For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 5 രാശിക്കാര്‍ക്ക് ഗുരുപൂര്‍ണിമ പ്രധാനം; ശനിദോഷ പ്രതിവിധി ചെയ്യണം

|

ആഷാഢ മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് ഗുരു പൂര്‍ണിമ. വേദവ്യാസ മഹര്‍ഷി ജനിച്ചത് ഈ ദിവസത്തിലാണ് കരുതുന്നു. നാല് വേദങ്ങളെക്കുറിച്ചുമുള്ള അറിവ് ആദ്യമായി മനുഷ്യവര്‍ഗത്തിന് നല്‍കിയത് വേദവ്യാസനായതിനാല്‍, അദ്ദേഹത്തിന്റെ ജന്‍മദിനം ഗുരു പൂര്‍ണിമ അല്ലെങ്കില്‍ വ്യാസ പൂര്‍ണിമ എന്നറിയപ്പെടുന്നു. ആദ്യത്തെ ഗുരുവായും അദ്ദേഹത്തെ കണക്കാക്കുന്നു. ഇത്തവണ ഗുരു പൂര്‍ണ്ണിമ 2021 ജൂലൈ 24നാണ്. ഗുരു പൂര്‍ണ്ണിമ ദിനം വരുന്നത് ശനിയാഴ്ചയാണ്. അതിനാല്‍ ഇത്തവണ ശനിദേവനെ ആരാധിക്കുന്നതിനായി ഈ ദിവസം പ്രത്യേക യോഗം രൂപീകരിക്കുന്നുവെന്നും ജ്യോതിഷികള്‍ കണക്കുകൂട്ടുന്നു.

Most read: പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

അത്തരമൊരു സാഹചര്യത്തില്‍, ശനിദോഷം, ഏഴരശനി, ശനിധയ്യ എന്നിവയിലൂടെ കടന്നുപോകുന്ന അഞ്ച് രാശിചിഹ്നങ്ങളിലുള്ള ആളുകള്‍ക്ക് ഈ സമയം നിര്‍ണായകമാണ്. ശനിദോഷ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ഒരു പ്രത്യേക അവസരമാണിത്. ഗുരു പൂര്‍ണിമ ദിനത്തില്‍ ഈ രാശികളില്‍പെട്ട ആളുകള്‍ക്ക് ശനിദേവനുമായി ബന്ധപ്പെട്ട ചില പരിഹാര നടപടികള്‍ സ്വീകരിച്ച് എല്ലാ പ്രശ്നങ്ങളില്‍ നിന്നും സ്വയം രക്ഷനേടാന്‍ കഴിയും.

ഗുരുപൂര്‍ണിമയുടെ പ്രാധാന്യം

ഗുരുപൂര്‍ണിമയുടെ പ്രാധാന്യം

ഗുരു പൂര്‍ണിമ ആഘോഷം ഗുരുക്കന്‍മാര്‍ക്കായി സമര്‍പ്പിക്കുന്നു. ഈ ദിവസത്തില്‍ ശിഷ്യന്‍ തങ്ങളുടെ അധ്യാപകരെ ആദരിക്കുന്നു. എല്ലാ മതങ്ങളിലും ഗുരുവിന് പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. ഒരു ഗുരു ഇല്ലാതെ ഒരു വ്യക്തിക്ക് അറിവ് നേടാനാവില്ല. അറിവിലൂടെ മാത്രമേ ജീവിതം ലളിതവും മനോഹരവുമാക്കാന്‍ കഴിയൂ.

ആഷാഢ മാസത്തിന്റെ അവസാനം

ആഷാഢ മാസത്തിന്റെ അവസാനം

ഈ വര്‍ഷത്തെ ആഷാഢ മാസം അവസാനിക്കുന്നത് ശനിയാഴ്ചയാണ്. ജൂലൈ 25 മുതല്‍ ശ്രാവണ മാസം ആരംഭിക്കും. ശിവന് സമര്‍പ്പിച്ചിരിക്കുന്നതാണ് ശ്രാവണ മാസം. ശിവനെ ആരാധിക്കുന്നതിലൂടെയും തിങ്കളാഴ്ചകളില്‍ വ്രതമെടുക്കുകയും ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്നു. ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാത്തരം മോഹങ്ങളും നിറവേറപ്പെടുന്നു.

Most read:അമ്മയെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

ശനിദേവ ആരാധന

ശനിദേവ ആരാധന

ജ്യോതിഷപ്രകാരം ശനിദേവനെ കര്‍മ്മഫലങ്ങളുടെ ദാതാവായി കണക്കാക്കുന്നു. നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്ക് ശനി ഫലങ്ങള്‍ നല്‍കുന്നു. കഠിനാധ്വാനത്തിന് ശേഷമാണ് ശനിദേവന്‍ ഫലങ്ങള്‍ നല്‍കുന്നത്. വിജയം നല്‍കുന്നതിനുമുമ്പ് ശനിദേവന്‍ ഒരു വ്യക്തിയെ അങ്ങേയറ്റം പരീക്ഷിക്കും. പോരാട്ടത്തിനിടയിലെ ജീവിത സത്യവും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസവും അദ്ദേഹത്തിന് നന്നായി അറിയാം. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനിദേവന്‍ മോശം സ്ഥാനത്ത് തുരുമ്പോള്‍ ദോഷങ്ങളായിരിക്കും ഫലം. അത്തരം ഘട്ടത്തില്‍, ശനി ദേവനെ സമാധാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ശനിദോഷമുള്ള 5 രാശിക്കാര്‍

ശനിദോഷമുള്ള 5 രാശിക്കാര്‍

ജ്യോതിഷപ്രകാരം ഈ സമയത്ത് ധനു, മകരം, കുംഭം എന്നീ മൂന്ന് രാശിചിഹ്നങ്ങള്‍ ഏഴരശനിയുടെ കോപത്തെ അഭിമുഖീകരിക്കുന്നു. ഈ സമയത്ത്, ഇവര്‍ക്ക് ശാരീരികമായും മാനസികമായും സാമ്പത്തികമായും നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. അതേസമയം, മിഥുനം, തുലാം എന്നീ രണ്ട് രാശിചിഹ്നങ്ങളില്‍ ശനിധയ്യയുടെ കാലമാണ്. ഈ സമയത്ത് ഇവര്‍ക്ക് ദാമ്പത്യജീവിതം, പ്രണയബന്ധം, കരിയര്‍ തുടങ്ങിയവയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.

Most read:ചാണക്യനീതി പ്രകാരം ഈ ഗുണങ്ങളുള്ളവര്‍ ജീവിതത്തില്‍ ഭാഗ്യവാന്‍മാര്‍

ശനിയുടെ സഞ്ചാരം

ശനിയുടെ സഞ്ചാരം

നിലവില്‍, മകരം രാശിയില്‍ പ്രതിലോമ ഘട്ടത്തിലാണ് ശനിയുടെ സംക്രമണം നടക്കുന്നത്. ഒക്ടോബര്‍ 11 ന് മാത്രമേ ശനി നേര്‍ഗതിയില്‍ എത്തുകയുള്ളൂ. ആശാഢ മാസത്തിലെ അവസാന ശനിയാഴ്ച ശനിദേവിനെ ആരാധിക്കുന്നതിനായി ഒരു പ്രത്യേക യോഗമുയുണ്ട്. ഈ ദിവസം ശനി ക്ഷേത്രത്തില്‍ ആരാധന നടത്തണം. ഇതോടൊപ്പം ശനി ചാലിസയും ശനി മന്ത്രവും ചൊല്ലണം.

ഈ പ്രതിവിധികള്‍ ചെയ്യണം

ഈ പ്രതിവിധികള്‍ ചെയ്യണം

* ഒരു കറുത്ത നായയ്ക്ക് ശനിയാഴ്ച ദിവസം കടുക് എണ്ണ ഉപയോഗിച്ച് തയാറാക്കിയ റൊട്ടി നല്‍കുക. കറുത്ത നായയെ കണ്ടെത്തിയില്ലെങ്കില്‍, നിങ്ങള്‍ക്ക് ഏത് നായയ്ക്കും ഭക്ഷണം നല്‍കാം.

* വെള്ളത്തില്‍ എള്ള് ഇട്ട് മഹാദേവന് ജലാഭിഷകം നടത്തുക. മഹാദേവിനെ തന്റെ ഗുരുവായി ശനിദേവന്‍ കരുതുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, മഹാദേവനെ ആരാധിക്കുന്നവര്‍ക്ക് ശനി ബുദ്ധിമുട്ട് ഉണ്ടാക്കില്ല.

Most read:ദുഷ്ടശക്തിയുടെ കൂടാരമാണ് വീട്ടിലെ ഈ വസ്തുക്കള്‍; ഉടന്‍ നീക്കിയില്ലെങ്കില്‍ ദോഷം

ഈ പ്രതിവിധികള്‍ ചെയ്യണം

ഈ പ്രതിവിധികള്‍ ചെയ്യണം

* ആല്‍മരത്തിനു ചുവട്ടില്‍ കടുക് എണ്ണ ഒഴിച്ച് വിളക്ക് കത്തിക്കുക. സമീപത്ത് ഒരു ശനി ക്ഷേത്രം ഉണ്ടെങ്കില്‍ അവിടെയും ഒരു വിളക്ക് തെളിക്കുക.

* കടുക് എണ്ണ, എള്ള്, ഇരുമ്പ്, കറുത്ത പയറ്, കറുത്ത വസ്ത്രങ്ങള്‍ തുടങ്ങിയവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക.

ഈ പ്രതിവിധികള്‍ ചെയ്യണം

ഈ പ്രതിവിധികള്‍ ചെയ്യണം

* ഹനുമാന്‍ സ്വാമിയെ ആരാധിക്കുക. ഹനുമാനെ ആരാധിക്കുന്ന ആളുകളെ ശനി ദേവന്‍ ഉപദ്രവിക്കുന്നില്ലെന്ന് പറയപ്പെടുന്നു. ഈ ദിവസം, നിങ്ങള്‍ ഹനുമാന്‍ സ്വാമിയുടെ മുന്നില്‍ ഒരു വിളക്ക് കത്തിച്ച് ഹനുമാന്‍ ചാലിസ ചൊല്ലണം.

* ഏഴ് തവണ ആല്‍വൃക്ഷത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുകയും 'ഓം ശനൈശ്ചര്യ നമ' എന്ന മന്ത്രം ചൊല്ലുക. ഗുരു പൂര്‍ണിമ ദിവസം കൂടാതെ എല്ലാ ശനിയാഴ്ചകളിലും ഇത് ചെയ്യുക.

Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?

English summary

People of These zodiac signs suffering from Sade Sati must worship Shani dev on Guru Purnima

Astrologers believe that, on the day of Guru Purnima, a special yoga is being formed for the worship of Shani Dev. Read on to know more.
Story first published: Wednesday, July 21, 2021, 16:06 [IST]
X