Latest Updates
-
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ് -
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
മേടം രാശിക്കാരെ വിവാഹം ചെയ്താല്‍
രാശിചക്രത്തിന്റെ ആദ്യ അടയാളമാണ് മേടം അഥവാ ഏരീസ്. അതിനാല്‍, മേട രാശിക്കാരായ പുരുഷന്മാര് ഒന്നാം സ്ഥാനത്ത് തുടരാന്‍ ഇഷ്ടപ്പെടുന്നു, ഒപ്പം എന്തിലും ശ്രദ്ധ നേടുന്നവരുമാണ് ഇവര്‍. നിങ്ങളെ നിയന്ത്രിക്കുന്നത് ചൊവ്വാ ഗ്രഹമാണ്. നിങ്ങളുടെ ശൈലിയിലും നിങ്ങളുടെ സ്വന്തം നിബന്ധനകളിലും പ്രവര്‍ത്തിക്കും.
നിങ്ങള്‍ ധാര്ഷ്ട്യമുള്ളവനാണ്, നിങ്ങള്‍ ചിന്തിച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഉറച്ചുനില്‍ക്കുന്നു. അതിനാല്‍, നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കീഴുദ്യോഗസ്ഥര്‍ക്കും നിങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളിയുമാണ്. മേടം രാശിക്കാരായ പുരുഷന്മാരുടെ സ്വഭാവ സവിശേഷതകള്‍ കൂടുതലറിയാം.

ധൈര്യവും ആത്മവിശ്വാസവും
നിങ്ങള്‍ എല്ലായ്പ്പോഴും ശക്തനും ധൈര്യവാനും ആത്മവിശ്വാസമുള്ളവനുമാണ്. ഈ ഗുണങ്ങള്‍ നിങ്ങളെ മറ്റുള്ളവരെക്കാള്‍ മുന്‍പന്തിയില്‍ നിര്‍ത്തുന്നു. അനിശ്ചിതത്വങ്ങളിലും സമ്മര്‍ദ്ദ സാഹചര്യങ്ങളിലും നിങ്ങളുടെ ശക്തിയും ആത്മവിശ്വാസവും ഒരേ വേഗതയിലായിരിക്കും. പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ ഭയപ്പെടുന്നില്ല. ധൈര്യവും ആത്മവിശ്വാസവും നിങ്ങളുടെ കൂടപ്പിറപ്പാണ്. നിങ്ങളിലെ മത്സരബുദ്ധി വിജയത്തിന്റെ പാതയില്‍ വെല്ലുവിളികള്‍ക്കും തടസ്സങ്ങള്ക്കുമെതിരേ പോരാടി മുന്നോട്ട് പോകാന്‍ നിങ്ങളെ പ്രേരിപ്പിക്കും.

ആവേശഭരിതര്‍
മേടം രാശിയിലെ പുരുഷന്മാര് ചിന്താഗതിയും ആശയങ്ങളും നിറഞ്ഞവരാണ്. ആരുടെയും നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ സ്വീകരിക്കില്ല. ആരെങ്കിലും നിങ്ങളോട് പതിവായി തര്‍ക്കിക്കുകയാണെങ്കില്‍ നിങ്ങള്‍ അസ്വസ്ഥരാകും. നിങ്ങള്‍ ഏവര്‍ക്കും ഉത്തരം നല്‍കുകയും നിങ്ങളുടെ വേഗതയോടും തീക്ഷ്ണതയോടും ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്യും.

നിസ്വാര്‍ത്ഥനും ഉത്തമ സുഹൃത്തും
ആദ്യ കാഴ്ചയില്‍ തന്നെ ആളുകള്‍ നിങ്ങളെ ഒരു സ്വാര്‍ത്ഥനായി കണക്കാക്കുന്നു. സത്യത്തില്‍, നിങ്ങള്‍ നിസ്വാര്‍ത്ഥനും യഥാര്‍ത്ഥ ഉത്തമസുഹൃത്തുമാണ്. കാരണം പ്രതീക്ഷകളൊന്നുമില്ലാതെ മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറാണ്. നിങ്ങളുടെ ലക്ഷ്യ നേട്ടത്തിലും ജോലിസ്ഥലത്തെ പൂര്‍ണതയിലും നിങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. നിങ്ങള്‍ വളരെയധികം ജോലി സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴും പ്രൊഫഷണല്‍ ജീവിതത്തിലെ വെല്ലുവിളികളാല്‍ വലയം ചെയ്യപ്പെടുമ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹൃദയം കീഴടക്കാന്‍ കഴിയും.

മത്സരവും അഭിലാഷവും
പ്രപഞ്ചത്തെ ജയിക്കാനുള്ള പ്രധാന ശക്തി നിങ്ങള്‍ക്കുണ്ട്. അതാത് മേഖലയിലെ ഒന്നാം സ്ഥാനക്കാരാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ വളരെ മത്സരബുദ്ധിക്കാരനും കഠിനാധ്വാനിയുമാണ്. മറ്റുള്ളവരുമായി മത്സരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതുപോലെ നിങ്ങളുമായിത്തന്നെ മത്സരിക്കാനും നിങ്ങള്‍ ഇഷ്ടപ്പെടുന്നു. ഇത് നിങ്ങളുടെ കരിയറിന് നേട്ടങ്ങളുണ്ടാക്കും.

അക്രമണോത്സുകത
മേടം രാശിക്കാരായ പുരുഷന്മാര് അവരുടെ പോരായ്മകള്‍ വളരെ അപൂര്‍വമായി മാത്രമേ സമ്മതിക്കുന്നുള്ളൂ. മാത്രമല്ല അവരുടെ തെറ്റുകള്‍ തിരുത്താന്‍ അത്ര താല്പര്യം കാണിക്കുകയുമില്ല. ആളുകള്‍ നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും വാദങ്ങളും പിന്തുടരാതെ വരുമ്പോള്‍ നിങ്ങള്‍ ക്ഷിപ്ര കോപികളാകും. ഭരിക്കുന്ന ഗ്രഹമായ ചൊവ്വ നിങ്ങളില്‍ യുദ്ധം ചെയ്യുന്നതിനുള്ള ദാഹം സൃഷ്ടിക്കും. മറ്റുള്ളവരുമായി നിരന്തരം വഴക്കുകളും വാദങ്ങളും ഉണ്ടാകാം.

ഉത്സാഹവും ഊര്‍ജ്ജസ്വലതയും
നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലവും ഉത്സാഹവുമുള്ളവരാണ്. കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ ഒരിക്കലും തളരുന്നില്ല, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നു. പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടക്കുന്നതു വരെ നിങ്ങള്‍ ഊര്‍ജ്ജസ്വലനും ആവേശഭരിതനുമായി പണിയെടുക്കും. ഉത്സാഹം നിലനിര്‍ത്തുക എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി.

സാഹസികത
പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ വളരെ ആവേശഭരിതരാണ്. കാര്യങ്ങള്‍ ചെയ്യുന്നതിന് വ്യത്യസ്തമായ ഒരു സമീപനവുമുണ്ട്. സാഹസിക ഗെയിമുകള്‍ക്കും യാത്രകള്‍ക്കും നിങ്ങള്‍ എപ്പോഴും തയ്യാറാണ്. നിങ്ങളുടെ ജീവിതത്തില്‍ ഒരു ത്രില്ല് നേടാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. പ്രകൃതിയില്‍ വെല്ലുവിളി നിറഞ്ഞ സ്പോര്‍ട്സ് കളിക്കാന്‍ നിങ്ങള്‍ ആവേശത്തിലാണ്. മൗണ്ടന്‍ ക്ലൈംബിംഗ്, ബൈക്കിംഗ്, കാര്‍ റേസിംഗ്, ആയോധനകല എന്നിവ പോലുള്ളവ നിങ്ങള്‍ ഇഷ്ടപ്പെടുന്നു.

പ്രണയം, ലൈംഗികത
മേടം രാശിക്കാരായ ആണുങ്ങള് ശാരീരികമായും വൈകാരികമായും അല്പം ചൂടുള്ളവരാണ്. പരമ്പരാഗതമായി സുന്ദരനല്ലെങ്കിലും, ഈ ആളുകള്‍ക്ക് ഒരുതരം ധൈര്യവും അനിഷേധ്യ ലൈംഗികതയും ഉണ്ട്. പലപ്പോഴും ഇത് മറ്റുള്ളവരെ ഇവരിലേക്ക് ആകര്‍ഷിക്കുന്നു. ഒരു മേട രാശിക്കാരായ പുരുഷനുമായുള്ള ലൈംഗികബന്ധം അല്പം വന്യമായിരിക്കും.

പിതാവ്
ഒരു അച്ഛനെന്ന നിലയില്‍, ചെറിയ കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മേടം രാശിക്കാര്‍. കുട്ടികളെ ആനന്ദിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു ഇവര്‍.

ജോലിയും പണവും
ഒരു മേടം രാശിക്കാരന് തനിക്കാവശ്യമുള്ളതെന്തെന്ന് അറിയാം, ഒപ്പം ഒരു മടിയും കൂടാതെ അത് പിന്തുടരുന്നു. ഇത്തരത്തിലുള്ള മനുഷ്യന് പലപ്പോഴും ജോലിയില്‍ ശ്രദ്ധിക്കുന്നവരാണ്. 'ഞാന്‍ ആദ്യം' എന്ന അഭിലാഷവും മുന്‍കൈയും സംബന്ധിച്ച മാനസികാവസ്ഥ. ഇത് അവരെ സ്വാഭാവിക നേതാക്കളാക്കുന്നു. അവര്‍ സംരംഭകരാകാന്‍ സാധ്യതയുള്ളവരാകുന്നു.



Click it and Unblock the Notifications