For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്രഗ്രഹണ ദിനം കരുതിയിരിക്കേണ്ട രാശിക്കാര്‍

|

2020 ന്റെ ആദ്യ പകുതിയില്‍ രണ്ട് ചന്ദ്രഗ്രഹണങ്ങളും ഒരു സൂര്യഗ്രഹണവും ഇന്നുവരെ നമ്മള്‍ കണ്ടു. മറ്റൊരു ഗ്രഹണം ജൂലൈ 5-ന് ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പെന്‍ബ്രല്‍ ഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയില്ല. അമേരിക്ക, ആഫ്രിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ ഈ ഗ്രഹണം കാണാനാവും. ഈ പ്രത്യേക ഗ്രഹണത്തെ ഉപചായ ചന്ദ്ര ഗ്രഹണം എന്നും വിളിക്കുന്നു. ഭൂമി ചന്ദ്രനും സൂര്യനുമായി അനിശ്ചിതകാലത്തേക്ക് വിന്യസിക്കുമ്പോഴാണ് പൂര്‍ണ്ണചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ശാസ്ത്രീയ പ്രാധാന്യമുണ്ടെങ്കിലും ഈ ഗ്രഹണത്തിന് ജ്യോതിഷപരമായ പ്രസക്തിയും ഉണ്ട്. വ്യത്യസ്ത രാശിചിഹ്നങ്ങളില്‍ 2020 ജൂലൈ 5 ന് ചന്ദ്രഗ്രഹണത്തിന്റെ സമയവും ഫലവും നമുക്ക് കണ്ടെത്താം.

ഈ മാസത്തെ സമ്പൂര്‍ണഫലം 12 രാശിക്കും ഇങ്ങനെഈ മാസത്തെ സമ്പൂര്‍ണഫലം 12 രാശിക്കും ഇങ്ങനെ

ഇത് കൂടാതെ ഓരോ രാശിക്കാരേയും ഈ ഗ്രഹണം എങ്ങനെ ബാധിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. ജൂലൈ 5ന് നടക്കുന്ന ഈ ഗ്രഹണം ഓരോ രാശിക്കാരേയും എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ജ്യോതിഷസംഭവങ്ങളെ സംബന്ധിച്ചിടത്തോളം ഇതിന ഒരു പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. ഈ ഗ്രഹണം നടക്കുന്നത് ധനു രാശിയിലാണ്. പൂരാടം നക്ഷത്രത്തിലാണ് ഗ്രഹണം സംഭവിക്കുന്നതും. ഇത് പ്രചോദനത്തിന്റേയും ശക്തിയുടേയും ഊര്‍ജ്ജത്തിന്റേയും നക്ഷത്രമാണ്. ഈ സമയം ഏതൊക്കെ രാശികള്‍ക്കാണ് ശുഭകാര്യങ്ങള്‍ സംഭവിക്കുന്നത് എന്നും ഏതൊക്കെ രാശിക്കാരാണ് അല്‍പം ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഗ്രഹണ ദിവസം സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുന്നത്. ഇവരില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഈ കാലയളവില്‍ പുതിയ കഴിവുകളും അറിവുകളും ഇവരെ തേടിയെത്തുന്നുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ചകളിലേക്ക് ഇവര്‍ എത്തുന്നുണ്ട്. എങ്കിലും ചെറിയ ആശയക്കുഴപ്പം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഈ ദിനം സൃഷ്ടിക്കുന്നുണ്ട്. ആത്മീയമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് ശ്രമിക്കും. അശ്രദ്ധയും ആശയക്കുഴപ്പവും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. മേടം രാശിക്കാര്‍ ഗ്രഹണ സമയത്ത് വ്യാഴമന്ത്രം ചൊല്ലുന്നത് നല്ലതാണ്.

ഇടവം രാശി

ഇടവം രാശി

കാലം കുറേയായി ശ്രമിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ കാര്യം തുടങ്ങുന്നതിന് നല്ല ദിവസമല്ല എന്നുള്ളത് ചിന്തയില്‍ വെക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. പണം സമ്പാദിക്കുന്നതിന് പല വിധത്തിലുള്ള കുറുക്ക് വഴികള്‍ തേടുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രഹണ ദിനത്തില്‍ ഇവര്‍ അല്‍പമൊന്ന് ശ്രദ്ധിച്ച് വേണം കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന്. ജ്യോതിഷ സംബന്ധമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ഇടവം രാശിക്കാര്‍ ഗ്രഹണ സമയത്ത് ഓം സോമയ നമ: എന്ന് ജപിക്കുക.

മിഥുനം രാശി

മിഥുനം രാശി

പങ്കാളിയോടൊപ്പം താമസിക്കാന്‍ ഉള്ള ഭാഗ്യം നിങ്ങളെ തേടിയെത്തുന്നുണ്ട്. അകന്ന് താമസിക്കുന്ന പങ്കാളിക്കൊപ്പം താമസിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ പലതും നിറവേറ്റപ്പെടുന്നതിന് ഉത്തമ സമയമാണ് ഗ്രഹണ ദിവസം. പുതിയ അവസരങ്ങളില്‍ പലതും വന്നു ചേരുന്നുണ്ട്. കഴിവുകള്‍ അനുസരിച്ച് ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു നല്ല ദിവസമായിരിക്കും. എല്ലാ മേഖലകിലും നിങ്ങള്‍ക്ക് പല വിധത്തിലുള്ള സാധ്യതകള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഗ്രഹണ ദിവസം എന്നുള്ളതാണ്. മിഥുനം രാശിക്കാര്‍ ഗ്രഹണ സമയത്ത് ബുധ മന്ത്രം 108 തവണ ജപിക്കുക.

സാമുദ്രിക ശാസ്ത്രം ; ഇടംകണ്ണ് തുടിയ്ക്കും സൂചനസാമുദ്രിക ശാസ്ത്രം ; ഇടംകണ്ണ് തുടിയ്ക്കും സൂചന

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണ സമയത്ത് വളരെയധികം വൈകാരികമായി കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ജോലിയിലോ മറ്റ് മേഖലയിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ജോലിസാഹചര്യങ്ങള്‍ പുന:സംഘടിപ്പിക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും ഏറ്റവും പറ്റിയ സമയമാണ് ഗ്രഹണ ദിനം. പുതിയ അവസരങ്ങള്‍ പല കാര്യത്തിലും ലഭിച്ചേക്കാം. തര്‍ക്കങ്ങളില്‍ നിന്നും അനാവശ്യ വാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രതികൂലമായി ഫലിക്കുന്നതിനുള്ള സാധ്യതയുണ്ട്. മഹാഗൗരി ദേവിയുടെ മന്ത്രങ്ങള്‍ പാരായണം ചെയ്യാന്‍ ശ്രദ്ധിക്കുക.

ചിങ്ങം രാശി

ചിങ്ങം രാശി

കുടുംബത്തില്‍ ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ ചിങ്ങം രാശിക്കാര്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും ഇതെല്ലാം നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്. ഗ്രഹണ സമയത്ത് ഇവര്‍ പല വിധത്തിലുള്ള ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോവുന്നുണ്ട്. പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അത് പങ്കെടുക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിരവധി പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. വിവാഹിതരായവര്‍ക്ക് കുട്ടികളും കുടുംബവുമായി നല്ല ഒരു സമയമായിരിക്കും. ഗ്രഹണ സമയത്ത് ചിങ്ങം രാശിക്കാര്‍ 108 തവണ ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഗ്രഹണ സമയം ചെറിയ ചില വെല്ലുവിളികളുടേതാണ്. മാതാവുമായി ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പറ്റിയ സമയമാണ് എന്നുള്ളത് തന്നെയാണ്. കുടുംബത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധിക്കും ഉള്ള സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്കും മത്സര പരീക്ഷ കഴിഞ്ഞവര്‍ക്കും നല്ല ദിവസമായിരിക്കും. വ്യാഴമന്ത്രം മുടങ്ങാതെ ഗ്രഹണ ദിവസം ചൊല്ലുന്നത് നല്ലതാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഗ്രഹണം അവരുടെ മൂന്നാമത്തെ ഭാവത്തിലായിരിക്കും. ഇത് അവരില്‍ ധൈര്യം, ആശയവിനിമയം എന്നിവയെ ആണ് കാണിക്കുന്നത്. ഇവരില്‍ പരിശ്രമം പലപ്പോഴും ഫലം കാണാതെ വരും. അനാവശ്യമായി കടബാധ്യതകള്‍ ഏറ്റെടുക്കരുത്. ഇത് കൂടാതെ അപകട സാധ്യതയും ഇവരില്‍ ഉണ്ടാവുന്നുണ്ട്. ഗുണപരമായ പല കാര്യങ്ങളും ഇവരെ വെല്ലുവിളികളിലേക്കും എത്തിക്കുന്നു. പലപ്പോഴും സംസാരിക്കുന്നതില്‍ ശ്രദ്ധ വേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ ഗ്രഹണം തുലാം രാശിക്കാര്‍ക്ക് വളരെയധികം ശരിയായ ഗുണങ്ങള്‍ നല്‍കുന്നതായിരിക്കും. ഗ്രഹണ സമയത്ത് തതുലാം രാശിക്കാര്‍ ശുക്രമന്ത്രം പാരായണം ചെയ്യുന്നത് നല്ലതാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരില്‍ രണ്ടാമത്തെ ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത്. ഇത് കുടുംബത്തേയും ധനത്തേയും പ്രതിനിധീകരിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുടുംബവുമായി ബന്ധപ്പെട്ട ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ എങ്കിലും നിങ്ങളെ ഗ്രഹണ ദിവസം ബാധിക്കുന്നുണ്ട്. അനാവശ്യ ചിലവുകള്‍ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പണം ചിലവാക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഗ്രഹണ സമയത്ത് വൃശ്ചികം രാശിക്കാര്‍ ലക്ഷ്മീ മന്ത്രം 108 തവണ ചൊല്ലുന്നത് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു.

മൃഗങ്ങള്‍ നല്‍കും സൂചന മരണത്തിന് മുന്നോടിമൃഗങ്ങള്‍ നല്‍കും സൂചന മരണത്തിന് മുന്നോടി

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ചന്ദ്രഭാവത്തിലാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ആരോഗ്യത്തെയാണ് ഈ ഗ്രഹണം ബാധിക്കുന്നത്. ചെറിയ ചില പ്രശ്‌നങ്ങള്‍ പോലും ഈ സമയത്ത് വലിയ പ്രശ്‌നമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. കടം കൊടുത്ത പണം പോലും തിരിച്ച് കിട്ടാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ജോലിക്കാര്യത്തില്‍ പോലും വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ തരത്തില്‍ മാറുന്നുണ്ട്. അനാവശ്യ ഉത്കണ്ഠയും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഓം നമോ ഭഗവതേ വാസുദേവായ നമ: എന്ന് ഗ്രഹണ ദിവസം ധനു രാശിക്കാര്‍ ജപിക്കുക.

മകരം രാശി

മകരം രാശി

മകരം രാശിക്കാരില്‍ പന്ത്രണ്ടാം ഭാവത്തില്‍ ആണ് ഗ്രഹണം നടക്കുന്നത്. ഇത് പലരുടേയും വ്യക്തിജീവിതത്തില്‍ വരെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത പങ്കാളിയോടൊത്തുള്ള ജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. എപ്പോഴും ജീവിതത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. വിദേശ ജോലിക്ക് അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗ്രഹണ സമയത്ത് ഇവര്‍ ശനിമന്ത്രം ജപിക്കുന്നത് നല്ലതാണ്.

കുംഭം രാശി

കുംഭം രാശി

എല്ലാ തടസ്സങ്ങള്‍ക്കും പരിഹാരം ഇവരില്‍ ഉണ്ടാവുന്നുണ്ട്. ഇവരില്‍ വരുമാനം ഉയരുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നല്ല അവസരങ്ങള്‍ ഇവരെ തേടിയെത്തുകയും ചെയ്യുന്നു. മികച്ച സമയത്തില്‍ ഒന്നാണ് കുംഭം രാശിക്കാര്‍ക്ക് ഗ്രഹണ സമയം. കടങ്ങളും ബാധ്യതകളും ഇല്ലാതിരിക്കുന്നതിന് വേണ്ടി ഗ്രഹണ ദിവസം കുംഭം രാശിക്കാര്‍ക്ക് സാധിക്കുന്നുണ്ട്. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും നല്ലതാണ്. ഇവര്‍ എല്ലാ വിഘ്‌നങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി 108 തവണ ഗണേശ മന്ത്രം ചൊല്ലുന്നത് നല്ലതാണ്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഗ്രഹണ ദിവസം പത്താമത്തെ ഭാവത്തിലാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. മീനം രാശിക്കാര്‍ക്ക് ഇത് ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഒരു ദിവസമാണ് എന്നുള്ളതാണ്. പത്താമത്തെ ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത് എന്നുണ്ടെങ്കില്‍ പോലും ഇവരില്‍ വിജയത്തിലെത്തുന്നതിനും നല്ല ഉദ്യോഗത്തിനും ഏറ്റവും മികച്ച സമയം തന്നെയാണ് ഗ്രഹണ ദിവസം. ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സമയമാണ് ഇന്നത്തെ ദിവസം. ഓം നമ:ശിവായ എന്ന മന്ത്രം ഗ്രഹണ ദിവസം മീനം രാശിക്കാര്‍ ഉരുവിടുക.

English summary

Penumbral Lunar Eclipse July 2020: Effects On Zodiac Signs

Here in this article we are discussing about the Penumbral Lunar Eclipse july 2020 effects on all zodiac signs. Take a look.
X
Desktop Bottom Promotion