Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
പൗഷ അമാവാസി: ഈ വര്‍ഷത്തെ അവസാന അമാവാസി, ഇന്ന് ഇക്കാര്യങ്ങള്‍ ചെയ്യരുത്
സനാതന ധര്‍മ്മത്തില്‍ അമാവാസിക്ക് വലിയ പ്രാധാന്യം ഉണ്ട്. എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ പതിനഞ്ചാമത്തെ ദിവസമാണ് അമാവാസി വരുന്നത്. മാര്‍ഗശീര്‍ഷ മാസം അവസാനിച്ച് പൗഷ മാസത്തിലെ അവസാന കൃഷ്ണപക്ഷത്തിലാണ് പൗഷ അമാവാസി വരുന്നത്.

പൗഷ അമാവാസി
ഡിസംബര്‍ 30 രാവിലെ 3.58നാണ് പൗഷ അമാവാസി ആരംഭിച്ചത്. ഡിസംബര്‍ 31 പുലര്‍ച്ചെ 3.24 വരെ ഈ അമാവാസി തുടരും. പിതൃക്കളുടെ അനുഗ്രഹം നേടാന്‍ ഏറ്റവും അനുകൂലമായ സമയമാണ് പൗഷ അമാവാസി. സൂര്യനെയും വിഷ്ണുവിനെയും ഭജിക്കുന്നതിലൂടെയും യഥാവിധി പിതൃപൂജകളും ആരാധനയും നടത്തുന്നതിലൂടെയും കുടുംബത്തില്‍ പിതൃക്കളുടെയും ഗുരുകാരണവന്മാരുടെയും അനുഗ്രഹം കൈവരും. ഈ ദിവസം ഗംഗയിലും മറ്റ് പുണ്യനദികളിലും കുളിക്കുകയും പിതൃ തര്‍പ്പണം നടത്തുകയും ചെയ്യുന്നത് കഷ്ടതകള്‍ അകറ്റാനും ഐശ്വര്യം നേടാനും ഗുണകരമാണ്.
ആരാധനാരീതി
സൂര്യനെ ഭജിക്കാന്‍ ഉചിതമായ ദിവസമാണ് പൗഷ അമാവാസി. അതിരാവിലെ കുളിച്ച് ഓടിന്റെ മൊന്തയില്‍ വെള്ളമെടുത്ത് സൂര്യന് അര്‍പ്പിക്കുക. ഇത് ഊര്‍ജ്ജം പ്രദാനം ചെയ്യും. ആളുകള്‍ക്ക് ഐശ്വര്യവും ആരോഗ്യവും നല്‍കും.
ധ്യാനിക്കുന്നതും സൂര്യമന്ത്രങ്ങള്‍ ജപിക്കുന്നത് വളരെ ശുഭകരമാണ്.
ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് ഐശ്വര്യകരമാണ്. ദാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതാക്കാമെന്നും മോക്ഷം പ്രാപിക്കാമെന്നുമാണ് വിശ്വാസം.
നിരാലംബരായവര്‍ക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക. ഇത് കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കാന്‍ സഹായിക്കും.
പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും ആത്മീയമായ പരിശുദ്ധിക്കുമായി പുണ്യസ്നാനം നടത്തുക.
ധ്യാനവും സാധനയും മാനസികവും ശാരീരികവുമായ സമാധാനം നല്‍കും.
ഗ്രഹദോഷങ്ങള്‍ അകറ്റാന്‍ പ്രത്യേക പൂജകളും പ്രതിവിധികളും നടത്താന്‍ ഇന്നത്തെ ദിവസം അനുകൂലമാണ്. ശനിദോഷവും മറ്റ് ഗ്രഹദോഷങ്ങളും മാറാന്‍ സൂര്യനെ ഭജിക്കാം.
ഇന്ന് ഉപവസിക്കുന്നത് മനസ്സിന് സമാധാനവും കുടുംബത്തിന് ഐശ്വര്യവും നല്‍കും.
ഇക്കാര്യങ്ങള്‍ ചെയ്യരുത്
മനസിന്റെ സമാധാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുക. കുടുംബാംഗങ്ങളുമായോ മറ്റുള്ളവരുമായോ കലഹത്തിന് മുതിരരുത്. ആരോടും മോശമായും വേദനിപ്പിക്കുന്ന തരത്തിലും സംസാരിക്കരുത്. ഇത് ആളുകളില്‍ ദോഷഭാവം വളര്‍ത്തും.
പൗഷ അമാവാസി ദിവസം പുണ്യസ്നാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പുണ്യനദികളില്‍ കുളിക്കുന്നത് ശുഭകരമാണ്. അതിന് സാധിക്കാത്തര് വീടുകളില്‍ കുളിച്ച് പരിശുദ്ധിയോടെ ഇരിക്കുക.
അമാവാസി ദിവസം മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയും ദാനധര്മ്മങ്ങളില് ഏര്‍പ്പെടുകയും ചെയ്യുന്നത് ശുഭകരമാണ്. എള്ള്, ശര്‍ക്കര, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക. ജീവിതത്തില്‍ ഐശ്വര്യവും നന്മയും ഉണ്ടാകാന്‍ ദാനധര്‍മ്മങ്ങള്‍ വളരെ പ്രധാനമാണ്.
അമാവാസി ദിവസം മദ്യപിക്കുന്നതും, മത്സ്യ, മാംസാദികള്‍ ഭക്ഷിക്കുന്നതും നന്നല്ല. ദുഷ്പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക.
സൂര്യദേവനെ പൂജിക്കുന്നതും സൂര്യന് ജലം, അരി, ചുവന്ന പുഷ്പങ്ങള്‍, ചെമ്പ് എന്ന് സമര്‍പ്പിക്കുന്നതും ശുഭകരമാണ്.
നെഗറ്റീവ് ചിന്തകളും വിദ്വേഷവും വര്‍ജ്ജിക്കുക. അസൂയ, കുശുമ്പ്, എന്നിവ ഒഴിവാക്കുക. പോസിറ്റീവ് ആയി ചിന്തിക്കുകയും സത്ചിന്തകളോടെ ആളുകളോട് ഇടപെടുകയും ചെയ്യുക. ധ്യാനവും സാധനയും ഗുണം ചെയ്യും.
പൗഷ അമാവാസിക്ക് രാത്രി യാത്ര ചെയ്യുന്നത് ഒഴിവാക്കുക. രാത്രിയില്‍ അന്തരീക്ഷമാകെ നെഗറ്റീവ് എനര്‍ജി നിറഞ്ഞുനില്ക്കും.
പുതിയ കാര്യങ്ങള്‍ തുടങ്ങാനും മംഗളകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും പൗഷ അമാവാസി നന്നല്ല. വീട് വാങ്ങിക്കുക, നിര്‍മ്മാണ പ്രവൃത്തികള്‍ കല്യാണക്കാര്യം തീരുമാനിക്കുക എന്നിവ ഇന്നേദിവസം ചെയ്യരുത്.



Click it and Unblock the Notifications