For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിമഹാദശ ഉടനേ നീങ്ങും മൂന്ന് രാശിക്കാര്‍: ഇനി ഭാഗ്യകാലം ഇവര്‍ക്ക്

|

ശനിദോഷം എല്ലാവരേയും ഒരു പോലെ തന്നെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ശനിയുടെ ദോഷഫലങ്ങള്‍ പല വിധത്തിലാണ് നമ്മുടെ സാമ്പത്തികത്തേയും ആരോഗ്യത്തേയും കുടുംബത്തേയും കരിയറിനെയും എല്ലാം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ രാശിക്കാര്‍ക്കും ശനിയുടെ ദശാകാലം നല്‍കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എന്നാല്‍ ഇതില്‍ നിന്ന് ഉടനേ മോചനം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും ശനിദോഷം നിങ്ങളില്‍ പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരാധന രീതിയും ജപിക്കേണ്ട മന്ത്രങ്ങളും എന്തൊക്കെയെന്നും എങ്ങനെയെന്നും നോക്കാം

Shani Mahadasha

നീതിയുടെ ദേവനാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ ചലനവും ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് വളരെ പതുക്കെയായിരിക്കും. ഓരോ രാശിക്കാര്‍ക്കും ശനിയുടെ ദശാകാലം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ പിന്നീട് 3 രാശിക്കാര്‍ക്ക് അതില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട്. അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഏഴരശനിയില്‍ നിന്നും ശനിദോഷത്തില്‍ നിന്നും മോക്ഷം ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ശനിയുടെ രാശിമാറ്റം

ശനിയുടെ രാശിമാറ്റം

ശനിയുടെ രാശിമാറ്റം ഒരാളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ കൊണ്ടുവരുകയും സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു. ഈ ഗ്രഹത്തിന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാന്‍ ഏകദേശം രണ്ടര വര്‍ഷമെടുക്കും. നിലവില്‍, ശനി മകരരാശിയില്‍ ആണ് ഉള്ളത്. ഏപ്രില്‍ 29 മുതല്‍ ഈ ഗ്രഹം കുംഭം രാശിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും.

 കുംഭം രാശിയില്‍ ശനി

കുംഭം രാശിയില്‍ ശനി

കുംഭം രാശിയില്‍ ശനിയുടെ സഞ്ചാരം ആരംഭിക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് ശനിയുടെ കോപത്തില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ശനിദോഷം ആരംഭിക്കുകയാണ് ചെയ്യുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ സംക്രമണം ശുഭവാര്‍ത്ത കൊണ്ടുവരുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് അറിയാം. ശനിയുടെ ദോഷത്തെ എല്ലാം ഇല്ലാതാക്കുന്നതിലൂടെ അത് പോസിറ്റീവ് ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

മിഥുനം രാശി

മിഥുനം രാശി

2022 ഏപ്രില്‍ 29 ന്, ശനി രാശി മാറുമ്പോള്‍ മിഥുനം രാശിക്കാര്‍ക്ക് ശനി ദശയില്‍ നിന്ന് നിന്ന് മോചനം ലഭിക്കും. ഇത് നിങ്ങളുടെ കരിയറില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം നല്‍കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു. ഇത്രയും പോസിറ്റീവ് ആയ പല കാര്യങ്ങളും മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ മോചനം ലഭിക്കുന്നതിലൂടെ സംഭവിക്കുന്നുണ്ട്. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

തുലാം രാശി

തുലാം രാശി

മിഥുനം കൂടാതെ തുലാം രാശിക്കാര്‍ക്ക് ശനിദോഷത്തില്‍ നിന്ന് മുക്തി ലഭിക്കുന്നുണ്ട്. ഇത് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികളില്‍ നിന്നും കൂടിയാണ് നിങ്ങളെ മോചിപ്പിക്കുന്നത്. കുടുംബത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പോസിറ്റീവ് ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഓരോ അവസ്ഥയിലും ഉണ്ടാവുന്നുണ്ട്. സാമ്പത്തികമായി പല അപ്രതീക്ഷിത നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ആഗ്രഹിക്കുന്ന ജോലിയും അതിലുണ്ടാവുന്ന മാറ്റങ്ങളും എല്ലാം നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നു.

ധനു രാശി

ധനു രാശി

ഇതോടൊപ്പം നിങ്ങള്‍ത്ത് ചേര്‍ത്ത് വായിക്കാന്‍ സാധിക്കുന്ന ഒന്നാണ് ധനുരാശിയും. കാരണം ഇവരുടെ ഏഴരശനിയെ ആണ് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് ഏപ്രിലോടെ ഏഴരശനി മാറുകയും ജീവിതത്തില്‍ ഉണ്ടാവുന്ന പല വെല്ലുവിളികളും ഇല്ലാതാവുകയും ചെയ്യുന്നു. നിങ്ങളുടെ ശനി മൂലം മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കുന്നതിന് സാധിക്കുന്നുണ്ട്. കരിയറില്‍ പുരോഗതി ഉണ്ടാവുന്നുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. വ്യത്യസ്തമായ ഊര്‍ജ്ജവും ആത്മവിശ്വാസവും നിങ്ങളില്‍ വളരെയധികം വര്‍ദ്ധിക്കുന്നുണ്ട്.

ശനിദോഷം ബാധിക്കുന്നവര്‍

ശനിദോഷം ബാധിക്കുന്നവര്‍

എന്നാല്‍ കുംഭം രാശിയില്‍ ശനിദോഷം വര്‍ദ്ധിക്കുന്നവരും ഉണ്ട്. ആരിലൊക്കെയാണ് ശനിദോഷം വര്‍ദ്ധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ശനി കുംഭത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ 3 രാശിക്കാര്‍ ശനിയുടെ പിടിയിലാകും. ഈ 3 രാശികള്‍ എന്ന് പറയുന്നത് കര്‍ക്കടകം, വൃശ്ചികം, മീനം എന്നിവരാണ്. കര്‍ക്കിടകം, വൃശ്ചികം എന്നീ രാശികളില്‍ ശനിദശ ആരംഭിക്കുന്നു. പിന്നീട് മീനം രാശിയില്‍ ഇവര്‍ക്ക് ഏഴര ശനി ആരംഭിക്കുന്നു. ഈ രാശിക്കാര്‍ക്ക് പല ജോലികളിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. എന്നാല്‍ ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തമാകുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ശനിദോഷം

ശനിദോഷം

ശനി ദോഷത്തിന്റെ ദൈര്‍ഘ്യം രണ്ടര വര്‍ഷമാണ്. ഏഴരശനിയുടെ ദൈര്‍ഘ്യം ഏഴര വര്‍ഷമാണെന്നും നമുക്കെല്ലാം അറിയാം. എല്ലാവരുടെയും ജീവിതത്തില്‍ 30 വര്‍ഷം കൂടുമ്പോള്‍ ഏഴരശനി സംഭവിക്കുന്നു. ശനിയുടെ മഹാദശ 19 വര്‍ഷം നീണ്ടുനില്‍ക്കും. ശനിദശയുടെ ദോഷഫലം ഒഴിവാക്കാന്‍ എല്ലാ ശനിയാഴ്ചകളിലും ശനിദേവനെ ആരാധിക്കണം. പാവപ്പെട്ടവര്‍ക്ക് സംഭാവനകള്‍ നല്‍കണം. ശനിയാഴ്ച ശനിചാലിസ പാരായണം ചെയ്യണം. ഹനുമാന്‍ ദര്‍ശനം നടത്തിയാല്‍ ശനിയുടെ കോപം ഇല്ലാതാവുകയും ചെയ്യുന്നുണ്ട്.

ശനിയുടെ അസ്തമയം 33 ദിവസത്തേക്ക്: ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുംശനിയുടെ അസ്തമയം 33 ദിവസത്തേക്ക്: ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും

Moolam Nakshatra 2022: മൂലം നക്ഷത്രത്തിന് 2022 നല്‍കും മഹാഭാഗ്യം: അറിയാം സര്‍വ്വസൗഭാഗ്യത്തെMoolam Nakshatra 2022: മൂലം നക്ഷത്രത്തിന് 2022 നല്‍കും മഹാഭാഗ്യം: അറിയാം സര്‍വ്വസൗഭാഗ്യത്തെ

English summary

People Of This Zodiac Will Soon Get Rid Of Shani Mahadasha In Malayalam

Here in this article we are sharing some of these zodiac sign will get rid of shani mahadasha in malayalam. Take a look.
X
Desktop Bottom Promotion