Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
മിഥുനം രാശി: വിജ്ഞാനം കൈമുതലാക്കിയവര്‍
പുരുഷ രാശിയായ മിഥുനം രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ്. ആശയവിനിമയം, എഴുത്ത്, ചലനം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ബുധന്‍ ഭരിക്കുന്നത്. വിനയവും പാണ്ഡിത്യവും കലര്‍ന്നവരാണ് ഈ രാശിക്കാര്‍. ഇവരുടെ ആജ്ഞാശക്തിയും മറ്റുള്ളവരെ നയിക്കുവാനുള്ള കഴിവും ആരില്‍ നിന്നും ഇവരെ വേറിട്ടു നിര്‍ത്തുന്നു. ഈ സൂര്യ ചിഹ്നത്തിന് കീഴില്‍ ജനിക്കുന്ന ആളുകള്‍ക്ക് അവരുടെ മറ്റേ പകുതി കാണാനില്ലെന്ന തോന്നല്‍ പലപ്പോഴും ഉണ്ടാകാറുണ്ട്, അതിനാല്‍ അവര്‍ എപ്പോഴും പുതിയ ചങ്ങാതിമാരെയും ഉപദേശകരെയും സഹപ്രവര്‍ത്തകരെയും സംസാരിക്കാന്‍ ആളുകളെയും തേടിക്കൊണ്ടിരിക്കുന്നു.
വായു രാശിയായതിനാല്‍ മിഥുനം രാശിചിഹ്നത്തില്പെട്ടവര്ക്ക് നര്‍മ്മബോധത്തോടെ മറ്റുള്ളവര്‍ക്ക് ഇഷ്ഠപ്പെടുന്ന രീതിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവുണ്ട്. സംഗീതം, ലളിതകലകള്‍ എന്നിവയില്‍ താല്പര്യമുള്ള ഇക്കൂട്ടര്‍ മികച്ച പ്രാസംഗികരും സാഹിത്യകാരായും തിളങ്ങാറുണ്ട്. മിഥുനം രാശിക്കാരുടെ പൊതുവായ ചില സവിശേഷ ഗുണങ്ങള്‍ ഇവിടെ വായിക്കാം.

മിഥുനം രാശിക്കാരുടെ സ്വഭാവം
പരിധി: മെയ് 21 - ജൂണ്‍ 20
ഘടകം: വായു
നിറം: ഇളം പച്ച, മഞ്ഞ
ദിവസം: ബുധനാഴ്ച
ഭരണാധിപന്: ബുധന്‍
മികച്ച അനുയോജ്യത: ധനു, കുംഭം
ഭാഗ്യ സംഖ്യകള്‍: 5, 7, 14, 23
കരുത്ത്: സൗമ്യത, വാത്സല്യം, ജിജ്ഞാസ, വേഗത്തില്‍ പഠിക്കാനും ആശയങ്ങള്‍ കൈമാറാനുമുള്ള കഴിവ്
ഇഷ്ടങ്ങള്‍: സംഗീതം, പുസ്തകങ്ങള്‍, മാസികകള്‍, സംസാരം, ഹ്രസ്വ യാത്രകള്‍
അനിഷ്ടം: തനിച്ചിരിക്കുക, ഒതുങ്ങിക്കൂടുക, ആവര്‍ത്തനം

പ്രണയം
ഉല്ലാസം നിറഞ്ഞവരും എല്ലായ്പ്പോഴും ഒരു ബൗദ്ധിക വെല്ലുവിളിക്കായി തയാറായവരാണ് മിഥുനം രാശിക്കാര്‍. ആരെയും സംസാരിച്ചു വീഴ്ത്താനുള്ള ആശയവിനിമ കഴിവ് അവര്‍ക്കുണ്ട്. ഒപ്പം പങ്കാളിയുമായുള്ള ശാരീരിക സമ്പര്‍ക്കവും ഇവര്‍ക്ക് പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍ പ്രണയത്തിലെ തടസ്സങ്ങളെല്ലാം നീങ്ങുന്നു. അന്വേഷണാത്മകവും എല്ലായ്പ്പോഴും ഉല്ലാസത്തിന് തയ്യാറായവരുമാണ് മിഥുനം രാശിക്കാര്‍. അവരുടെ ബുദ്ധിയും ഊര്‍ജ്ജവും പൊരുത്തപ്പെടുത്താന്‍ കഴിവുള്ള ശരിയായ വ്യക്തിയെ കണ്ടെത്തുന്നതുവരെ അവരുടെ പ്രണയ പങ്കാളിയെ മിഥുനം രാശിക്കാര്‍ തേടിക്കൊണ്ടിരിക്കും. അതായത്, ജീവിതത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രണയങ്ങള്‍ ഇവര്‍ക്ക് സാധ്യമാണ്. അനുയോജ്യരായ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ ജീവിതാവസാനം വരെ അവരോട് വിശ്വസ്തതയുള്ളവരായിരിക്കുവാന് മിഥുനം രാശിക്കാര്‍ക്ക് യാതൊരു മടിയുമില്ല.

സുഹൃത്തുക്കള്‍
മിഥുനം രാശിക്കാര്‍ക്ക് സമൂഹത്തില്‍ ധാരാളം സുഹൃത്തുക്കളെ ലഭിക്കും. മാത്രമല്ല ഇവരുടെ ആശയവിനിമയ കഴിവ്, ശക്തമായ ഇച്ഛാശക്തിയുള്ള ആളുകളെ എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കും. തങ്ങളുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള പുതിയ പുതിയ സുഹൃത്തുക്കളെ നേടാന്‍ മിഥുനം രാശിക്കാര്‍ എപ്പോഴും സന്നദ്ധരായിരിക്കും.

കുടുംബം
മിഥുനം രാശിക്കാര്‍ സുഹൃത്തുക്കളെപ്പെലെ തന്നെ പ്രധാന്യം കുടുംബത്തിനും നല്കുന്നു. പ്രത്യേകിച്ചും അവരുടെ കുട്ടികള്‍ അവരുമായി ശക്തമായ വൈകാരിക ബന്ധം വളര്‍ത്തുന്നു. തങ്ങളുടെ പങ്കാളികളോട് അവരുടെ പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതാണെന്ന് കാണിക്കുന്ന മനോഭാവക്കാരാണ് മിഥുനം രാശിക്കാര്‍. അവരുടെ കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ അവരുടെ സ്വഭാവത്തിന് ഒരു വെല്ലുവിളിയായി നില്‍ക്കുമെങ്കിലും, ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ തുടരാനുള്ള ഒരു മാന്ത്രിക മാര്‍ഗം അവര്‍ കണ്ടെത്തും. എല്ലാം അവര്‍ ആഗ്രഹിക്കുന്നതുപോലെ തന്നെ ചെയ്യാനുള്ള കഴിവും മിഥുനം രാശിക്കാര്‍ക്ക് ഉണ്ട്.

കരിയര്‍
തലച്ചോറിനെ വെല്ലുവിളിക്കുന്ന ജോലിയായിരിക്കും മിഥുനം രാശിക്കാര്‍ക്ക് പ്രിയം. അവര്‍ നൈപുണ്യമുള്ളവരും, കണ്ടുപിടുത്തക്കാരും വളരെ മിടുക്കരുമാണ്. വ്യാപാരികള്‍, കണ്ടുപിടുത്തക്കാര്‍, എഴുത്തുകാര്‍, പ്രാസംഗികര്‍, അഭിഭാഷകര്‍ എന്നിവയാണ് ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച തൊഴില്‍. എല്ലാ സമയത്തും തിരക്കിലായിരിക്കുമ്പോഴും അവര്‍ക്ക് സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള അവസരം നല്കുന്ന ഏതൊരു കരിയറും മികച്ച തിരഞ്ഞെടുപ്പാണ്.

സാമ്പത്തികം
പണം ഒരു അനിവാര്യ ആവശ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, മിഥുനം രാശിക്കാര്‍ ഭൂരിഭാഗവും അത് എവിടെ നിന്ന് സമ്പാദിക്കണം അല്ലെങ്കില്‍ എങ്ങനെ ചെലവഴിക്കണം എന്ന് ചിന്തിച്ച് സമയം പാഴാക്കില്ല. അവരുടെ ധനസ്ഥിതി നിയന്ത്രിക്കാനുള്ള ശക്തമായ കഴിവ് അവര്‍ക്കുണ്ട്. ഈ കഴിവ് സാമ്പത്തിക കാര്യങ്ങളില്‍ മിഥുനം രാശിക്കാര്‍ക്ക് ആവശ്യമുള്ള ആത്മവിശ്വാസവും സുരക്ഷയും നല്കുന്നു.

മിഥുനം രാശിക്കാരായ പുരുഷനെ ആകര്‍ഷിക്കാന്‍
മിഥുനം രാശിക്കാരായ പുരുഷന്മാര് ഉത്സാഹം നിറഞ്ഞവരാണ്, ഒരിക്കലും കഷ്ടതകളില്‍ നിരാശപ്പെടില്ല. അവന് സാഹസികരും നര്മ്മബോധമുള്ളവരുമാണ്. ഇത്തരക്കാര്‍ക്ക് മതിയായ സ്വാതന്ത്ര്യവും സ്ഥലവും നല്കുന്ന ഒരു പങ്കാളിയെയാണ് താത്പര്യം. തന്റെ കഴിവിനൊത്ത, ആശയവിനിമയ കഴിവുള്ള, നര്‍മ്മബോധമുള്ള, പുതിയത് പഠിക്കാന്‍ താത്പര്യപ്പെടുന്ന സ്ത്രീകളെ അവര്‍ ഇഷ്ടപ്പെടുന്നു.

മിഥുനം രാശിക്കാരായ സ്ത്രീകളെ ആകര്‍ഷിക്കാന്‍
നിങ്ങള്‍ക്ക് ഒരു മിഥുനം രാശിക്കാരായ സ്ത്രീയെ ആകര്‍ഷിക്കണമെങ്കില്‍, അവളുടെ ഇരട്ട സ്വഭാവം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയണം. മിഥുനം രാശിക്കാരായ സ്ത്രീകള്‍ എപ്പോഴും ഉത്സാഹിയായ, നര്‍മ്മബോധമുള്ള, ബുദ്ധിമതികളായ, മൃദുവായി സംസാരിക്കുന്ന സ്ത്രീകളാകുന്നു. അതേ സമയം അങ്ങേയറ്റം തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാര്‍ ഒരു ഗൗരവമേറിയതും പ്രതിബദ്ധതയുള്ളതുമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമയവും ധാരാളം ക്ഷമയും എടുക്കും. അവളെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നതും സമര്‍ത്ഥമായ ഉള്‍ക്കാഴ്ചയുള്ളതുമായ പങ്കാളികളില്‍ അവര്‍ക്ക് മതിപ്പുണ്ട്.



Click it and Unblock the Notifications