Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
അഷ്ടൈശ്വര്യങ്ങളോടെ ലക്ഷ്മി ദേവി ഇവരെ കനിഞ്ഞനുഗ്രഹിക്കും: ധനവും സമൃദ്ധിയും നിറയും
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഇതില് വിശ്വസിക്കുന്നവര് നിരവധിയാണ് എന്നത് തന്നെയാണ് സംഖ്യാശാസ്ത്രത്തിന് ഇത്രയേറെ പ്രീതി വരാന് കാരണവും. ജനനത്തീയ്യതി മാത്രമല്ല സംഖ്യാശാസ്ത്രം കൊണ്ട് പറയുന്നത് നമ്മുടെ സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ജീവിതത്തില് ഉണ്ടാവാന് പോവുന്ന മാറ്റങ്ങളെക്കുറിച്ചും എല്ലാം സ്ംഖ്യാശാസ്ത്രപ്രകാരം നമുക്ക് മനസ്സിലാക്കാന് സാധിക്കും.
ഒരു വ്യക്തിയുടെ ഭാഗ്യം കണക്കാക്കുന്നതിന് ആ വ്യക്തി ജനിച്ച ദിനം വളരെ പ്രധാനപ്പെട്ടതാണ്. മാസത്തിലെ ഏത് തീയ്യതിയിലാണ് ജനിച്ചത് എന്നതെല്ലാം ഒരാളുടെ ഭാഗ്യം നിശ്ചയിക്കാന് കഴിയുന്ന ഒന്ന് തന്നെയാണ്. ഓരോ ജന്മസംഖ്യയും ഓരോ ഗ്രഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജനനത്തീയ്യതി, മാസം, വര്ഷം എന്നിവയെല്ലാം ഇത്തരത്തില് പ്രാധാന്യം അര്ഹിക്കുന്നത് തന്നെയാണ്.

ജന്മസംഖ്യ കണക്കാക്കാം
ജന്മസംഖ്യ കണക്കാക്കുന്നത് എപ്രകാരം എന്ന് പലര്ക്കും അറിയില്ല. ഉദാഹരണത്തിന് ഒരു വ്യക്തി 1990 ജൂലൈ 17-നാണ് ജനിച്ചതെങ്കില്, ആ വ്യക്തിയുടെ സംഖ്യ 1+9+9+1+7+7 = 34 ആയിരിക്കും, ഇപ്പോള് അത് 3+4 എന്ന് കണക്കാക്കുമ്പോള് 7 ലഭിക്കുന്നു. അതാണ് ആ വ്യക്തിയുടെ ജന്മസംഖ്യ എന്നതാണ്. ഏത് സംഖ്യയാണെങ്കിലും അവര്ക്കെല്ലാം ജീവിതത്തില് ഐശ്വര്യവും സമ്പല്സമൃദ്ധിയും നല്കി ലക്ഷ്മി ദേവി അനുഗ്രഹിക്കുന്നു. എങ്കിലും ദേവിക്ക് പ്രിയപ്പെട്ട ചില സംഖ്യകള് ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ജനനത്തീയ്യതിയും മൂന്നും
ലക്ഷ്മി ദേവിക്ക് ഏറെ പ്രിയപ്പെട്ട സംഖ്യയാണ് മൂന്ന്. ദേവി അനുഗ്രഹം ചൊരിയുന്ന ഐശ്വര്യം നിറക്കുന്ന സംഖ്യയാണ് ഇതെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില് ഇവര്ക്ക് ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും. ഏത് മാസത്തിലും 3, 12, 21, 30 എന്നീ തീയതികളില് ജനിച്ചവര്ക്ക് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. ഇതിനാല് അവര്ക്ക് ജീവിതത്തില് ധാരാളം സമ്പത്തും ഐശ്വര്യവും ലഭിക്കുന്നു.
ജനനത്തീയതി 3 അല്ലെങ്കില് 30
നിങ്ങള് ജനിച്ചത് മൂന്ന് അല്ലെങ്കില് മുപ്പത് എന്നീ സംഖ്യകളില് ആണെങ്കില് ഇത് സൂചിപ്പിക്കുന്നത് നിങ്ങളെ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിക്കും എന്ന് തന്നെയാണ്. കൂടാതെ ഇവര് വളരെയധികം ധൈര്യശാലികളാണ്. അതോടൊപ്പം തന്നെ സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം നല്കുന്നവരും ആയിരിക്കും. ഒരു കാര്യത്തില് നിന്നും പേടിച്ച് പിന്മാറുന്ന സ്വഭാവം ഇവര്ക്കില്ല. മര്യാദയോടെയുള്ള പെരുമാറ്റം തന്നെയായിരിക്കും ഇവര്ക്ക് എപ്പോഴും.
പ്രത്യേകതകള് ഇവയെല്ലാം
ഇവരുടെ മനസ്സിന്റെ ശക്തി എന്നത് എടുത്ത് പറയേണ്ടതാണ്. ആത്മവിശ്വാസം ഇവരില് വളരെ കൂടുതലായിരിക്കും. ധൈര്യവും ആത്മവിശ്വാസവും ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. മര്യാദയോടെയുള്ള പെരുമാറ്റം വളരെയധികം ഇവരെ ഉന്നതിയില് എത്തിക്കുന്നു. സൗമ്യമായി എല്ലാവരോടും ഇടപെടുന്നതിന് താല്പ്പര്യമുള്ളവരായിരിക്കും. കഠിനാധ്വാനവും അര്പ്പണ ബോധവും ഇവരെ എപ്പോഴും വളരെയധികം സഹായിക്കുന്നു. അതിനെല്ലാം തന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവരോടൊപ്പം ഉണ്ടാവുന്നു.
പ്രത്യേകതകള് ഇവയെല്ലാം
ധാരാളം പണം പല കോണില് നിന്നും നമ്മുടെ കൈകളില് എത്തുന്നു. ഒരിക്കലും പണത്തിന്റെ കാര്യത്തില് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ജന്മനാ ഉള്ളവരെങ്കില് ഇവര്ക്ക് ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ഇത്തരക്കാര് കയറിച്ചെല്ലുന്ന ഇടവും ഐശ്വര്യവും നിറഞ്ഞതായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില് ഐശ്വര്യം നിറയും എന്ന കാര്യത്തില് സംശയം വേണ്ട.
ജനനത്തീയതി 12 അല്ലെങ്കില് 21
നിങ്ങളുടെ ജനനത്തീയ്യതി 12 അല്ലെങ്കില് 21 വരെയാണ് എന്നുണ്ടെങ്കില് ഇവര്ക്ക് ജീവിതത്തില് വളരെയധികം പുരോഗതി ഉണ്ടാവുന്നു. പോസിറ്റീവ് ചിന്തകളാല് ഇവരുടെ ജീവിതം മുന്നോട്ട് പോവുന്നു. എന്ത് ചെറിയ കാര്യം ചെയ്താലും ഇവര്ക്ക് മുന്നോട്ട് പോവാം. അതില് പ്രശസ്തിയും ഉണ്ടാവുന്നു. സര്ക്കാര് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എത്ര വലിയ പ്രശ്നങ്ങള് നേരിടേണ്ടി വന്നാലും അതിനെയെല്ലാം തന്നെ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നതിന് ഇവര്ക്ക് സാധിക്കുന്നു. ലക്ഷ്മി ദേവി ഇവരില് സന്തുഷ്ടരാണ് എന്നതാണ് സത്യം.



Click it and Unblock the Notifications
