Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
Pisces Horoscope 2023: ഏഴരശനിയില്‍ ഉഴലും മീനം രാശി: അറിയാം സമ്പൂര്‍ണഫലം
മീനം രാശിക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മീനത്തില്‍ വ്യാഴം രാശി ഉണ്ടായിരിക്കും. എന്നാല്‍ പിന്നീട് 11, 12 ഭാവങ്ങളുടെ ഭരണഗ്രഹമായി ശനിയാണ് ജനുവരി 17 മുതല്‍ മീനം രാശിയില്‍ ഏഴരശനി രൂപത്തില്‍ വരുന്നു. ഇത് ആദ്യ ഘട്ടങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുകയും കൂടുതല്‍ ദോഷഫലങ്ങള്‍ ഒന്നും തന്നെ നല്‍കുന്നില്ല. കൂടാതെ വിദേശത്ത് പോവുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയും മറ്റും ചെയ്യുന്നു.

ശനി, വ്യാഴം, രാഹു, കേതു എന്നീ ഗ്രഹങ്ങളാണ് 2023-ല്‍ മീനം രാശിയില്‍ ഗുണദോഷഫലങ്ങള്‍ നല്‍കുന്ന ഗ്രഹങ്ങള്‍. ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഗ്രഹമാറ്റം നിമിത്തം ഉണ്ടായിരിക്കും. ഓരോ മാസത്തേയും ഫലങ്ങളും എന്തൊക്കെയാണ് മീനം രാശിക്കാര്‍ക്ക് കരിയര്‍, ജോലി, സാമ്പത്തികം, കുടുംബം എന്നീ മേഖലകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പൊതുഫലം
ജനുവരി മാസത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. പലപ്പോഴും ചൊവ്വ നിങ്ങള്‍ക്ക് ധൈര്യം നല്‍കുന്നു. പതിനൊന്നാം ഭാവത്തിലാണ് ശനി നില്‍ക്കുന്നത്. ഇവര്‍ക്ക് വരുമാനം മികച്ച സമയമായിരിക്കും. ആരോഗ്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഫെബ്രുവരി മാസത്തില്‍ വിദേശത്ത് നിന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടായേക്കാം. സമ്മര്‍ദ്ദം കുറയുന്നു. മാര്‍ച്ച് മാസത്തില്‍ ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നു. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. ഏപ്രില്‍ മാസത്തില്‍ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു.

പൊതുഫലം
തതടസ്സങ്ങള്‍ ഉണ്ടാവാം. ആരോഗയം മോശമാവാം. ജൂണില്‍ ഇവര്‍ക്ക് ചിലവ് വര്‍ദ്ധിക്കുന്നു. മൊത്തത്തില്‍ പ്രയാസം നിറഞ്ഞ സമയമായിരിക്കും. ജൂലൈ മാസത്തില്‍ വിദേശത്ത് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഓഗസ്റ്റ് മാസം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ബിസിനസില്‍ വളര്‍ച്ചയുണ്ടാവുന്നു. സെപ്റ്റംബര്‍ മാസത്തില്‍ ബിസിനസില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ അശ്രദ്ധ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഒക്ടോബര്‍ മാസത്തില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോള്‍ നിയമവസം പൂര്‍ണമായി പാലിക്കേണ്ടതാണ്. നവംബര്‍ മാസത്തില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഡിസംബര്‍ മാസത്തില്‍ ഇവര്‍ക്ക് തൊഴിലില്‍ പല അനുകൂല ഫലങ്ങളും ലഭിക്കുന്നു. ബിസിനസിലും മികച്ച മാറ്റങ്ങള്‍ ഉണ്ടായേക്കാം.

പ്രണയഫലം
മീനം രാശിക്കാരുടെ പ്രണയ ഫലം അനുസരിച്ച് ഇവര്‍ക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രണയത്തില്‍ പൊരുത്തക്കേടുകള്‍ ആരംഭിക്കുന്നു. ഇതിന് കാരണം ശനിയുടെ സ്വാധീനമായിരിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന നിമിഷങ്ങള്‍ നിങ്ങളുടെ പ്രണയത്തില്‍ വളരെ കുറവായിരിക്കും. എന്നാല്‍ ഏപ്രില്‍ മാസത്തിന് ശേഷം നിങ്ങള്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹാലോചന നടത്തുന്നവര്‍ക്ക് അനുകൂല ഫലം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില സാഹചര്യങ്ങള്‍ വളരെ മോശം ഫലം അനുഭവിക്കേണ്ടതായി വരുന്നു. ചൊവ്വ ദുര്‍ബലനാവുന്നത് പലപ്പോഴും പ്രണയ ബന്ധം തകരുന്നതിന് വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

കരിയര്‍
മീനം രാശിക്കാര്‍ക്ക് 2023-ല്‍ കരിയര്‍ മാറ്റങ്ങള്‍ ഏതൊക്കെ വിധത്തിലാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ഇവര്‍ക്ക് പൊതുവേ തുടക്കത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. മാത്രമല്ല വര്‍ഷത്തിന്റെ ആരംഭത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. വര്‍ഷത്തിന്റെ തുടക്കം ഇവര്‍ക്ക് ജോലിയില്‍ അഭിനന്ദനം ലഭിക്കുന്നു. ഇത് മാത്രമല്ല സൂര്യന്‍ വര്‍ഷാരംഭത്തില്‍ നിങ്ങള്‍ക്ക് പത്താം ഭാവത്തില്‍ ബുധനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. ഇത് ബുധാതിദ്യ യോഗം ഉണ്ടാക്കുന്നു. ഇതെല്ലാം പലപ്പോഴും അനുകൂല ഫലം നല്‍കുന്നു. ജനുവരി മാസം അനുകൂലഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുക. എന്നാല്‍ മെയ് മുതല്‍ അങ്ങോട്ട് ജോലി മാറ്റമോ ജോലി നഷ്ടപ്പെടുന്നതിനോ ഉള്ള സാധ്യതയുണ്ട്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഒരു നല്ല ജോലി ലഭിക്കുന്നതിനുള്ളസാധ്യതയുണ്ട്. ജോലിയില്‍ ആത്മവിശ്വാസത്തോടെ വിദേശത്തേക്ക് പോവാനുള്ള സാധ്യതയും ഉണ്ട്.

സാമ്പത്തികം
മീനം രാശിക്കാരുടെ സാമ്പത്തിക ഫലം എപ്രകാരം നിങ്ങള്‍ക്ക് ഫലങ്ങള്‍ നല്‍കുന്നു എന്ന് നോ്ക്കാം. ഈ വര്‍ഷം മീനം രാശിക്കാര്‍ക്ക് പല വിധത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. പതിനൊന്നാം ഭാവത്തിലാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത് കൂടാതെ ശനിയും ശുക്രനും ചേര്‍ന്ന് വരുന്നതിനാല്‍ നിങ്ങള്‍ക്ക് അനുകൂല സാമ്പത്തി മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഇത് കൂടാതെ സാമ്പത്തികമായി അധികം പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നില്ല. എന്നാല്‍ ജനുവരിയില്‍ ശനിയുടെ മാറ്റം നടക്കുന്നതിലൂടെ ഇവര്‍ക്ക് ഏഴര ശനിതുടങ്ങുന്നു. ഇത് പലപ്പോഴും കാര്യങ്ങള്‍ ചെറിയ രീതിയില്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. ചിലവുകള്‍ ഉയരുന്നതിനും നിങ്ങള്‍ കൃത്യമായി അത് ക്രമീകരിക്കുന്നതിനും ശ്രദ്ധിക്കണം.

കുടുംബം
കുടുംബത്തിന്റെ കാര്യത്തില്‍ മീനം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള സന്തോഷവും വ്യാഴം പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല ഇവര്‍ക്ക് ശനിയുടെ സാന്നിധ്യം കുടുംബത്തിന്റെ കാര്യത്തില്‍ സന്തോഷവും അനുകൂലവുമായ ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ ശനിയുടെ ഈ മാറ്റം ഓരോ ദിവസവും കഴിയുന്നതിന് അനുസരിച്ച് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല കുടുംബത്തില്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. സഹോദരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കുന്നു. വ്യക്തിപരമായ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ മുന്നോട്ട് പോവുന്തോറും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ്. വര്‍ഷത്തിന്റെ ആരംഭം പലപ്പോഴും നിങ്ങള്‍ക്ക് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏപ്രിലില്‍ സൂര്യനും വ്യാഴവും രാഹുവും കൂടിചേരുന്നത് നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഒക്ടോബറിന് ശേഷം ആരോഗ്യം കൂടുതല്‍ വഷളാവുന്നു. പരിക്ക് ഉളുക്ക് പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു.

ജ്യോതിഷ പരിഹാരങ്ങള്‍
മീനം രാശിക്കാരുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി വ്യാഴത്തെയാണ് ആരാധിക്കേണ്ടത്. ബീജ മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. വ്യാഴാഴ്ച മഞ്ഞ നിറത്തില്‍ ചോറ് തയ്യാറാക്കി സമര്‍പ്പിക്കണം. ആല്‍ മരത്തിന് ജലം സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക ഭാരം വര്‍ദ്ധിക്കുന്നവര്‍ക്ക് വ്യാഴാഴ്ച ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് എന്തെങ്കിലും സാമ്പത്തിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വ്യാഴാഴ്ച 11 തവണ ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം പാരായണം ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











