയം ആശങ്കാകുലരായിരിക്കും.
വൃശ്ചികം
വൃശ്ചിക രാശിയുടെ അധിപനായ ചൊവ്വയെ പിശാച് യോഗ ബാധിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് ഈ സമയം വളരെ ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ യോഗത്തിന്റെ ദോഷഫലങ്ങള്‍ കാരണം, ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ പണം അനാവശ്യമായി ചെലവഴിക്കേണ്ടിവരും. ഈ ദിവസങ്ങളില്‍ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ പണനഷ്ടം സംഭവിക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക. നിങ്ങളുടെ പങ്കാളിയുമായി ഈ സമയം വഴക്കുകള്‍ ഉണ്ടായേക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് അടുത്ത ഒരു മാസത്തേക്ക് പിശാച് യോഗ മൂലം നഷ്ടത്തിന് സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ നിങ്ങള്‍ വളരെ ക്ഷമയോടെയിരിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ കോപസ്വഭാവം കാരണം ബന്ധങ്ങളില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. പെട്ടെന്ന് പണം ചിലവഴിക്കേണ്ടി വരുന്ന നിരവധി സാഹചര്യങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കും. ഈ സമയത്ത് ആര്‍ക്കെങ്കിലും പണം കൈമാറുമ്പോള്‍ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ പണം കുടുങ്ങിയേക്കാം. ഈ സമയം നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.
കുംഭം
നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ നിന്നാല്‍ ചൊവ്വ പിശാച് യോഗ സൃഷ്ടിക്കുമ്പോള്‍ ശനി നിലവില്‍ കുംഭ രാശിയില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ശനിയും ചൊവ്വയും ചേര്‍ന്ന് ഒമ്പതാം അഞ്ചാം ഭാവം നിങ്ങള്‍ക്ക് പ്രതികൂലമായിരിക്കും. അടുത്ത ഒരു മാസത്തേക്ക് നിങ്ങള്‍ ഏത് തീരുമാനവും വളരെ ചിന്തിച്ച് എടുക്കണം. തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കോപവും അഭിനിവേശവും കാരണം, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് ഈ സമയം നഷ്ടങ്ങള്‍ ഉണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications