Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
പൗഷ പൗര്‍ണ്ണമി 2025: ലക്ഷ്മീകൃപ ഭൂമിയില്‍ നിറയും, സമ്പല്‍സമൃദ്ധിക്കായി 12 രാശികളും ചെയ്യേണ്ടത്
Paush Purnima 2025: ഹൈന്ദവ സംസ്കാരത്തില്‍ അമാവസിയും പൗര്‍ണ്ണമിയും ആത്മീയമായും ആചാരപരമായും വളരെ വിശേഷപ്പെട്ട ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുകയും യഥാവിധി ആചാരങ്ങളും കര്‍മ്മങ്ങളും അനുഷ്ഠിക്കുകയും ചെയ്താല്‍ സമ്പല്‍സമൃദ്ധിയും ഐശ്വര്യവും ദൈവകൃപയും പിതൃക്കളുടെ അനുഗ്രഹവും കൈവരുമെന്നാണ് വിശ്വാസം. അന്നേദിവസം പുണ്യനദികളില്‍ സനാനം ചെയ്യുന്നതും സാധകം ചെയ്യുന്നതും എല്ലാ പാപങ്ങളും ഒഴുക്കികളയുമെന്നും ദുരിതങ്ങളില്‍ നിന്ന് മുക്തി നല്‍കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.

പൗഷ പൗര്‍ണ്ണമി 2025
ഓരോ മാസത്തിലെയും പൗര്‍ണ്ണമികള്‍ വളരെ വിശേഷപ്പെട്ടതാണെങ്കിലും പൗഷ മാസം അഥവാ മകരമാസത്തിലെ പൗര്‍ണ്ണമി അതിവിശേഷമായി കരുതപ്പെടുന്നു. പഞ്ചാഗം അനുസരിച്ച് 2025-ലെ പൗഷ പൗര്‍ണ്ണമി ജനുവരി 13നാണ്. ജനുവരി 13-ന് രാവിലെ 5.03ന് തുടങ്ങി ജനുവരി 14 രാവിലെ 3.56 വരെയാണ് പൗര്‍ണ്ണമി. ഈ ദിവസം ചന്ദ്രോദയം വൈകുന്നേരം 5.05ന് ആയിരിക്കും. പൗഷ പൗര്‍ണ്ണമിക്ക് പുണ്യസ്നാനം ചെയ്യുന്നതും പൂജാവിധികള്‍ അനുഷ്ഠിക്കുന്നതും വിശേഷഫലങ്ങള്‍ നല്‍കും. പൗഷ പൗര്‍ണ്ണമി ദിവസത്തെ പുണ്യം പൂര്‍ണ്ണമായും നേടാന്‍ ഓരോ രാശികളും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് പൗഷ പൗര്‍ണ്ണമിക്ക് വീട് വൃത്തിയാക്കി മുന്‍വാതിലില്‍ സ്വാസ്തിക ചിഹ്നം വരയ്ക്കുക. അന്നേദിവസം മേടം രാശിക്കാര്‍ വിഷ്ണുവിനെ ഭജനം ചെയ്യണം. കരിയറില്‍ വളര്‍ച്ചയും പദവികളും തേടിയെത്തുന്നതിനുള്ള വഴികള്‍ മുന്നില്‍ തെളിയും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ പൗഷ പൗര്‍ണ്ണമിക്ക് ഭഗവാന് വിഷ്ണുവിന്റെ 12 നാമങ്ങള്‍ ജപിക്കുക. അച്യുതന്, അനന്തന്, ദാമോധരന്, കേശവന്, നാരായണന്, ശ്രീധരന്, ഗോവിന്ദന്, മാധവന്, ഋഷികേശന്, ത്രിവിക്രമന്‍, പത്മനാഭന്, മധുസൂദനന് എന്നിവയാണ് ഭഗവാന്റെ 12 നാമങ്ങള്‍. അന്നേദിവസം ഭഗവാന് മഞ്ഞ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതും നല്ലതാണ്. ഇവ ചെയ്യുന്നതിലൂടെ ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധിപ്പെടാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ സമൂഹത്തില്‍ തങ്ങളുടെ പദവിയും നിലയും വിലയും മെച്ചപ്പെടുത്താന്‍ നിരാലംബരായ ആളുകള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മഞ്ഞ വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ പൗഷ പൗര്‍ണ്ണമിക്ക് അരയും പാലും കൊണ്ട് ഉണ്ടാക്കിയ ആഹാരവസ്തുക്കള്‍ ദാനം ചെയ്യുക. മറ്റുള്ളവരോട് സഹാനുഭൂതി ഉണ്ടാകുകയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുകയും ചെയ്യുന്നതിലൂടെ ഇവരുടെ ഭവനത്തില്‍ സന്തോഷവും ശാന്തിയും നിറയും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ ഈ ദിവസം ഭഗവത്ഗീത വായിക്കുകയും അതിനുശേഷം ഗ്രന്ഥം മഞ്ഞപ്പട്ടില്‍ പൊതിഞ്ഞ് വെക്കുകയും ചെയ്യുക. ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം പതിനൊന്ന് തവണ ചൊല്ലുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കരിയറില്‍ ഉയര്‍ച്ച നേടാം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ചവര്‍ പൗഷ പൗര്‍ണ്ണമിക്ക് വീട്ടില്‍ പൂജകള്‍ നടത്തുന്നത് നല്ലതാണ്. ഭഗവാന് വിഷ്ണുവിനെ പൂജിക്കുകയും നിരാലംബരായ പെണ്‍കുട്ടികള്‍ അന്നദാനം നടത്തുകയും ചെയ്യുന്നതും ഇവരുടെ ആരോഗ്യം ഭദ്രമാക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ പൗഷ പൗര്‍ണ്ണമിക്ക് വിഷ്ണുവിനെയും ലക്ഷ്മിയെയും ഭജിക്കണം. ലക്ഷ്മീദേവിക്ക് വിവിധ ധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കിയ അന്നം അര്‍പ്പിക്കുക. മഹാലക്ഷ്മി മന്ത്രങ്ങള്‍ ജപിക്കുക. സാമ്പത്തിക പ്രയാസങ്ങള്‍ അകലാനും ധനലാഭമുണ്ടാകാനും ഇത് സഹായിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ ഗോക്കള്‍ക്ക് അന്നദാനം നടത്തുക.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ചവര്‍ ഇളനീരില്‍ സ്വസ്ഥിക ചിഹ്നം വരച്ച് ഭഗവാന് വിഷ്ണുവിന് അര്‍പ്പിക്കുക. അതിന് ശേഷം അത് പൊട്ടിച്ച് കുടുംബാംഗങ്ങള്‍ സേവിക്കുക. ഇതിലൂടെ കുടുംബത്തില്‍ സുഖവും ശാന്തിയും കൈവരും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയില്‍ ജനിച്ചവര്‍ പൗഷ പൗര്‍ണ്ണമിക്ക് ദുഷ്ടവിചാരങ്ങള്‍ വര്‍ജ്ജിക്കണം. മുന്‍വാതിലില്‍ സ്വസ്ഥിക ചിഹ്നം വരച്ച് ഭഗവാന് വിഷ്ണുവിനെ ഭജിക്കുക.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ചവര്‍ പൗഷ പൗര്‍ണ്ണി ദിവസം ചന്ദ്രനെ ഭജിക്കുക. ഓം സോമായ നമഃ മന്ത്രം 12 തവണ ജപിക്കുക. ദുഃഖങ്ങളില്‍ നിന്നും മുക്തി ലഭിക്കാന്‍ ഇത് സഹായിക്കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ചവര്‍ കടലാസില്‍ ചുവന്ന മഷി കൊണ്ട് ശ്രീ എന്നെഴുതി ഭഗവാന് വിഷ്ണുവിന് സമര്‍പ്പിക്കുക. ഇഷ്ടകാര്യസിദ്ധിക്ക് ഇത് നല്ലതാണ്.



Click it and Unblock the Notifications