Latest Updates
-
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജന്മനാ കുബേരയോഗം ഇവര്‍ക്കൊപ്പം: ജൂണ്‍ മാസത്തില്‍ 6 നാളുകാരില്‍ അതിശ്രേഷ്ഠം
സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവനായാണ് കുബേരനെ കണക്കാക്കുന്നത്. ലക്ഷ്മീ സാന്നിധ്യവും കുബേര സാന്നിധ്യവും ഗൃഹത്തിലുണ്ടെങ്കില് ജീവിതം ഐശ്വര്യ പൂര്‍ണമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് കുബേരയോഗത്തിലൂടെ കൂടിയാണ്. എല്ലാ വിധത്തിലുള്ള അനുഗ്രഹവും ഐശ്വര്യവും പ്രദാനം ചെയ്ത് കൊണ്ട് ജന്മനാ കുബേര യോഗം അനുഭവിക്കാന്‍ ഭാഗ്യമുള്ള ചില നക്ഷത്രക്കാരുണ്ട്.
പ്രത്യേകിച്ച് ജൂണ്‍ മാസത്തില്‍ ഇവരുടെ ഭാഗ്യഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കുബേര സാന്നിധ്യമുള്ള ചില നക്ഷത്രക്കാരുണ്ട്. ഇത് ആരൊക്കെയെന്നും എന്തൊക്കെയെന്നും എന്നതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. ജൂണ്‍ മാസത്തില്‍ കുബേര യോഗത്തിന് സാധ്യതയുള്ള നക്ഷത്രക്കാരെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ നേട്ടമാണ് പലപ്പോഴും 11-ാം ഭാവത്തിലേക്ക് സംക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ബിസിനസ് വര്‍ദ്ധിക്കുകയും മികച്ച സമയം നിങ്ങളെ തേടി വരുകയും ചെയ്യുന്നു. ചെയ്യുന്ന ഏത് പ്രവര്‍ത്തിയും അനുകൂല ഫലങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ നിങ്ങളെ നേട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അവരുടെ 12-ാം ഭാവത്തിലാണ് കുബേര യോഗം ഉണ്ടാവുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം പണം ലാഭകരാവസ്ഥയില് ലഭിക്കുന്നു. പങ്കാളിയില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിയുടെ പെരുമാറ്റം മികച്ച രീതിയില്‍ ആയി മാറുന്നു. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ മികച്ചതായി മാറുന്നു. ഇതെല്ലാം സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്ന സമയം കൂടിയാണ് എന്നതാണ് സത്യം.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്കും കുബേരയോഗം രൂപം കൊള്ളുന്നു. സമ്പത്തിന്റേയും കുടുംബത്തിന്റേയും കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ശുക്രന്റെ അനുഗ്രഹം ഇവരെ തന്നെ സാമ്പത്തികമായി മികച്ചതാക്കുന്നു. ബിസിനസില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനും സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതിനും നിങ്ങള്‍ക്ക് അനുകൂല സമയമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതും ശ്രദ്ധേയമാണ് ബിസിനസിലെ നിക്ഷേപങ്ങള്‍ നിങ്ങളെ മികച്ച രീതിയില്‍ എത്തിക്കുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്കും കുബേര യോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട് ഈ സമയം. ശുക്രന് ഇവരുടെ ഭാഗ്യത്തെ പൂര്‍ണമായും പിന്തുണക്കുകയും ജീവിതത്തില്‍ അങ്ങോളം സന്തോഷം നിറക്കുകയും ചെയ്യുന്നു. ജോലി സ്ഥലത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവും. ജീവിതം സന്തോഷത്തിന്റേയുും സമാധാനത്തിന്റേയും ആകെ തുകയായി മാറുന്നു. ശനിദേവന്റെ അനുഗ്രഹഭാവത്തിലുള്ള സമീപനം ഇവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരും.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ സംക്രമണം പല വിധത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള നേട്ടങ്ങളും അനുയോജ്യ ഫലങ്ങള്‍ നല്കുന്നു. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ആഗ്രഹിക്കുന്ന പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇതിനെല്ലാം കുബേര യോഗം നിങ്ങളെ സഹായിക്കുന്നു. ഏത് തരത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കുന്നതാണ് ഈ നക്ഷത്രക്കാര്‍ക്ക് കുബേര യോഗത്തിലൂടെ.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് കുബേര യോഗത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന സമയമായതിനാല്‍ അതിനെല്ലാം അനുകൂലമായി മാറുന്ന അവസരങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങളുടെ ജീവിതം പ്രതിസന്ധികളിലൂടെ കടന്നു പോവുകയില്ല. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപത്തിന് പ്രതീക്ഷിക്കാത്ത രീതിയില്‍ ധനലാഭം ഉണ്ടാവുന്നു.



Click it and Unblock the Notifications
