Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
ഭാഗ്യത്തിന്റെ നിലാവെട്ടം തെളിയും, മകരത്തിലെ പൗര്‍ണ്ണമി; ലക്ഷ്മീദേവി കൈപിടിച്ചുയര്‍ത്തുന്ന 4 രാശി
ഓരോ മാസത്തിലേയും പൗര്‍ണ്ണമി ദിവസം വളരെ വിശേഷപ്പെട്ടതാണ്. പൂയം നക്ഷത്രത്തിലോ അതിനടുത്തോ പൗര്‍ണ്ണമി വരുന്ന മാസമാണ് പൗഷം. 2024 ജനുവരി 25നാണ് പൗഷ പൂര്‍ണിമ അഥവാ മകര പൗര്‍ണമി. പൗഷ പൗര്‍ണ്ണമി മുതല്‍ മാഘപൗര്‍ണ്ണമി വരെ ഒരുമാസം നീളുന്ന പുണ്യസ്നാനം ഏറെ വിശേഷമാണ്. മകരക്കുളി എന്ന് ഇത് അറിയപ്പെടുന്നു. പൗര്‍ണമി നാളില്‍ വീട്ടില്‍ വിളക്കു തെളിയിച്ച് പ്രാര്‍ത്ഥിക്കുന്നത് ഭഗവതി പ്രീതിക്കും ഐശ്വര്യ വര്‍ദ്ധനവിനും ദാരിദ്ര്യദു:ഖ ശമനത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു.
ഓരോ മാസത്തിലെയും പൗര്‍ണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് മകരമാസത്തിലെ പൗര്‍ണ്ണമി വ്രതം ദാരിദ്ര്യദു:ഖം മാറ്റുന്നതിന് ശുഭകരമാണ്. എല്ലാ വെളുത്തവാവ് ദിവസവും ഒരുനേരം ഭക്ഷണം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവര്‍ക്ക് ദോഷകാഠിന്യം കുറയ്ക്കാന്‍ വളരെയധികം നല്ലതാണ് പൗര്‍ണ്ണമി വ്രതം. പൗര്‍ണ്ണമി നാളില്‍ ദുര്‍ഗ്ഗാ ഉപാസനയും വഴിപാടുകളും നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശോഭിക്കാന്‍ സാധിക്കും.
പൗഷ പൂര്‍ണിമ നാളില്‍ പുണ്യനദികളില്‍ കുളിക്കുന്നതിനും വ്രതമനുഷ്ഠിക്കുന്നതിനും പുറമെ രാത്രിയില്‍ ചന്ദ്രദേവനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നതും ശുഭകരമാണ്. ഈ വര്‍ഷം പൗഷപൂര്‍ണിമ നാളില്‍ ഗുരു പുഷ്യയോഗവും ഒത്തുചേരുന്നു. ചില രാശിക്കാര്‍ക്ക് ഇത് വളരെയേറെ ഗുണം ചെയ്യും. ഇവര്‍ക്ക് പണം, സ്വത്ത്, ബിസിനസ്സ്, ജോലി എന്നിവയില്‍ നേട്ടങ്ങള്‍ കൈവരും. പൗഷ പൂര്‍ണ്ണിമയില്‍ ഭാഗ്യത്തിന്റെ നിലാവെട്ടം തെളിയുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് പൗഷ പൂര്‍ണ്ണിമ നാളില്‍ നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങും. നിങ്ങളുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ബിസിനസ്സില്‍ കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ ലക്ഷ്യം നേടുന്നതില്‍ വിജയിക്കും. ബിസിനസ്സില്‍ വിജയം നേടാന്‍ കഴിയും. കൂടാതെ, ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ലാഭകരമാണെന്ന് തെളിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശം പ്രയോജനപ്പെടും. ധനസമ്പാദനത്തിന് പുതിയ വഴികള്‍ തുറക്കും.
തുലാം
പൗഷ പൂര്‍ണ്ണിമ നാളില്‍ തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ബിസിനസ്സില്‍ വിപുലീകരണത്തിന് അവസരമുണ്ടാകും. പുതിയ ഡീലുകള്‍ക്ക് അന്തിമരൂപം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പ്രണയ പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. പ്രണയ ബന്ധങ്ങള്‍ വിവാഹത്തിലേക്ക് വഴിമാറിയേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് പൗഷ പൂര്‍ണ്ണിമ വളരെയേറെ ഗുണം ചെയ്യും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. സ്വര്‍ണ്ണമോ വെള്ളിയോ പിച്ചളയോ വാങ്ങുന്നത് വീടിന് ഐശ്വര്യം നല്‍കും. കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. ജോലിയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങും. മാനസിക പിരിമുറുക്കത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ഇടവം
ഇടവം രാശിക്കാരുടെ വരുമാനം പൗഷപൂര്ണിമയില് വര്‍ദ്ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. മൊത്തത്തില്‍ ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായി നല്ലതായിരിക്കും.
പൗഷ പൂര്‍ണിമ ശുഭമൂഹൂര്‍ത്തം
പൗഷമാസത്തില്‍ വരുന്ന പൗര്‍ണ്ണമിയെ പൗഷപൂര്‍ണിമ അഥവാ മകര പൗര്‍ണമി എന്ന് വിളിക്കുന്നു. സനാതന ധര്‍മ്മത്തില്‍, പൗഷ പൂര്‍ണ്ണിമ നാളില്‍ കുളിക്കുകയും ദാനം ചെയ്യുകയും ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം ജനുവരി 25നാണ് പൗഷ പൂര്‍ണിമ വരുന്നത്. പൗഷ പൂര്‍ണിമ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം നല്‍കുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തുകയും ചെയ്യുന്നു.
ഹിന്ദു കലണ്ടര്‍ അനുസരിച്ച് പൗഷ മാസത്തിലെ പൗര്‍ണ്ണമി തീയതി 2024 ജനുവരി 24 ന് രാത്രി 9:24 മുതല്‍ ആരംഭിച്ച് അടുത്ത ദിവസം അതായത് ജനുവരി 25 ന് രാത്രി 11:23 ന് അവസാനിക്കും. അതിനാല്‍ ഉദയതിഥി പ്രകാരം ജനുവരി 25ന് പൗഷ് പൂര്‍ണിമ ആഘോഷിക്കും. ഇത്തവണത്തെ പൗഷപൂര്‍ണിമ നാളില്‍ സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, ഗുരുപുഷ്യയോഗം തുടങ്ങി അപൂര്‍വമായ സംയോഗങ്ങളാണ് നടക്കുന്നത്.
ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താനുള്ള വഴികള്‍
* പൂര്‍ണിമ നാളില്‍ ലക്ഷ്മി ദേവിയെ ആചാരപ്രകാരം പൂജിക്കുകയും താമരപ്പൂവ് സമര്‍പ്പിക്കുകയും ചെയ്യുക. താമര അര്‍പ്പിക്കുന്നത് ലക്ഷ്മീദേവിയെ വേഗത്തില്‍ സംപ്രീതയാക്കുമെന്നാണ് വിശ്വാസം.
* പൂജയ്ക്കിടെ ലക്ഷ്മി ദേവിക്ക് മേക്കപ്പ് സാമഗ്രികള്‍ സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കുമെന്നും ലക്ഷ്മി ദേവി ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹം നിങ്ങള്‍ക്ക് നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.
* പൂര്‍ണിമ ദിനത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ 11 മഞ്ഞ കവടികള്‍ സമര്‍പ്പിക്കുക. ഇതിന് ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ തുണിയില്‍ കെട്ടി സുരക്ഷിതമായി സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
* പൂര്‍ണിമ രാത്രിയില്‍ ലക്ഷ്മി ദേവിയെ ആചാരങ്ങളോടെ ആരാധിക്കുക. അതിനുശേഷം അരിപായസം വിളമ്പുക. അതിനുശേഷം കനകധാരാ സ്തോത്രം, ശ്രീ സൂക്തം, വിഷ്ണുസഹസ്ത്രണം എന്നിവ പാരായണം ചെയ്യുക. ഈ പ്രതിവിധി പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
