ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

ക്ഷമ, ദയാശീലം, ഊഷ്മളത, അചഞ്ചലത... ഗുണങ്ങള്‍ നിരവധിയാണ് ഇടവം രാശിക്കാരായ പുരുഷന്‍മാര്‍ക്ക്. ഇവര്‍ ശാന്തതയും ധൈര്യവും പ്രകടിപ്പിക്കുകയും ജീവിതത്തിലെ എല്ലാ ഇന്ദ്രിയസുഖങ്ങളിലും ആനന്ദിക്കുകയും ചെയ്യുന്നു. ഇടവം രാശിക്കാര്‍ വര്‍ത്തമാനകാലത്ത് ജീവിക്കുന്നു, ഒപ്പം സ്വന്തം നില മനസിലാക്കുകയും വിജയവും പദവിയും നേടാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുടെ പ്രധാന മുന്‍ഗണന സാമ്പത്തിക സുരക്ഷയാണ്, ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം അവന്റെ അധ്വാനത്തിന്റെ ഫലം ആസ്വദിക്കുക എന്നതാണ്. ഇടവം രാശിയില്‍ ജനിച്ച പുരുഷന്‍മാരുടെ ചില പൊതു സവിശേഷതകള്‍ നിങ്ങള്‍ക്ക് വായിക്കാം.

ചിഹ്നം കാളത്തല

ചിഹ്നം കാളത്തല

കാളത്തല എന്ന പദം പലപ്പോഴും നീങ്ങാനോ പ്രവര്‍ത്തിക്കാനോ വിസമ്മതിക്കുന്ന ഒരാളെ വിവരിക്കാന്‍ ഉപയോഗിക്കുന്നു. ഇത് ഇടവം രാശിയിലെ പുരഷന്റെ ധാര്‍ഷ്ട്യമുള്ള സ്വഭാവത്തെ വിവരിക്കുന്നു. എന്നിരുന്നാലും, ഈ സ്വതസിദ്ധമായ ധാര്‍ഷ്ട്യം അവരുടെ നേട്ടത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണ്. വാസ്തവത്തില്‍, ഒരു സ്ഥാനം നേടാനും അത് നിലനിര്‍ത്താനും ഉള്ള കഴിവ് പലപ്പോഴും ബിസിനസ്സില്‍ ഇടവം രാശിക്കാരെ വിജയിപ്പിക്കുന്നു.

ശക്തരായ ബിസിനസുകാര്‍

ശക്തരായ ബിസിനസുകാര്‍

കാള ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ക്ക് സമാനമാണ് ബിസിനസ്സില്‍ ഉപയോഗിക്കുന്ന ചില തന്ത്രങ്ങള്‍. ശക്തിയുടെ മതിപ്പ് അവതരിപ്പിക്കുന്നതിന് ബിസിനസ്സില്‍ ധാരാളം ഭാവനകളുണ്ടാകും. ഏത് സ്ഥാനത്തും ധാര്‍ഷ്ട്യവും അചഞ്ചലനുമായിരിക്കുക എന്നത് ഒരു ഇടവം രാശിക്കാരനായ ബിസിനസുകാരനെ ശക്തനാക്കുന്നു.

വിജയവും ലൗകികവും

വിജയവും ലൗകികവും

ലോകത്തില്‍ സ്വന്തം സ്ഥാനം സൃഷ്ടിക്കാനും സമ്പന്നനാകാനും പ്രശസ്തനും വിജയിയാകാനും നല്ല ജീവിതം ആസ്വദിക്കാനുമുള്ള കഴിവ് ഇടവം രാശിക്കാരുടെ ആത്യന്തിക കഴിവാണ്. ഇത്തരക്കാര്‍ പൊങ്ങച്ചക്കാരല്ല, അവരുടെ വിജയം അവര്‍ ആരെയും വിളിച്ചറിയിക്കുന്നില്ല. അവരുടെ സാമ്പത്തിക വിജയത്തിന്റെ എല്ലാ വശങ്ങളും ആരെയു വിളിച്ചു കാണിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

കൃത്യതയും ദിശാബോധവും

കൃത്യതയും ദിശാബോധവും

ആസൂത്രിതവും സുസ്ഥിരവുമായ ജീവിതം നയിക്കാന്‍ ഇടവം രാശിക്കാര്‍ ചായ്‌വ് കാണിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്ക് നിങ്ങള്‍ ഒരു സ്ഥിരമായ ശക്തിയാണ്. നിങ്ങളുടെ നിയമങ്ങളും ധാര്‍മ്മികതയും നിങ്ങള്‍ പാലിക്കുകയും വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ചിട്ടയും പ്രകടിപ്പിക്കുന്നു. വാഹനങ്ങള്‍, സ്വത്ത്, സംഗീതോപകരണങ്ങള്‍ എന്നിവപോലുള്ള ഭൗതിക സ്വത്തുക്കളെക്കുറിച്ച് നിങ്ങള്‍ വളരെ പ്രത്യേകതയുള്ളവരാണ്.

സഹനശീലം മുഖമുദ്ര

സഹനശീലം മുഖമുദ്ര

നല്ല ക്ഷമാശീലരാണ് ഇടവം രാശിക്കാരായ പുരുഷന്‍മാര്‍. ഈ കഴിവിനാല്‍, വിജയത്തിന്റെ വഴിയിലെ എല്ലാ തടസ്സങ്ങളും ക്ഷമയോടെ തുടച്ചുമാറ്റാന്‍ നിങ്ങള്‍ തയ്യാറാകും. നിങ്ങള്‍ സമാധാനം തേടുന്നവരാണ്, ബുദ്ധിമുട്ടുള്ളതും ഇറുകിയതുമായ സാഹചര്യങ്ങളില്‍ ശാന്തത കാണിക്കാനുള്ള വിചിത്രമായ കഴിവ് നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ ശാന്തതയും ക്ഷമയും നിങ്ങളെ മാത്രമല്ല നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയും സഹായിക്കുന്നു.

സ്ഥിരതയുള്ളവര്‍

സ്ഥിരതയുള്ളവര്‍

നിങ്ങളുടെ ജോലിയിലും വ്യക്തിജീവിതത്തിലും നിങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നു. നിങ്ങളുടെ ജീവിതത്തില്‍ വരുന്ന എല്ലാ തളര്‍ച്ചകളെയും മികച്ച രീതിയില്‍ നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ സ്ഥിരതയും കൃത്യമായ ദിനചര്യയും മറ്റുള്ളവരെ തോല്‍പിക്കുന്നു. നിങ്ങളുടെ പതിവ് ജോലിയും ജീവിതവുമായി നിങ്ങള്‍ വളരെയധികം ഇടപഴകുകയും അതില്‍ മുഴുകുകയും ചെയ്യുന്നു. മാറ്റം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ അവസരങ്ങളും വളര്‍ച്ചയും നല്‍കുന്നുണ്ടെങ്കിലും അതൊന്നും സ്വാഗതം ചെയ്യുന്നില്ല, പതിവ് നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.

വിശ്വാസ്യതയും ധാര്‍ഷ്ട്യവും

വിശ്വാസ്യതയും ധാര്‍ഷ്ട്യവും

വൈകാരിക ഐക്യം, പ്രതിബദ്ധത, വിശ്വസ്തത എന്നിവ നിങ്ങള്‍ക്ക് മുന്‍ഗണനയാണ്. എല്ലാത്തരം ബന്ധങ്ങളിലും നിങ്ങള്‍ വിശ്വസ്തനായ പങ്കാളിയാണ്. നിങ്ങളുടെ പങ്കാളിയെ സുരക്ഷിതമാക്കുന്നതില്‍ നിങ്ങള്‍ വളരെ പ്രഗത്ഭനാണ്. ഒരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ സമയമെടുക്കുമെങ്കിലും അതെല്ലാം കൃത്യമായിരിക്കും. ചിലപ്പോള്‍ നിങ്ങളുടെ ധാര്‍ഷ്ട്യം നിങ്ങളുടെ വ്യക്തിഗത വളര്‍ച്ചയെ തടസ്സപ്പെടുത്തും. എന്നാല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയോ സമര്‍പ്പണത്തിന്റെയോ രൂപത്തില്‍ അത് മാറുമ്പോള്‍ നിങ്ങളുടെ ധാര്‍ഷ്ട്യം നിങ്ങള്‍ക്ക് ശക്തവും ക്രിയാത്മകവുമായ ഒരു പ്രേരകശക്തിയാണെന്ന് തെളിയും.

നിയന്ത്രണം ഇഷ്ടപ്പെടുന്നവര്‍

നിയന്ത്രണം ഇഷ്ടപ്പെടുന്നവര്‍

നിങ്ങള്‍ നിയന്ത്രണത്തിലാകാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പങ്കാളിയോ കുടുംബമോ സുഹൃത്തുക്കളോ എന്തെങ്കിലും തീരുമാനത്തിനായി നിങ്ങളെ സമീപിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നു. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും മുഴുവന്‍ കുടുംബത്തിന്റെയും ഫിനാന്‍സ് കൈകാര്യം ചെയ്യാനും നിങ്ങള്‍ ആഗ്രഹിക്കുന്നു. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശരിയായി നിക്ഷേപിക്കുന്നതിനുള്ള മികച്ച കഴിവുകളും നിങ്ങള്‍ക്കുണ്ട്.

വിവേകം, പ്രായോഗികത

വിവേകം, പ്രായോഗികത

നിങ്ങള്‍ വിവേകമുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരും പ്രായോഗികരുമാണ്. നിങ്ങള്‍ കരിയറിന് മുന്‍ഗണന നല്‍കുന്നു. ജീവിതത്തില്‍ സുപ്രധാന സ്ഥാനങ്ങളില്‍ എത്താന്‍ എല്ലായ്‌പ്പോഴും പ്രയത്‌നിക്കുന്നു. നിങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള ജീവിതം നയിക്കാനും ഒപ്പം വിശാലമായ ജീവിതശൈലി ആഗ്രഹിക്കുകയും ചെയ്യുന്നു.

നേര്‍ക്കുനേര്‍ പ്രകൃതം

നേര്‍ക്കുനേര്‍ പ്രകൃതം

നേരേ വ നേരേ പോ എന്ന പ്രകൃതമാണ് നിങ്ങള്‍ക്ക്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് പ്രവൃത്തികളിലൂടെ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പങ്കാളിയുമായി ആത്മവിശ്വാസം നേടാന്‍ നിങ്ങള്‍ സമയമെടുക്കുന്നു, എങ്കിലും നിങ്ങളുടെ പങ്കാളി അത് വിലമതിക്കുകയും അവള്‍ സമര്‍ഥമായി പ്രകടിപ്പിക്കുകയും മികച്ച കാര്യങ്ങളോട് സംവേദനക്ഷമത കാണിക്കുകയും ചെയ്യും. എല്ലാത്തരം ബന്ധങ്ങളിലും നിങ്ങള്‍ സത്യസന്ധനും നേരായവനും കൃത്യതയുള്ളവനുമാണ്. നിങ്ങള്‍ നിങ്ങളുടെ വാഗ്ദാനങ്ങളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കും, ഒരിക്കലും അസൂയയോ ദോഷമോ കാണിക്കില്ല.

പ്രണയത്തിലെ ഇടവം രാശിക്കാര്‍

പ്രണയത്തിലെ ഇടവം രാശിക്കാര്‍

ഇടവം രാശിയെ ഭരിക്കുന്നത് ശുക്രനാണ്. അവര്‍ പ്രണയത്തിലാകുമ്പോള്‍, ആഴത്തിലും പൂര്‍ണ്ണമായും സ്‌നേഹിക്കുന്നു. ഒരു ഇടവം രാശിക്കാരനായ പുരുഷനുമായി പ്രണയത്തിലാവുന്നവര്‍ക്ക് എന്നും സന്തോഷമാണ്. ഇവര്‍ക്ക് സൗന്ദര്യത്തോടും കലയോടും ആഴമായ മതിപ്പുണ്ട്. പ്രണയത്തിലും ബന്ധങ്ങളിലുമുള്ള ഇടവം രാശിക്കാരായ പുരുഷന്‍മാര്‍ അര്‍പ്പണബോധമുള്ളവരും വാത്സല്യമുള്ളവരും വിശ്വസ്തരുമാണ്. പ്രണയം വരുമ്പോള്‍ നിങ്ങള്‍ സ്‌നേഹവും കരുതലും വികാരങ്ങളും നിറഞ്ഞവരാകുന്നു. പ്രണയത്തിലും ബന്ധങ്ങളിലും നിങ്ങളുടെ പ്രധാന മുന്‍ഗണന വൈകാരിക ഐക്യമായിരിക്കും.

Story first published: Thursday, April 23, 2020, 18:46 [IST]
X
Desktop Bottom Promotion