Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
സമ്പത്തും ഐശ്വര്യവും കൈവരും, മാനസിക പ്രശ്നങ്ങളില് നിന്ന് മോചനവും; ഫാല്ഗുന പൂര്ണിമ പൂജ
ഹിന്ദുമതവിശ്വാസപ്രകാരം പൗര്ണമി ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഈ ദിവസം ആരാധനയും ചില കര്മ്മങ്ങളും ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില് ഐശ്വര്യം കടന്നുവരുമെന്ന് വിശ്വസിക്കുന്നു. ഹൈന്ദവ കലണ്ടര് പ്രകാരം മാഘ മാസത്തിനു തൊട്ടുപിന്നാലെ വരുന്ന വര്ഷത്തിലെ അവസാന മാസമായി ഫാല്ഗുന മാസത്തെ കണക്കാക്കുന്നു. ഈ മാസത്തോടെ ശരത്കാലം അവസാനിച്ച് വേനല്ക്കാലം ആരംഭിക്കുന്നു.
ഉത്തര്പ്രദേശ്, ബീഹാര്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ജാര്ഖണ്ഡ്, ഹരിയാന തുടങ്ങിയ ഇന്ത്യയുടെ വടക്കന് ഭാഗങ്ങളില് ഈ മാസം വളരെ പ്രാധാന്യമുള്ളതാണ്. ഫാല്ഗുന മാസത്തില് വരുന്ന പൗര്ണമി ദിനത്തെ ഫാല്ഗുന പൂര്ണിമ എന്ന് വിളിക്കുന്നു. മതവിശ്വാസപ്രകാരം ഈ പൗര്ണ്ണമി വളരെ പ്രധാനമാണ്. ഫാല്ഗുന പൂര്ണിമയുടെ ശുഭമുഹൂര്ത്തവും ആരാധനാരീതികളും ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

ഫാല്ഗുന പൂര്ണിമ പ്രാധാന്യം
ഹിന്ദുമതത്തില് പൂര്ണി ദിവസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പൂര്ണിമ എന്നത് സംസ്കൃത പദമാണ്, അതിനര്ത്ഥം പൂര്ണ്ണചന്ദ്രന് എന്നാണ്. മാസത്തിലൊരിക്കല് പൗര്ണ്ണമി വരുന്നു. ഫാല്ഗുന മാസത്തിലെ പൗര്ണ്ണമി വളരെ സവിശേഷമാണ്. ഇത് ഫാല്ഗുന പൂര്ണിമ, വസന്തപൂര്ണിമ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ദിവസം മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കുമൊപ്പം ചന്ദ്രദേവനെയും പൂജിക്കുന്നു. ഫാല്ഗുന പൂര്ണിമ വ്രതം ഒരു വ്യക്തിയുടെ ജീവിതത്തില് സന്തോഷവും സമൃദ്ധിയും സമാധാനവും നല്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സമ്പത്തും ഐശ്വര്യവും കൈവരുന്നു, മാനസിക പ്രശ്നങ്ങളില് നിന്ന് മോചനം ലഭിക്കുന്നു.

ഫാല്ഗുന പൂര്ണിമ ശുഭമുഹൂര്ത്തം
ഈ വര്ഷത്തെ ഫാല്ഗുന പൂര്ണിമ വരുന്നത് മാര്ച്ച് 7 ചൊവ്വാഴ്ചയാണ്.
ഫാല്ഗുന പൂര്ണിമ തീയതി ആരംഭം- മാര്ച്ച് 06, 04:17 pm.
ഫാല്ഗുന പൂര്ണിമ തീയതി അവസാനം - മാര്ച്ച് 07, 06:09 pm.
ചന്ദ്രോദയ സമയം - മാര്ച്ച് 7, 06:19 pm
സ്നാന മുഹൂര്ത്തം - മാര്ച്ച് 7, രാവിലെ 05:07 മുതല് 05:56 വരെ
ലക്ഷ്മി പൂജ മുഹൂര്ത്തം- മാര്ച്ച് 8 - 12:13 AM മുതല് 01:02 AM വരെ
ഹോളിക ദഹന് മുഹൂര്ത്തം - മാര്ച്ച് 7, വൈകുന്നേരം 06:24 മുതല് 08:51 വരെ.

ഫാല്ഗുന പൂര്ണിമ പൂജാവിധി
ഈ ദിവസം അതിരാവിലെ എഴുന്നേറ്റു പുണ്യ നദിയിലോ തടാകത്തിലോ കുളത്തിലോ കുളിക്കുക. അതിനു കഴിയുന്നില്ലെങ്കില് വീട്ടില് ഗംഗാജലം വെള്ളത്തില് കലക്കി കുളിക്കുക. ഇതിനുശേഷം ശുദ്ധമായ വസ്ത്രം ധരിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുക. ഈ ദിവസം സൂര്യോദയം മുതല് ചന്ദ്രോദയം വരെ ഉപവസിക്കുക. ചന്ദ്രന് ഉദിച്ചശേഷം വ്രതം മുറിക്കുക.

ഫാല്ഗുന പൂര്ണിമ വ്രതമെടുത്താല്
ഈ ദിവസം വ്രതമനുഷ്ഠിക്കുകയും ദാനധര്മ്മങ്ങള് നടത്തുകയും ചെയ്താല് നിങ്ങള്ക്ക് നല്ല ആരോഗ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എള്ള്, നെയ്യ്, പഴങ്ങള്, കടുകെണ്ണ മുതലായവ ദാനം ചെയ്യുന്നത് വളരെ ഗുണകരമാണ്. മഹാവിഷ്ണുവിനെ കൂടാതെ ശങ്കരനെയും ഈ ദിവസം ആരാധിക്കുന്നു. ഇതോടൊപ്പം സന്ധ്യാസമയത്ത് ചന്ദ്രനെയും ആരാധിക്കണം. ഫാല്ഗുന പൂര്ണിമയില് സൂര്യോദയം മുതല് ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളെയും നശിപ്പിക്കുമെന്നാണ് വിശ്വാസം.

ഫാല്ഗുന പൂര്ണിമയില് ചെയ്യേണ്ടത്
നിങ്ങള്ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കില്, ഫാല്ഗുന പൂര്ണ്ണിമ നാളില് നിങ്ങള് വിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക. ഈ ദിവസം നിങ്ങള് ശ്രീ സൂക്തം, കനക്ധാരാ സ്തോത്രം, വിഷ്ണു സഹസ്ത്രണം എന്നിവ പാരായണം ചെയ്താല്, ആഗ്രഹിച്ച കാര്യങ്ങള് നടക്കുന്നതായിരിക്കും.

ചന്ദ്രദോഷം നീക്കാന്
ജാതകത്തില് ചന്ദ്രദോഷമുണ്ടെങ്കില് ഫാല്ഗുന പൗര്ണ്ണമി രാത്രിയില് ചന്ദ്രദേവന് പാല് സമര്പ്പിച്ച് 'ഓം പുത്ര സോമായ നമഃ' എന്ന മന്ത്രം ജപിക്കുക. രുദ്രാക്ഷത്തിന്റെ ജപമാലയെടുത്ത് മന്ത്രം ജപിക്കുക. ഫാല്ഗുന പൂര്ണിമ രാത്രിയില് ഭാര്യാഭര്ത്താക്കന്മാര് ഒരുമിച്ച് ചന്ദ്രനെ സന്ദര്ശിച്ച് തേന് അര്പ്പിക്കണം. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന് സഹായിക്കും. പൂര്വ്വികരെ പ്രീതിപ്പെടുത്താന് ഫാല്ഗുന പൗര്ണ്ണമി ദിനത്തില് പിണ്ഡദാനം നടത്തുക.



Click it and Unblock the Notifications
