For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഥുനം രാശി: വിജ്ഞാനം കൈമുതലാക്കിയവര്‍

|

പുരുഷ രാശിയായ മിഥുനം രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ്. ആശയവിനിമയം, എഴുത്ത്, ചലനം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ബുധന്‍ ഭരിക്കുന്നത്. വിനയവും പാണ്ഡിത്യവും കലര്‍ന്നവരാണ് ഈ രാശിക്കാര്‍. ഇവരുടെ ആജ്ഞാശക്തിയും മറ്റുള്ളവരെ നയിക്കുവാനുള്ള കഴിവും ആരില്‍ നിന്നും ഇവരെ വേറിട്ടു നിര്‍ത്തുന്നു. ഈ സൂര്യ ചിഹ്നത്തിന്‍ കീഴില്‍ ജനിക്കുന്ന ആളുകള്‍ക്ക് അവരുടെ മറ്റേ പകുതി കാണാനില്ലെന്ന തോന്നല്‍ പലപ്പോഴും ഉണ്ടാകാറുണ്ട്, അതിനാല്‍ അവര്‍ എപ്പോഴും പുതിയ ചങ്ങാതിമാരെയും ഉപദേശകരെയും സഹപ്രവര്‍ത്തകരെയും സംസാരിക്കാന്‍ ആളുകളെയും തേടിക്കൊണ്ടിരിക്കുന്നു.

Most read: സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

വായു രാശിയായതിനാല്‍ മിഥുനം രാശിചിഹ്നത്തില്‍പെട്ടവര്‍ക്ക് നര്‍മ്മബോധത്തോടെ മറ്റുള്ളവര്‍ക്ക് ഇഷ്ഠപ്പെടുന്ന രീതിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവുണ്ട്. സംഗീതം, ലളിതകലകള്‍ എന്നിവയില്‍ താല്‍പര്യമുള്ള ഇക്കൂട്ടര്‍ മികച്ച പ്രാസംഗികരും സാഹിത്യകാരായും തിളങ്ങാറുണ്ട്. മിഥുനം രാശിക്കാരുടെ പൊതുവായ ചില സവിശേഷ ഗുണങ്ങള്‍ ഇവിടെ വായിക്കാം.

മിഥുനം രാശിക്കാരുടെ സ്വഭാവം

മിഥുനം രാശിക്കാരുടെ സ്വഭാവം

പരിധി: മെയ് 21 - ജൂണ്‍ 20

ഘടകം: വായു

നിറം: ഇളം പച്ച, മഞ്ഞ

ദിവസം: ബുധനാഴ്ച

ഭരണാധിപന്‍: ബുധന്‍

മികച്ച അനുയോജ്യത: ധനു, കുംഭം

ഭാഗ്യ സംഖ്യകള്‍: 5, 7, 14, 23

കരുത്ത്: സൗമ്യത, വാത്സല്യം, ജിജ്ഞാസ, വേഗത്തില്‍ പഠിക്കാനും ആശയങ്ങള്‍ കൈമാറാനുമുള്ള കഴിവ്

ഇഷ്ടങ്ങള്‍: സംഗീതം, പുസ്തകങ്ങള്‍, മാസികകള്‍, സംസാരം, ഹ്രസ്വ യാത്രകള്‍

അനിഷ്ടം: തനിച്ചിരിക്കുക, ഒതുങ്ങിക്കൂടുക, ആവര്‍ത്തനം

പ്രണയം

പ്രണയം

ഉല്ലാസം നിറഞ്ഞവരും എല്ലായ്‌പ്പോഴും ഒരു ബൗദ്ധിക വെല്ലുവിളിക്കായി തയാറായവരാണ് മിഥുനം രാശിക്കാര്‍. ആരെയും സംസാരിച്ചു വീഴ്ത്താനുള്ള ആശയവിനിമ കഴിവ് അവര്‍ക്കുണ്ട്. ഒപ്പം പങ്കാളിയുമായുള്ള ശാരീരിക സമ്പര്‍ക്കവും ഇവര്‍ക്ക് പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍ പ്രണയത്തിലെ തടസ്സങ്ങളെല്ലാം നീങ്ങുന്നു. അന്വേഷണാത്മകവും എല്ലായ്‌പ്പോഴും ഉല്ലാസത്തിന് തയ്യാറായവരുമാണ് മിഥുനം രാശിക്കാര്‍. അവരുടെ ബുദ്ധിയും ഊര്‍ജ്ജവും പൊരുത്തപ്പെടുത്താന്‍ കഴിവുള്ള ശരിയായ വ്യക്തിയെ കണ്ടെത്തുന്നതുവരെ അവരുടെ പ്രണയ പങ്കാളിയെ മിഥുനം രാശിക്കാര്‍ തേടിക്കൊണ്ടിരിക്കും. അതായത്, ജീവിതത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രണയങ്ങള്‍ ഇവര്‍ക്ക് സാധ്യമാണ്. അനുയോജ്യരായ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ ജീവിതാവസാനം വരെ അവരോട് വിശ്വസ്തതയുള്ളവരായിരിക്കുവാന്‍ മിഥുനം രാശിക്കാര്‍ക്ക് യാതൊരു മടിയുമില്ല.

Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

മിഥുനം രാശിക്കാര്‍ക്ക് സമൂഹത്തില്‍ ധാരാളം സുഹൃത്തുക്കളെ ലഭിക്കും. മാത്രമല്ല ഇവരുടെ ആശയവിനിമയ കഴിവ്, ശക്തമായ ഇച്ഛാശക്തിയുള്ള ആളുകളെ എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കും. തങ്ങളുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള പുതിയ പുതിയ സുഹൃത്തുക്കളെ നേടാന്‍ മിഥുനം രാശിക്കാര്‍ എപ്പോഴും സന്നദ്ധരായിരിക്കും.

കുടുംബം

കുടുംബം

മിഥുനം രാശിക്കാര്‍ സുഹൃത്തുക്കളെപ്പെലെ തന്നെ പ്രധാന്യം കുടുംബത്തിനും നല്‍കുന്നു. പ്രത്യേകിച്ചും അവരുടെ കുട്ടികള്‍ അവരുമായി ശക്തമായ വൈകാരിക ബന്ധം വളര്‍ത്തുന്നു. തങ്ങളുടെ പങ്കാളികളോട് അവരുടെ പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതാണെന്ന് കാണിക്കുന്ന മനോഭാവക്കാരാണ് മിഥുനം രാശിക്കാര്‍. അവരുടെ കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ അവരുടെ സ്വഭാവത്തിന് ഒരു വെല്ലുവിളിയായി നില്‍ക്കുമെങ്കിലും, ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ തുടരാനുള്ള ഒരു മാന്ത്രിക മാര്‍ഗം അവര്‍ കണ്ടെത്തും. എല്ലാം അവര്‍ ആഗ്രഹിക്കുന്നതുപോലെ തന്നെ ചെയ്യാനുള്ള കഴിവും മിഥുനം രാശിക്കാര്‍ക്ക് ഉണ്ട്.

Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

കരിയര്‍

കരിയര്‍

തലച്ചോറിനെ വെല്ലുവിളിക്കുന്ന ജോലിയായിരിക്കും മിഥുനം രാശിക്കാര്‍ക്ക് പ്രിയം. അവര്‍ നൈപുണ്യമുള്ളവരും, കണ്ടുപിടുത്തക്കാരും വളരെ മിടുക്കരുമാണ്. വ്യാപാരികള്‍, കണ്ടുപിടുത്തക്കാര്‍, എഴുത്തുകാര്‍, പ്രാസംഗികര്‍, അഭിഭാഷകര്‍ എന്നിവയാണ് ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച തൊഴില്‍. എല്ലാ സമയത്തും തിരക്കിലായിരിക്കുമ്പോഴും അവര്‍ക്ക് സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള അവസരം നല്‍കുന്ന ഏതൊരു കരിയറും മികച്ച തിരഞ്ഞെടുപ്പാണ്.

Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

സാമ്പത്തികം

സാമ്പത്തികം

പണം ഒരു അനിവാര്യ ആവശ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, മിഥുനം രാശിക്കാര്‍ ഭൂരിഭാഗവും അത് എവിടെ നിന്ന് സമ്പാദിക്കണം അല്ലെങ്കില്‍ എങ്ങനെ ചെലവഴിക്കണം എന്ന് ചിന്തിച്ച് സമയം പാഴാക്കില്ല. അവരുടെ ധനസ്ഥിതി നിയന്ത്രിക്കാനുള്ള ശക്തമായ കഴിവ് അവര്‍ക്കുണ്ട്. ഈ കഴിവ് സാമ്പത്തിക കാര്യങ്ങളില്‍ മിഥുനം രാശിക്കാര്‍ക്ക് ആവശ്യമുള്ള ആത്മവിശ്വാസവും സുരക്ഷയും നല്‍കുന്നു.

Most read:ബുദ്ധപ്രതിമ വീട്ടിലെങ്കില്‍ ഐശ്വര്യം വാരിക്കോരി

മിഥുനം രാശിക്കാരായ പുരുഷനെ ആകര്‍ഷിക്കാന്‍

മിഥുനം രാശിക്കാരായ പുരുഷനെ ആകര്‍ഷിക്കാന്‍

മിഥുനം രാശിക്കാരായ പുരുഷന്‍മാര്‍ ഉത്സാഹം നിറഞ്ഞവരാണ്, ഒരിക്കലും കഷ്ടതകളില്‍ നിരാശപ്പെടില്ല. അവന്‍ സാഹസികരും നര്‍മ്മബോധമുള്ളവരുമാണ്. ഇത്തരക്കാര്‍ക്ക് മതിയായ സ്വാതന്ത്ര്യവും സ്ഥലവും നല്‍കുന്ന ഒരു പങ്കാളിയെയാണ് താത്പര്യം. തന്റെ കഴിവിനൊത്ത, ആശയവിനിമയ കഴിവുള്ള, നര്‍മ്മബോധമുള്ള, പുതിയത് പഠിക്കാന്‍ താത്പര്യപ്പെടുന്ന സ്ത്രീകളെ അവര്‍ ഇഷ്ടപ്പെടുന്നു.

മിഥുനം രാശിക്കാരായ സ്ത്രീകളെ ആകര്‍ഷിക്കാന്‍

മിഥുനം രാശിക്കാരായ സ്ത്രീകളെ ആകര്‍ഷിക്കാന്‍

നിങ്ങള്‍ക്ക് ഒരു മിഥുനം രാശിക്കാരായ സ്ത്രീയെ ആകര്‍ഷിക്കണമെങ്കില്‍, അവളുടെ ഇരട്ട സ്വഭാവം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയണം. മിഥുനം രാശിക്കാരായ സ്ത്രീകള്‍ എപ്പോഴും ഉത്സാഹിയായ, നര്‍മ്മബോധമുള്ള, ബുദ്ധിമതികളായ, മൃദുവായി സംസാരിക്കുന്ന സ്ത്രീകളാകുന്നു. അതേ സമയം അങ്ങേയറ്റം തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാര്‍ ഒരു ഗൗരവമേറിയതും പ്രതിബദ്ധതയുള്ളതുമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമയവും ധാരാളം ക്ഷമയും എടുക്കും. അവളെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നതും സമര്‍ത്ഥമായ ഉള്‍ക്കാഴ്ചയുള്ളതുമായ പങ്കാളികളില്‍ അവര്‍ക്ക് മതിപ്പുണ്ട്.

Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

English summary

Personality Traits of a Gemini

Learn more about the personality traits of Gemini born people.
X