കന്നിക്ക് 25, മിഥുനത്തിന് 30നു ശേഷം; രാശിപ്രകാരം നിങ്ങളുടെ വിവാഹപ്രായം കണക്കാക്കാം; ജ്യോതിഷ പ്രവചനം

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സന്തോഷകരമായ നിമിഷമാണ് വിവാഹം. ഒരു വ്യക്തി എപ്പോള്‍ വിവാഹിതനാകും, അവന്റെ ജീവിത പങ്കാളി എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥിതിയില്‍ നിന്ന് അറിയാന്‍ കഴിയും. കൂടാതെ ഇതിനായി ജാതകത്തിലെ ഏഴാം സ്ഥാനവും വിശകലനം ചെയ്യുന്നു.

ഏഴാം ഭാവത്തില്‍ ഏത് ഗ്രഹമാണ് സ്ഥിതി ചെയ്യുന്നത്, ഏതൊക്കെ ഗ്രഹങ്ങളാണ് ആ വീടിന്റെ അധിപന്‍ എന്നൊക്കെ നോക്കുന്നു. ഇതിലൂടെ ഒരാളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പല കാര്യങ്ങളും കണ്ടെത്താനാകും. എന്നാല്‍ ഒരു വ്യക്തിയുടെ രാശി നോക്കിയും വിവാഹത്തെക്കുറിച്ച് പല കാര്യങ്ങളും അറിയാന്‍ കഴിയും.

ജനന രാശി എന്തായാലും അത് തീര്‍ച്ചയായും ഏതെങ്കിലും ഗ്രഹത്തിന്റെ സ്വാധീനത്തിലായിരിക്കും. അതിനാല്‍, ആ ഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ ഇത് കണ്ടെത്താനാകും. ശുക്രന്‍, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് വിവാഹത്തിന് ഉത്തരവാദികള്‍.

വിവാഹത്തിന് അനുയോജ്യമായ പ്രായം ഏതാണ്, ശരിയായ സമയം ഏതാണ് തുടങ്ങിയ ചോദ്യങ്ങള്‍ പലരെയും അലട്ടുന്നുണ്ടാകും. എന്നാല്‍ ഇത് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണെങ്കിലും, ജ്യോതിഷപ്രകാരം ഓരോ രാശിക്കും അനുയോജ്യമായ വിവാഹപ്രായം ഏതാണെന്ന് നമുക്ക് കണക്കാക്കാം. 12 രാശിക്കാര്‍ക്കും വിവാഹസാധ്യതകള്‍ രൂപപ്പെടുന്നത് ഏത് പ്രായത്തിലാണ് എന്ന് നമുക്ക് നോക്കാം.

Perfect Age To Get Married For Every Zodiac Sign

മേടം

ഈ രാശിചിഹ്നത്തിലെ ആളുകള്‍, സ്ഥിരോത്സാഹം ഇല്ലാത്തവരാണ്. ഇക്കാരണത്താല്‍, അവസാന ഘട്ടങ്ങളില്‍ എല്ലാം വേഗത്തില്‍ ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നു. ഈ സ്വഭാവം കാരണം, അവരില്‍ പലരും വിവാഹത്തിലേക്ക് തിരക്കിട്ട് സഞ്ചരിക്കുന്നു. മേടം രാശിക്കാര്‍ക്ക് വിവാഹിതരാകാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം അവരുടെ ഇരുപതുകളുടെ അവസാനത്തിലാണ്. ഈ സമയം അവര്‍ക്ക് ജീവിതത്തില്‍ സ്ഥിരത അനുഭവപ്പെടുകയും ചെയ്യുന്നു.

ഇടവം

ഈ രാശിചിഹ്നത്തിലുള്ള ആളുകള്‍ എല്ലാ കാര്യങ്ങളിലും വളരെ സ്ഥിരത പുലര്‍ത്തുന്നു, മാത്രമല്ല അവരെ ശരിക്കും വിലമതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആരോടെങ്കിലും സ്വയം സമര്‍പ്പിക്കാനുള്ള കഴിവുമുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍, യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയതിനുശേഷം മാത്രമേ ഇടവം രാശിക്കാര്‍ വിവാഹിതരാകൂ. ഇവരുടെ ഏറ്റവും അനുയോജ്യമായ പ്രായം 30കളാണ്.

മിഥുനം

ഇരുപതുകളില്‍ വളരെ അര്‍പ്പണബോധമില്ലാത്തവരായാണ് മിഥുനം രാശിക്കാര്‍ അറിയപ്പെടുന്നത്. ഈ സമയത്ത് അവര്‍ അല്‍പ്പം കലഹിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നു. അതിനാല്‍ 30 വയസ്സിനു ശേഷമാണ് മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച വിവാഹം പ്രായം.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ ദാമ്പത്യ ജീവിതത്തിനും കുടുംബ ജീവിതത്തിനും ഒരുപോലെ വിലനല്‍കുന്നു. നേരത്തെ വിവാഹം കഴിക്കുന്നത് ചിലപ്പോള്‍ ദാമ്പത്യബന്ധം സമയബന്ധിതമായി അവസാനിക്കുന്നതിലേക്ക് നയിക്കുന്നു. അതിനാല്‍, അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍, വിവാഹത്തില്‍ ഏര്‍പ്പെടാനുള്ള ഏറ്റവും നല്ല സമയം അവരുടെ ഇരുപതുകളുടെ അവസാനത്തിലോ 30കളുടെ തുടക്കത്തിലോ ആണ്.

ചിങ്ങം

ദീര്‍ഘകാല ബന്ധങ്ങളില്‍ വിശ്വസിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. കൂടാതെ, അവര്‍ രസകരവുമായ വ്യക്തികളാണ്. ഇതിന്റെ കൂടിച്ചേരല്‍ അവരെ വളരെയധികം സന്തോഷിപ്പിക്കുന്നു. ചിങ്ങം രാശിക്കാര്‍ ദീര്‍ഘവീക്ഷണമുള്ള ആളുകളായതിനാല്‍, ശരിയായ പങ്കാളിയെ കണ്ടെത്താന്‍ അവരുടെ സമയം ചെലവഴിക്കുന്നതാണ് നല്ലത്. അങ്ങനെ, അവര്‍ക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല സമയം അവരുടെ 30കളിലോ 40കളിലോ ആണ്.

കന്നി

പരിപൂര്‍ണ്ണതാവാദികളായ കന്നി രാശിക്കാര്‍ അവരുടെ തിരഞ്ഞെടുപ്പുകളിലും ജീവിതത്തില്‍ ആവശ്യമായ കാര്യങ്ങളിലും വളരെ അടുക്കും ചിട്ടയുമുള്ളവരാണ്. ബന്ധങ്ങളെക്കുറിച്ചും, പങ്കാളികളില്‍ അവര്‍ക്ക് എന്താണ് വേണ്ടതെന്നും അവര്‍ക്ക് നന്നായി അറിയാം. ശാന്തവും സര്‍ഗാത്മകവുമായ വ്യക്തികളായതിനാല്‍ കന്നി രാശിക്കാര്‍ക്ക് വിവാഹിതരാകാനുള്ള ഏറ്റവും നല്ല പ്രായം 25 - 30 വരെയാണ്.

തുലാം

തുലാം രാശിക്കാര്‍ സന്തുലിതാവസ്ഥ തേടുന്നവരാണ്. തീരുമാനങ്ങളില്‍ എത്തിച്ചേരാന്‍ അവര്‍ക്ക് സമയമെടുക്കുമെങ്കിലും, ഒരിക്കല്‍ ചെയ്താല്‍ അവര്‍ക്ക് എന്താണ് വേണ്ടതെന്ന് വളരെ വ്യക്തമാണ്. അവര്‍ ക്ഷമയും ലളിത ജീവിതം ആഗ്രഹിക്കുന്നവരുമാണ്. അവരുടെ പങ്കാളി ഇങ്ങനെയൊക്കെ ആവണമെന്ന് ശാഠ്യം പിടിക്കുന്നില്ല. തുലാം രാശിക്കാര്‍ക്ക് വിവാഹം കഴിക്കാനുള്ള ശരിയായ പ്രായം അവരുടെ ഇരുപതുകളിലാണ്.

വൃശ്ചികം

ബന്ധങ്ങളുടെ കാര്യത്തില്‍ വൃശ്ചികം രാശിക്കാര്‍ കണിശക്കാരാണ്. കൂടാതെ, ഒരു ബന്ധത്തിലേക്ക് തിരിയുന്നതിനു മുമ്പ് ആദ്യം വിശ്വാസം വളര്‍ത്തിയെടുക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ വളരെ വികാരാധീനരായതിനാല്‍, ഒരു പരാജിതമായ വിവാഹ ബന്ധം വൈകാരികമായി അവരെ തളര്‍ത്തും. അതിനാല്‍, വൃശ്ചികം രാശിക്കാര്‍ ശരിയായ പൊരുത്തം കണ്ടെത്താന്‍ അവരുടെ സമയം എടുക്കണം. അവര്‍ക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല പ്രായം അവരുടെ മുപ്പതുകളിലാണ്.

ധനു

ധനുരാശികള്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാം തീരുമാനിക്കാന്‍ സ്ഥലവും സമയവും ആവശ്യമാണ്. എല്ലാം തികഞ്ഞതും കൃത്യവുമായിരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ അപകടസാധ്യതകള്‍ കണക്കാക്കി എടുക്കുകയും എല്ലാത്തിനും വിജയം ഉറപ്പാക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അങ്ങനെ ധനു രാശിക്കാര്‍ക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല പ്രായം അവരുടെ മുപ്പതുകളുടെ മധ്യത്തിലോ അതിനുശേഷമോ ആണ്.

മകരം

ഏത് സാഹചര്യത്തിനും അവസ്ഥയ്ക്കും അനുസരിച്ച് പോരാടുന്നവരാണ് മകരം രാശിക്കാര്‍. അവര്‍ അവരുടെ സഹജവാസനയിലും പെട്ടെന്നു തന്നെ ശരിയോ തെറ്റോ അനുഭവപ്പെടുന്ന കാര്യങ്ങളിലും വിശ്വസിക്കുന്നു. അതിനാല്‍, 20, 30, 40 എന്നിങ്ങനെയുള്ള ഏത് പ്രായത്തിലും വിവാഹം കഴിക്കാന്‍ മകരം രാശിക്കാര്‍ക്ക് നല്ലതാണ്.

കുംഭം

കുഭം രാശിക്കാര്‍ അവരുടെ അവസരങ്ങള്‍ തേടിപ്പോകാന്‍ ഇഷ്ടപ്പെടുന്നു. കൂടാതെ, ശരിയായ അവസരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, അല്ലെങ്കില്‍ വിവാഹ സാധ്യതകളിലൊന്ന് അവര്‍ അവിവാഹിതരായി തുടരും എന്നതാണ്. പ്രായം അവര്‍ക്ക് ഒരു തടസ്സമല്ല, എങ്കിലും, അവരുടെ മുപ്പതുകളില്‍ വിവാഹം കഴിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് നല്ലതാണ്.

മീനം

മികച്ച വ്യക്തിത്വങ്ങള്‍ക്ക് ഉടമകളാണ് മീനം രാശിക്കാര്‍. ഒരു യോജിച്ച ജീവിത പങ്കാളിയെ, അവരുടെ സ്വഭാവ ഗുണങ്ങള്‍ മനസിലാക്കുന്നതുവരെ കണ്ടെത്താനായി അവര്‍ അന്വേഷിച്ചു നടക്കും. മീനം രാശിക്കാര്‍ക്ക് വിവാഹിതരാകാന്‍ ഏറ്റവും അനുയോജ്യമായ സമയം പ്രവചിക്കാന്‍ അതിനാല്‍ അല്‍പം പ്രയാസമാണ്. എന്നാല്‍, ഇത് അവരുടെ ഇരുപതുകളുടെ ആരംഭത്തിലോ 40കളുടെ അവസാനത്തിലോ ആകാം. എല്ലാം, അവരെ മനസിലാക്കുന്ന, അവരുടെ മനസിനിണങ്ങുന്ന വ്യക്തിയെ കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Story first published: Thursday, November 30, 2023, 10:34 [IST]
X
Desktop Bottom Promotion