For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ രാശിക്കും യോജിച്ച വളര്‍ത്തുമൃഗങ്ങള്‍ ഇവ

|

വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നതില്‍ സംശയമില്ല. നിങ്ങളുടെ ഊര്‍ജ്ജവും വ്യക്തിത്വവുമായി പൊരുത്തപ്പെടുന്ന ഒരു മൃഗമായിരിക്കും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായവ. മൃഗങ്ങളില്‍ ഒരു പ്രത്യേക ചൈതന്യം അടങ്ങിയിരിക്കുന്നു, മോശമായ ഏത് ദിവസവും നല്ലതാക്കി മാറ്റാന്‍ പോന്ന ഒരു ഊര്‍ജ്ജം അവയിലുണ്ട്. ഓരോ മഗത്തിനും സ്വന്തമായി ഒരു ഊര്‍ജ്ജം ഉണ്ട്. അത് ഒരിക്കല്‍ വീട്ടിലേക്ക് പ്രവേശിച്ചാല്‍, വീടിന് ചുറ്റുമുള്ള ബാക്കി ഊര്‍ജ്ജവുമായി കൂടിച്ചേരുന്നു.

Most read: ഓരോ രാശിയും പണം കൈകാര്യം ചെയ്യുന്നത് ഇങ്ങനെMost read: ഓരോ രാശിയും പണം കൈകാര്യം ചെയ്യുന്നത് ഇങ്ങനെ

നിങ്ങളുടെ രാശിചിഹ്നം നിങ്ങളെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. നിങ്ങളുടെ വ്യക്തിത്വവുമായി ഏത് തരത്തിലുള്ള വളര്‍ത്തുമൃഗങ്ങളുമായി പൊരുത്തപ്പെടാമെന്നതിനെക്കുറിച്ചും ഇത് സൂചന നല്‍കുന്നു. ഈ ലേഖനത്തില്‍, നിങ്ങളുടെ വ്യക്തിത്വത്തിനും സ്വഭാവവിശേഷങ്ങള്‍ക്കും അനുസൃതമായി ഓരോ രാശിചിഹ്നത്തിനും അനുയോജ്യമായ വളര്‍ത്തുമൃഗങ്ങള്‍ ഏതൊക്കെയെന്ന് വായിച്ചറിയാം.

മേടം - പട്ടിക്കുട്ടി

മേടം - പട്ടിക്കുട്ടി

എല്ലാ രാശിചിഹ്നങ്ങളിലും വച്ച് ഏറ്റവും വികാരാധീനരും സാഹസികരും ഊര്‍ജ്ജസ്വലരുമാണ് മേടം രാശിക്കാര്‍. വളരെയധികം സാമൂഹ്യമായി ഇടപെടുന്നവരുമാണ് ഇവര്‍. മാത്രമല്ല കൂട്ടുകാരോടൊപ്പം ഏറെ നേരം ചെലവഴിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍, മേടം രാശിക്കാര്‍ക്ക് അനുയോജ്യമായ വളര്‍ത്തുമൃഗം ഊര്‍ജ്ജസ്വലനായ ഒരു ചെറിയ നായ്ക്കുട്ടിയാണ്. സജീവവും സ്‌നേഹസമ്പന്നവുമായ ഒരു നായ്ക്കുട്ടിക്ക് മേടം രാശിക്കാരുടെ ഊര്‍ജ്ജ നിലയുമായി പൊരുത്തപ്പെടാന്‍ കഴിയും.

ഇടവം - പൂച്ച

ഇടവം - പൂച്ച

മിക്കപ്പോഴും ക്ഷമയും വിശ്വാസ്യതയും വാത്സല്യവും കാത്തുസൂക്ഷിക്കുന്നവരാണ് ഇടവം രാശിക്കാര്‍. മാത്രമല്ല അവര്‍ക്ക് ഇടപഴകാന്‍ എളുപ്പമുള്ള ആളുകളുമായി മാത്രമേ അവര്‍ സന്തോഷത്തോടെ ഇരിക്കുകയുമുള്ളൂ. അതിനാല്‍, ഇടവം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ വളര്‍ത്തുമൃഗമായി പൂച്ചയേക്കാള്‍ നല്ലതൊന്നില്ല. ഉടമകളോട് ആരാധനയും വാത്സല്യവും കാണിക്കുന്നവരാണ് പൂച്ചകള്‍.

മിഥുനം - തത്ത

മിഥുനം - തത്ത

രാശിചിഹ്നങ്ങളില്‍ വച്ച് ഏറ്റവുമധികം സംസാരിക്കുന്നവരും മൃഗ പ്രേമികളും ആളുകളുമായി ഇടപഴകാന്‍ ഇഷ്ടപ്പെടുന്നവരുമാണ് മിഥുനം രാശിക്കാര്‍. മറ്റുള്ളവരുമായി തന്റെ ചിന്തകള്‍ പങ്കുവയ്ക്കാനും പുതിയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും ഇവര്‍ ഇഷ്ടപ്പെടുന്നു. ആഴത്തില്‍ ചിന്തിക്കുന്നവരുമാണ് ഇവര്‍. അതിനാല്‍, മിഥുനം രാശിക്കാര്‍ക്ക് അനുയോജ്യമായ വളര്‍ത്തുജീവിയാണ് തത്ത. സംസാരശേഷിയുള്ളതും ബുദ്ധിയുള്ളതുമായ തത്തകള്‍ മിഥുനം രാശിക്കാരുടെ ജീവിതത്തിന് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലുമാണ്.

Most read:ഐശ്വര്യവും സമ്പത്തും കൂടെനിര്‍ത്താന്‍ ഈ വഴികള്‍Most read:ഐശ്വര്യവും സമ്പത്തും കൂടെനിര്‍ത്താന്‍ ഈ വഴികള്‍

കര്‍ക്കിടകം - ഗോള്‍ഡന്‍ റിട്രീവര്‍

കര്‍ക്കിടകം - ഗോള്‍ഡന്‍ റിട്രീവര്‍

എല്ലായ്‌പ്പോഴും സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. തികച്ചും വൈകാരികവും സംവേദനക്ഷമതയുള്ളവരുമാണ് ഇക്കൂട്ടര്‍. മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെ ഏറെ സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാല്‍, കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുയോജ്യമായ വളര്‍ത്തുമൃഗങ്ങളാണ് ഒരു ലാബ്രഡോറോ അല്ലെങ്കില്‍ ഗോള്‍ഡന്‍ റിട്രീവര്‍ നായയോ. ഈ നായകള്‍ വളരെ സ്‌നേഹമുള്ളവരും കരുതലും ഉള്ളവരുമാണ്.

ചിങ്ങം - പൂച്ചക്കുട്ടി

ചിങ്ങം - പൂച്ചക്കുട്ടി

എല്ലായ്‌പ്പോഴും ആകര്‍ഷണത്തിന്റെ കേന്ദ്രമാകാനും ആകര്‍ഷകമായ കാര്യങ്ങളാല്‍ ചുറ്റപ്പെടാനും ആഗ്രഹിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാന്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ അവരെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. അതിനാല്‍, സിംഹത്തെയോ കടുവയെയോ പോലുള്ള സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ ചിങ്ങം രാശിക്കാര്‍ക്ക് അനുയോജ്യരായ വളര്‍ത്തു മൃഗമാണ് ഒരു പൂച്ചക്കുട്ടി. പൂച്ചകള്‍ വളരെ കൗശലമുള്ളവരും ഉത്സാഹമുള്ളവരുമാണ്.

കന്നി - മത്സ്യം

കന്നി - മത്സ്യം

എല്ലാ രാശിചിഹ്നങ്ങളിലും വച്ച് ചിട്ടകള്‍ക്ക് പേരുകേട്ടവരാണ് കന്നി രാശിക്കാര്‍. എല്ലാം സംഘടിതമായ രീതിയില്‍ ചെയ്യാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍, അവരുടെ വീട്ടിലെ കാര്യങ്ങള്‍ അലങ്കോലപ്പെടുത്തുന്ന ശുചിത്വമില്ലാത്ത ഒരു മൃഗത്തെയും അവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, കന്നി രാശിക്കാര്‍ക്ക് വളര്‍ത്താന്‍ അനുയോജ്യമായ ജീവിയാണ് മത്സ്യങ്ങള്‍. നായയെയോ പൂച്ചയെയോ സൂക്ഷിക്കുന്നതിനേക്കാള്‍ ഒരു അക്വേറിയം വീട്ടില്‍ സൂക്ഷിക്കാന്‍ ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നു.

Most read:വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ടത്Most read:വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ടത്

തുലാം - പക്ഷികള്‍

തുലാം - പക്ഷികള്‍

പരിസ്ഥിതിയിലെ ഐക്യവും സമാധാനവും ഇഷ്ടപ്പെടുന്നവരാണ് തുലാം രാശിക്കാര്‍. ഈ രാശിയിലെ ആളുകള്‍ വളരെയധികം ജോലിയില്‍ ഏര്‍പ്പെടുന്നതിനാല്‍ തങ്ങളെ അലോസരപ്പെടുത്തുന്ന ജീവികളെ അവര്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. തുലാം രാശിക്കാര്‍ക്ക് അനുയോജ്യമായ ജീവികളെക്കുറിച്ച് പറയുമ്പോള്‍ പക്ഷികള്‍ അവര്‍ക്ക് യോജിച്ച തിരഞ്ഞെടുക്കലാണ്.

വൃശ്ചികം - പേര്‍ഷ്യന്‍ ക്യാറ്റ്

വൃശ്ചികം - പേര്‍ഷ്യന്‍ ക്യാറ്റ്

വളരെ സങ്കീര്‍ണ്ണവും വൈകാരികവും തീവ്രവും രഹസ്യ സ്വഭാവമുള്ളവരുമായ ആളുകളാണ് വൃശ്ചികം രാശിക്കാര്‍. വളരെ സര്‍ഗ്ഗാത്മകരായവരും ലോകത്തെക്കുറിച്ച് എല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവരുമാണ് ഇക്കൂട്ടര്‍. രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഇവര്‍. അതിനാല്‍ വൃശ്ചികം രാശിക്കാര്‍ക്ക് അനുയോജ്യരായ വളര്‍ത്തുമൃഗമാണ് ഒരു പേര്‍ഷ്യന്‍ ക്യാറ്റ്. വൃശ്ചികം രാശിക്കാരെ പോസിറ്റീവായി തുടരാന്‍ പേര്‍ഷ്യന്‍ ക്യാറ്റ് സഹായിക്കും.

Most read:ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെMost read:ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെ

ധനു - നായ

ധനു - നായ

പരിമിതികളോ അതിരുകളോ ഇല്ലാതെ ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ധനു രാശിക്കാര്‍. അവരുടെ ഭാവനയുടെ ലോകത്തില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നു. അവര്‍ സാഹസികത ഇഷ്ടപ്പെടുന്നു, ഒപ്പം ചിന്തകളുമായി പൊരുത്തപ്പെടുന്നതും പുതിയ എന്തെങ്കിലും ചെയ്യാന്‍ എപ്പോഴും തയ്യാറായതുമായ ഒരു പങ്കാളിയെ അവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഈ സ്വഭാവവിശേഷങ്ങള്‍ നോക്കുമ്പോള്‍, ഒരു നായയെ വളര്‍ത്തുന്നത് ധനു രാശിക്കാര്‍ക്ക് മികച്ച പൊരുത്തമായി കണക്കാക്കാം.

മകരം - പശു

മകരം - പശു

അച്ചടക്കമുള്ളവരും കഠിനാധ്വാനികളുമാണ് മകരം രാശിക്കാര്‍. ഒപ്പം വിജയം നേടാന്‍ ആഗ്രഹിക്കുന്ന കഠിനാധ്വാനികളുമാണ് ഇക്കൂട്ടര്‍. അതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ അനുയോജ്യമായ മൃഗമാണ് പശുക്കള്‍. കാരണം അവര്‍ക്ക് പതിവായി അച്ചടക്കവും ശ്രദ്ധയും ആവശ്യമാണ്. ഈ വളര്‍ത്തുമൃഗങ്ങള്‍ അവരുടെ ജീവിതത്തില്‍ വളരെയധികംആശ്വാസം കൊണ്ടുവരുമെന്ന് മാത്രമല്ല, ക്ഷുദ്രകരമായ ഒരു ഗ്രഹ ചലനത്തിന്റെ ഫലത്തെ തടയുകയും ചെയ്യും.

കുംഭം - വര്‍ണക്കിളികള്‍

കുംഭം - വര്‍ണക്കിളികള്‍

ബുദ്ധിമാന്‍മാരും മിടുക്കരുമാണ് കുംഭം രാശിക്കാര്‍, മാത്രമല്ല അവര്‍ എല്ലായ്‌പ്പോഴും ചിന്തിക്കുകയും ചെയ്യുന്നു. അവരുടെ ആകര്‍ഷണീയമായ അഭിരുചിക്ക് പേരുകേട്ടവരാണ് കുംഭം രാശിക്കാര്‍. മാത്രമല്ല മറ്റുള്ളവരെ ആകര്‍ഷിക്കുന്ന സവിശേഷമായ എന്തെങ്കിലും ഒന്ന് എപ്പോഴും അവര്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ നോക്കുമ്പോള്‍, വര്‍ണ്ണാഭമായ പക്ഷികളോ സംസാരിക്കുന്ന തത്തയോ ലൗ ബേര്‍ഡ്‌സോ കുംഭം രാശിക്കാര്‍ക്ക് കൂടെക്കൂട്ടാവുന്ന ജീവികളാണ്.

Most read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെMost read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെ

മീനം - പഗ്

മീനം - പഗ്

എല്ലായ്‌പ്പോഴും സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന മീനം രാശിക്കാര്‍ വളരെ വൈകാരികവും സ്‌നേഹവും കരുതലും ഉള്ളവരാണ്. തിരിച്ചു സ്‌നേഹിക്കുന്നവരെ ഇവര്‍ വിലമതിക്കുന്നു. അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വളര്‍ത്തുമൃഗത്തെ അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍, മീനം രാശിക്കാര്‍ത്ത് അനുയോജ്യമായ വളര്‍ത്തു മൃഗങ്ങളാണ് ഒരു പഗ്. ഒരു ചെറിയ പഗ് വീട്ടില്‍ വളര്‍ത്താന്‍ അവര്‍ക്ക് അനുയോജ്യമായ കൂട്ടാളിയാണ്.

English summary

Perfect Pet For You as Per Your Zodiac Sign

Like we look for compatibility in our partners, we must not ignore the same when it comes to choosing a pet. So, to know which pet is best suited according to your zodiac, read on.
X
Desktop Bottom Promotion