Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
അനന്തന് മേല്‍ ശയിക്കും പത്മനാഭന്, ഇടം കൈ തൊടുന്നത് ശിവലിംഗത്തില്‍: നിഗൂഢ രഹസ്യകലവറ
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്കല്ല്യാണിന്റെ സനാതന ധര്‍മ്മസംരക്ഷണ യാത്രയ്ക്ക് നാളെ തുടക്കമാവും. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ക്ഷേത്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. തിരുവനന്തപുരത്ത് അനന്തപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് മധുരമീനാക്ഷി ക്ഷേത്രം, പരശുരാമസ്വാമി ക്ഷേത്രം, കുംഭേശ്വര ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
എന്നാല്‍ പവന്കല്ല്യാണിന്റെ ക്ഷേത്ര ദര്‍ശനം ആരംഭിക്കുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നാണ്. ഏറെ നിഗൂഢതകള്‍ ഉള്ള നിലവറയുടെ പേരിലാണ് ക്ഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പവന്കല്ല്യാണിന്റെ ക്ഷേത്ര ദര്‍ശനത്തിന്റെ പേരിലും ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം. പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

വാസ്തുവിദ്യ പ്രത്യേകതകള്‍
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ദ്രാവിഡ, തദ്ദേശീയ കേരളിയ ശൈലിയില്‍ ഉള്ളതാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളും ഇത്രയധികം ഉയരത്തിലല്ല സ്ഥിതി ചെയ്യുന്നത്. മാത്രമല്ല അവയ്ക്കെല്ലാം തന്നെ ചരിഞ്ഞ മേല്‍ക്കൂരകളും ഉണ്ടായിരിക്കും. എന്നാല്‍ പത്മനാഭസ്വാമി ക്ഷഏത്രത്തിന് ദ്രാവീഡ വാസ്തുവിദ്യയിലുള്ള സ്വാധീനം തന്നെയാണ് ഉയരമുള്ള ഗോപുരവും ഉയര്‍ന്ന ചുവരുകളും നിര്‍മ്മിക്കാന്‍ കാരണമായത്. തമിഴ്നാട്ടിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് വളരെ അടുത്ത സാമ്യം തന്നെ ഈ ക്ഷേത്രത്തിനുണ്ട്.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കിരീടം
തിരുവിതാംകൂര്‍ രാജവംശത്തിന്റെ സംരക്ഷകനായാണ് പത്മനാഭസ്വാമിയെ കാണുന്നത്. അതുകൊണ്ട് തന്നെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കിരീടവും ചെങ്കോലും ക്ഷേത്രത്തിലാണ് സൂക്ഷിക്കുന്നത്. തൃപ്പടി ദാനം എന്ന പേരില്‍ 1750-ല്‍ ആണ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പത്മനാഭസ്വാമിക്ക് ഉടവാളും കിരീടവും സമര്‍പ്പിക്കുന്നത്. എന്നാല്‍ പിന്നീട് അത് തിരിച്ച് വാങ്ങുകയും പത്മനാഭ സ്വാമിയുടെ പ്രതിപുരുഷനായി രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. എങ്കിലും പിന്നീട് അത് ക്ഷേത്രത്തില്‍ സൂക്ഷിക്കുകയാണ് ചെയ്തത്.
സമ്പന്നതയില്‍ മുന്നില്‍
്അനന്തപത്മനാഭ സ്വാമി ക്ഷേത്രം സമ്പന്നതയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒരു ക്ഷേത്രമായാണ് അറിയപ്പെടുന്നത്. 2011-ല്‍ ആണ് നിധിയെക്കുറിച്ച് ലോകമെങ്ങും അറിയുന്നത്. ഒരു ട്രില്ല്യണ്‍ ഡോളറില്‍ അധികം മൂല്യമുള്ള നിധിശേഖരം ക്ഷേത്രത്തില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ പത്മനാഭ സ്വാമി ക്ഷേത്രം ഇന്നും മുന്നിലുള്ളത്.
സാളഗ്രാമം കൊണ്ട് നിര്‍മ്മിച്ചവ
പത്മനാഭസ്വാമിയുടെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത് സാളഗ്രാമം കൊണ്ടാണ് എന്നാണ് പറയുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായാണ് പലപ്പോഴും സാളഗ്രാമത്തെ കണക്കാക്കുന്നത്. നേപ്പാളിലെ ഗണ്ഡകി നദിയുടെ തീരത്താണ് സാധാരണയായി ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്. സാധാരണ വിഷ്ണു വിഗ്രഹത്തിനായി സാളഗ്രാമങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ 12000-ത്തോളം സാളഗ്രാമങ്ങള്‍ വിഗ്രഹ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. കടുശര്‍ക്കരയോഗത്തിലാണ് ഭഗവാനെ കുടിയിരുത്തിയിരിക്കുന്നത്. കൂടാതെ ത്രിമൂര്‍ത്തികളും ഭഗവാനോടൊപ്പം ഉണ്ടെന്നാണ് വിശ്വാസം. ഭഗവാന്റെ ഇടം കൈ തൊടുന്നത് ശിവലിംഗത്തിലാണ് എന്നാണ് പറയുന്നത്. കൂടാതെ പത്മനാഭന്റെ നാഭിയില്‍ നിന്നുള്ള താമരയില്‍ ബ്രഹ്മാവും വസിക്കുന്നു എന്നാണ് വിശ്വാസം.
തുറക്കാത്ത അറകള്‍
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇനിയും തുറക്കാത്ത നിലവറകള്‍ ഉണ്ട്. ഈ അറകള്‍ മുഴുവനായും തുറക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. ശ്രീചക്രം പോലുള്ളവയും അമൂല്യമായ നിധിശേഖരവും ഇതിനകത്തുണ്ടെന്നാണ് കണക്കാക്കുന്നത്. ചില അറകള്‍ തുറന്നെങ്കിലും ഇനിയും തുറക്കാതിരിക്കുന്ന അറകള്‍ തുറന്നാല്‍ അത് ലോകാവസാനത്തിന് തന്നെ കാരണമാകും എന്നാണ് വിശ്വാസികള്‍ പറയുന്നതും. മാത്രമല്ല 1908-ല്‍ ഈ നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വിഷനാഗങ്ങള്‍ പുറത്ത് ചാടി എന്നാണ് ഐതിഹ്യം. മാത്രമല്ല ദേവന്മാര് , യക്ഷിയമ്മ തുടങ്ങിയവര്‍ ഈ അറയ്ക്കുള്ളില്‍ വസിക്കുന്നുണ്ടെന്നൊരു വിശ്വാസവും ഇന്നും നിലനില്ക്കുന്നു.



Click it and Unblock the Notifications
