For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിങ്ക് മൂണ്‍; ഈ രാശിയില്‍ വരുത്തുന്ന മാറ്റങ്ങള്‍

|

രാത്രി ആകാശത്ത് തിളങ്ങുമ്പോള്‍ ഒരു പൂര്‍ണ്ണചന്ദ്രന്‍ എത്ര ഭംഗിയുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും അനുഭവം മോശപ്പെട്ടതാകാം. ജ്യോതിഷപരമായി പറഞ്ഞാല്‍, ഒരു പൂര്‍ണ്ണചന്ദ്രന്‍ ഉയര്‍ന്ന സ്പന്ദനങ്ങളുടെയും വൈകാരിക തീവ്രതയുടെയും നിമിഷമാണ്. ഉപബോധമനസ്സിന്റെ ഭരണാധികാരിയാണ് ചന്ദ്രന്‍, അത് അതിന്റെ പൂര്‍ണ്ണ അവസ്ഥയിലെത്തുമ്പോള്‍, മുഖംമൂടി അഴിച്ചുമാറ്റി എല്ലാവരുടെയും യഥാര്‍ത്ഥ വികാരങ്ങള്‍ ഉപരിതലത്തിലേക്ക് കൊണ്ടുവരുന്നു.

Most read: ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതംMost read: ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതം

സൂപ്പര്‍ 'പിങ്ക്' മൂണ്‍ എന്ത്?

സൂപ്പര്‍ 'പിങ്ക്' മൂണ്‍ എന്ത്?

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്തുള്ള പൂര്‍ണചന്ദ്രനെയാണ് സൂപ്പര്‍ ഫുള്‍ മൂണ്‍ അല്ലെങ്കില്‍ സൂപ്പര്‍ മൂണ്‍,പിങ്ക് മൂണ്‍എന്ന് പറയുന്നത്. അമേരിക്കന്‍ സംസ്‌കാരപ്രകാരമാണ് ഇതിന് പേര് നല്‍കിയിട്ടുള്ളത്. വടക്കേ അമേരിക്കയില്‍ പിങ്ക് പൂക്കള്‍ വിടരുന്ന കാലമാണ് ഏപ്രില്‍. വൈല്‍ഡ് ഗ്രൗണ്ട് ഫ്‌ളോക്‌സ്, മോസ് ഫ്‌ളോക്‌സ് തുടങ്ങിയ പിങ്ക് നിറമുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഈ സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെടുന്നുവെന്നതിനാല്‍ ഏപ്രില്‍ മാസത്തെ സൂപ്പര്‍ മൂണിനെ സൂപ്പര്‍ പിങ്ക് മൂണ്‍ എന്ന് അമേരിക്കക്കാര്‍ വിളിക്കുന്നു.

എന്നാണ് പിങ്ക് മൂണ്‍ കാണുന്നത്

എന്നാണ് പിങ്ക് മൂണ്‍ കാണുന്നത്

ഏപ്രില്‍ എട്ട് ബുധനാഴ്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സൂപ്പര്‍ പിങ്ക് മൂണ്‍ ദൃശ്യമാവും. ഇന്ത്യയില്‍ ഇത് ദൃശ്യമാവുന്നത് കാലത്ത് 8.05ന് പടിഞ്ഞാറന്‍ ആകാശത്താണ്. പകല്‍ സമയത്തായതിനാല്‍ പിങ്ക് മൂണ്‍ എത്രത്തോളം ദൃശ്യമാവും എന്നതും സംശയകരമാണ്.

ഈ വര്‍ഷത്തെ പ്രാധാന്യം

ഈ വര്‍ഷത്തെ പ്രാധാന്യം

ജ്യോതിഷത്തിലെ ഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ ഊര്‍ജ്ജമാണ് ചന്ദ്രന്‍. ഒരു പിങ്ക് മൂണ്‍ ദിനത്തില്‍ അതിന്റെ ഊര്‍ജ്ജം അതിന്റെ ഉച്ചസ്ഥായിയിലാണ്. ചന്ദ്രന്‍ ഒരാളുടെ വികാരങ്ങളെ സ്വാധീനിക്കുമ്പോള്‍, അത് നമ്മുടെ പ്രണയ ജീവിതത്തെയും ബാധിക്കുന്നു! ഈ വര്‍ഷത്തെ പിങ്ക് മൂണ്‍ നിരവധി മതപരമായ ആഘോഷങ്ങളുടെ തുടക്കത്തിലാണ് നടക്കുന്നത്. പിങ്ക് മൂണിന്റെ പ്രത്യക്ഷത്തിനുശേഷം ആദ്യത്തെ ഞായറാഴ്ച ഈസ്റ്റര്‍ വരുന്നു. പെസഹയും ഹനുമാന്‍ ഉത്സവവും ഈ പൂര്‍ണ്ണ ചന്ദ്രനുശേഷം ആരംഭിക്കുന്നു.

Most read:വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍Most read:വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍

ചില രാശിയില്‍ മാറ്റം വരുത്തുന്നു

ചില രാശിയില്‍ മാറ്റം വരുത്തുന്നു

ഇന്ത്യയില്‍ ഏപ്രില്‍ 8ന് രാവിലെ 8.05ന് ദൃശ്യമാകുന്ന പിങ്ക് മൂണ്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ആയിരിക്കും മനോഹരവും ആകര്‍ഷണീയവും പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതുമായി അത് തുലാം വരെ ഉയരുന്നു. നിങ്ങള്‍ എങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നു, സഹകരിക്കുന്നു, ബന്ധങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരുന്ന രീതിയിലേക്കും ഇത് ശ്രദ്ധ ക്ഷണിക്കും. ചില രാശിചിഹ്നങ്ങളില്‍ ചില മാറ്റങ്ങള്‍ പിങ്ക് മൂണ്‍ വരുത്തുന്നു.

കര്‍ക്കിടകം: ഗാര്‍ഹിക ജീവിതത്തിലെ അസ്വസ്ഥതകള്‍ നീങ്ങും

കര്‍ക്കിടകം: ഗാര്‍ഹിക ജീവിതത്തിലെ അസ്വസ്ഥതകള്‍ നീങ്ങും

വീട്ടില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന എല്ലാ പൊരുത്തക്കേടുകളും മാറ്റം കാണാന്‍ പിങ്ക് മൂണ്‍ സഹായകമാകും. നിങ്ങളുടെ കുടുംബത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ ആശ്വാസവും സുരക്ഷയും അനുഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഹൃദയത്തെ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു വസ്തുവാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, ഈ പിങ്ക് മൂണ്‍ തീര്‍ച്ചയായും അത് നേടിത്തരും.

വൃശ്ചികം: വികാരാധീനത അനുഭവപ്പെടാം

വൃശ്ചികം: വികാരാധീനത അനുഭവപ്പെടാം

ഈ പിങ്ക് ഫുള്‍ മൂണ്‍ വൃശ്ചികം രാശിക്കാരുടെ ഊര്‍ജ്ജത്തില്‍ ഉപബോധമനസ്സ് അവിശ്വസനീയമാംവിധം ശക്തമാകും. എന്നിരുന്നാലും, ഇത് അവിശ്വസനീയമാംവിധം അതിരുകടന്നതായി അനുഭവപ്പെടും. വസ്തുതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കാം, നിങ്ങള്‍ വൈകാരങ്ങള്‍ക്ക് അടിപ്പെടും. സ്വയം നിലയുറപ്പിക്കാനും മെഡിറ്റേഷന്‍ ചെയ്യാനും ഇതിലും നല്ല സമയമില്ല. ഭയങ്ങളും വേവലാതികളും അലട്ടുമെങ്കിലും, പോസിറ്റീവിറ്റി ഉപയോഗിച്ച് അവയെ മറികടക്കാന്‍ നിങ്ങള്‍ക്ക് എല്ലാ ശക്തിയും ഉണ്ട്.

Most read:ഇടവം രാശി: ഈ വര്‍ഷം ശ്രദ്ധിക്കാന്‍ ഏറെMost read:ഇടവം രാശി: ഈ വര്‍ഷം ശ്രദ്ധിക്കാന്‍ ഏറെ

മീനം: നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒന്ന് അവസാനിച്ചേക്കാം

മീനം: നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒന്ന് അവസാനിച്ചേക്കാം

ഒരു മോശം ശീലമോ, അവസാനിക്കാത്ത ജോലിയോ, എങ്ങുമെത്താത്ത ഒരു ബന്ധമോ ആകട്ടെ, ഈ പിങ്ക് മൂണ്‍ നിങ്ങളുടെ ജീവിതത്തിന്റെ കണക്കെടുത്ത് അത് എവിടേക്കാണ് പോകുന്നതെന്ന് നിങ്ങളെ ചിന്തിപ്പിക്കുന്നു. എന്തെങ്കിലും ശരിയാണെന്ന് തോന്നുന്നില്ലെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ നിശ്ചലതയുടെ ഒരു ചക്രത്തില്‍ പെട്ടതെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുവെങ്കില്‍ അത് ഈ പിങ്ക് മൂണിന്റെ പ്രതിഭാസമാണ്. നിങ്ങള്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ട്.

English summary

Pink Moon Astrology and How Will It Affect Your Zodiac Sign

Astrologically speaking, a full moon is a moment of heightened vibrations and emotional intensity. Read on how pink moon affects your zodiac signs.
Story first published: Monday, April 6, 2020, 18:07 [IST]
X
Desktop Bottom Promotion