Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ആരെയും ശല്യപ്പെടുത്തില്ല, മറ്റാരും വേണ്ട; എന്ത് കാര്യവും ഒറ്റയ്ക്ക് ചെയ്യും ഈ 6 രാശിക്കാര്
ജ്യോതിഷ ശാസ്ത്രത്തില് ആകെ 12 രാശികള് പരാമര്ശിച്ചിട്ടുണ്ട്. നിറം, സ്വഭാവം, പെരുമാറ്റം എന്നിവ കണക്കാക്കുമ്പോള് ഒരു വ്യക്തിക്കും ഒരുപോലെയാകാന് കഴിയില്ലെന്ന് ജ്യോതിഷം പറയുന്നു. അതുപോലെ, രണ്ട് വ്യത്യസ്ത രാശികളില് ജനിച്ച ആളുകള്ക്ക് ഒരുപോലെ കഴിയില്ല. ചിന്തിക്കാനും മനസ്സിലാക്കാനും സംസാരിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള അവരുടെ കഴിവ് വ്യത്യസ്തമായിരിക്കും. എന്നാല് എല്ലാ രാശിക്കാര്ക്കും തീര്ച്ചയായും ചില ഗുണങ്ങളുണ്ട് എന്നതില് സംശയമില്ല. ജ്യോതിഷപ്രകാരം ചില രാശിക്കാര് വളരെ സ്വയം പര്യാപ്തരായി കണക്കാക്കുന്നു. ഇവര് തങ്ങളുടെ ജോലി ചെയ്യാന് മറ്റാരെയും ശല്യപ്പെടുത്തില്ല. എന്തു കാര്യവും അവര് ഒറ്റയ്ക്ക് തന്നെ ചെയ്യും. അത്തരം ചില രാശിക്കാര് ഇതാ.

ചിങ്ങം
ചിങ്ങം രാശിക്കാര് ഒറ്റയ്ക്കോ ഒരു ടീമായോ ജോലി ചെയ്യാന് ഇഷ്ടപ്പെടുന്നവരാണ്. ഈ രണ്ട് വഴികളും ഇവര് ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ഒരു ജോലി ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമ്പോള് അവര്ക്ക് കൂടുതല് സംതൃപ്തി തോന്നുന്നു. സഹായം സ്വീകരിക്കുന്നത് മോശമായ കാര്യമായി അവര് കാണുന്നില്ല. എങ്കിലും, അവരുടെ ആത്മാഭിമാനം ഉയര്ത്തിപ്പിടിക്കുന്നതാണ് ചിങ്ങം രാശിക്കാര്ക്ക് വലിയ കാര്യം. അതിനാല്, മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ജോലികള് ഒറ്റയ്ക്ക് ചെയ്തു തീര്ക്കാന് ഇഷ്ടപ്പെടുന്നവരാണ് ചിങ്ങം രാശിക്കാര്.
മേടം
ഒരു ജോലി ഏല്പിച്ചാല് അത് ചെയ്യാന് ഏറ്റവും അനുയോജ്യര് തങ്ങളാണെന്ന് കരുതുന്നവരാണ് മേടം രാശിക്കാര്. വാസ്തവത്തില്, അവര്ക്ക് അത് ചെയ്യാന് കഴിവുണ്ടെന്ന് ഉറപ്പുണ്ടെങ്കില് മാത്രമേ ഒരു ജോലി അവര് ഏറ്റെടുക്കാറുള്ളൂ. ഡെഡ്ലൈനിന്റെ വക്കിലെത്തുമ്പോള് മാത്രമേ അവര് സാധാരണയായി മറ്റുള്ളവരുടെ സഹായം ചോദിക്കുകയുള്ളൂ. മറ്റുള്ളവരുടെ സഹായം ആവശ്യപ്പെട്ട് സമയം പാഴാക്കുന്നതിനേക്കാള് നല്ലത് സ്വന്തമായി ജോലി പൂര്ത്തിയാക്കുന്നതാണെന്ന് കരുതുന്നവരാണ് മേടം രാശിക്കാര്. അതിനാല്, മിക്കപ്പോഴും അവരുടെ ജോലിയില് കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും മേടം രാശിക്കാര്.
കന്നി
വിജയം നേടുക എന്ന അഭിനിവേശമാണ് കന്നി രാശിക്കാരെ ഓരോ പ്രവൃത്തിയും ഏറ്റെടുക്കാന് പ്രേരിപ്പിക്കുന്നത്. ആരുടെയെങ്കിലും സഹായം സ്വീകരിക്കുന്നതിനേക്കാള്, ഒരു ജോലിയില് അവര്ക്ക് സ്വന്തമായി വിജയം നേടാന് കഴിയുമെങ്കില് അതാണ് കൂടുതല് നല്ലതെന്ന് വിശ്വസിക്കുന്നവരാണ് കന്നി രാശിക്കാര്. ഒരു ലക്ഷ്യം നേടുന്നതിനായി എത്ര വേണമെങ്കിലും മുന്കൈ എടുക്കാന് പ്രാപ്തരായവര് കൂടിയാണ് കന്നി രാശിക്കാര്. സ്വയം പ്രചോദിതരാകുന്നവരാണ് അവര്, മാത്രമല്ല ഒരു വിജയത്തിനായി അവരുടെ പരമാവധി സമയം അവര് ചെലവഴിക്കുന്നു.
കര്ക്കിടകം
മറ്റുള്ളവരെ പ്രസാദിപ്പിക്കാന് ഇഷ്ടപ്പെടുന്നവരാണ് കര്ക്കിടകം രാശിക്കാര്. അതിലുപരിയായി, സ്വയം സന്തോഷിക്കാനും അവര് ഇഷ്ടപ്പെടുന്നു. അതിനാല് മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് ചെയ്യാന് ഇഷ്ടപ്പെടുന്നവരാണ് കര്ക്കിടകം രാശിക്കാര്. ജോലിയാണ് അവര്ക്ക് എല്ലാം. അതിനാല്, ഒരു പ്രവൃത്തിയുടെ വിജയത്തിനായി അവരുടെ പരമാവധി അവര് അര്പ്പിക്കുന്നു.
ധനു
മറ്റുള്ളവരെ വിശ്വസിക്കാന് കൂട്ടാക്കാത്തവരാണ് ധനു രാശിക്കാര്. തങ്ങള് ആഗ്രഹിക്കുന്ന രീതിയില്, മറ്റുള്ളവര്ക്ക് ജോലി ചെയ്യാനാകുമെന്ന് അവര് കരുതുന്നില്ല. മറ്റുള്ളവരെ ആശ്രയിക്കുന്നത് കന്നി രാശിക്കാരുടെ അവസാന ഓപ്ഷനാണ്. അതിനാല്, ഓരോ ജോലിയും സ്വയം ചെയ്യാന് അവര് ആഗ്രഹിക്കുന്നു. വാസ്തവത്തില്, ജോലി മാത്രമല്ല, ഭക്ഷണം കഴിക്കാനോ സിനിമ കാണാനോ പോലും അവര് ഒറ്റയ്ക്ക് പോകാന് ആഗ്രഹിക്കുന്നു.
മിഥുനം
മറ്റുള്ളവര് ചെയ്യുന്ന ഒരു ജോലിയും മിഥുനം രാശിക്കാര് പൊതുവെ വിലമതിക്കാറില്ല. തങ്ങളുടെ ജോലിയില് മറ്റുള്ളവരെ ഇടപെടുത്താനും അവര് തയാറല്ല. അതിനാല്, ഒരു ജോലി ചെയ്യുമ്പോള് മറ്റുള്ളവരോട് സഹായമോ അഭിപ്രായമോ ചോദിക്കാതിരിക്കാന് അവര് ശ്രദ്ധിക്കുന്നു. മാത്രമല്ല, മിഥുനം രാശിക്കാര്ക്ക് അവരുടെ കഴിവുകളില് വളരെയധികം ആത്മവിശ്വാസമുണ്ട്. മാത്രമല്ല ഒന്നിലധികം വഴികളിലൂടെ ഒരു ജോലിയില് വിജയം നേടാന് കഴിയുമെന്ന് അവര് വിശ്വസിക്കുന്നു. അതിനാല്, അവര് ഒരു ജോലിക്കായി വ്യത്യസ്ത വഴികള് തേടുന്നു, മറ്റുള്ളവരുടെ സഹായമില്ലാതെ.



Click it and Unblock the Notifications
