Latest Updates
-
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ
ലക്ഷ്മീദേവി സര്‍വ്വൈശ്വര്യങ്ങളും നല്കുന്ന പൗര്‍ണ്ണമി വ്രതം; ശുഭമുഹൂര്‍ത്തവും ആരാധനയും പൂജാരീതികളും
ഹിന്ദുമതത്തില്‍ പൗര്‍ണ്ണമി ദിവസം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ മാസം ജനുവരി 06ന് പൗഷ മാസത്തിലെ പൗര്‍ണ്ണമി ആഘോഷിക്കും. 2023ലെ ആദ്യത്തെ പൗര്‍ണ്ണമിയാണിത്. പൗഷമാസത്തെ സൂര്യഭഗവാന്റെ മാസം എന്ന് വിളിക്കുന്നു. അതിനാല്‍ ഈ മാസത്തില്‍ വരുന്ന പൗര്‍ണമിയെ പൗഷപൂര്‍ണിമ എന്ന് വിളിക്കുന്നു. ഹിന്ദു മത വിശ്വാസപ്രകാരം ഈ പൗര്‍ണ്ണമിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഈ ദിവസം ഭക്തര്‍ ആചാരങ്ങളോടെ ചന്ദ്രനെയും സൂര്യനെയും ലക്ഷ്മീദേവിയെയുമെല്ലാം ആരാധിക്കുന്നു.
പൗഷപൂര്ണിമയില് യഥാവിധി പൂജിച്ചാല്‍ ഒരു മനുഷ്യന് മോക്ഷം പ്രാപിക്കുന്നുവെന്ന് വിശ്വസിക്കുന്നു. പൗഷപൂര്‍ണിമ നാളില്‍ ദാനം, സ്നാനം, സൂര്യദേവന് അര്‍ഘ്യം എന്നിവ ചെയ്യുന്നതിന് വളരെ പ്രാധാന്യമുണ്ട്. ഈ ദിവസം പുണ്യനദിയില്‍ കുളിച്ചും, ദാനം ചെയ്തും, ജപിച്ചും വ്രതമെടുത്തും നിങ്ങള്‍ക്ക് പുണ്യവും മോക്ഷവും നേടാനാകുമെന്നാണ് മതവിശ്വാസം. പൗഷപൂര്‍ണിമ നാളില്‍ പുണ്യനദികളില്‍ കുളിച്ച് ദാനകര്‍മ്മം ചെയ്തശേഷം രാത്രിയില്‍ ചന്ദ്രദേവനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. പൗഷ പൂര്‍ണ്ണിമ നാളിലെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

സര്‍വാര്‍ത്ത സിദ്ധി യോഗം
പൗഷപൂര്‍ണിമ നാളില്‍ സര്‍വാര്‍ത്ത സിദ്ധിയോഗവും ബ്രഹ്മയോഗവും ഇന്ദ്രയോഗവും രൂപപ്പെടുന്നു. ഈ ദിവസത്തെ സര്‍വാര്‍ത്ത സിദ്ധി യോഗം രാത്രി 12:14 മുതല്‍ അടുത്ത ദിവസം രാവിലെ 07:15 വരെയാണ്. സര്‍വാര്‍ത്ത സിദ്ധിയോഗത്തില് ചെയ്യുന്ന പ്രവൃത്തികള്‍ നിങ്ങള്‍ക്ക് വിജയം നല്‍കും. ഇതുകൂടാതെ രാവിലെ 08:00 മുതല്‍ 11:00 വരെയാണ് ബ്രഹ്മയോഗം. അതിനുശേഷം ഇന്ദ്രയോഗം രൂപപ്പെട്ടുവരുന്നു. ഇന്ദ്ര യോഗവും ബ്രഹ്മ യോഗവും ശുഭ യോഗങ്ങളായി കണക്കാക്കപ്പെടുന്നു. പൗഷ പൂര്‍ണ്ണിമ നാളില്‍ വൈകിട്ട് 5 മണിക്ക് ചന്ദ്രന് ഉദിക്കും. പൗര്‍ണ്ണമി ചന്ദ്രന് അസ്തമിക്കാത്തതിനാല്‍ അതിന് ചന്ദ്രാസ്തമയ സമയമില്ല.

പൗഷപൂര്‍ണിമ പൂജാരീതി
പൗഷപൂര്‍ണിമ നാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ഗംഗയിലോ മറ്റ് നദികളിലോ കുളിച്ച് ശുദ്ധമായ വസ്ത്രം ധരിക്കുക. ഇതിനുശേഷം ഉപവാസം തുടങ്ങുക. തുടര്‍ന്ന് മഞ്ഞള്‍, പൂക്കള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, പഞ്ചാമൃതം, നൈവേദ്യം എന്നിവ ഉപയോഗിച്ച് ലക്ഷ്മി നാരായണനെ ആരാധിക്കുക. ഇതിനുശേഷം സത്യ നാരായണന്റെ കഥ വായിച്ച് ശ്രീഹരി വിഷ്ണുവിനെ ആരാധിക്കുക. വൈകുന്നേരം പാലില്‍ പഞ്ചസാരയും അരിയും കലര്‍ത്തി ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുക. ശര്‍ക്കര, എള്ള്, പുതപ്പ് മുതലായവ ദാനം ചെയ്യുകയും ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക. ഈ ദിവസം നിങ്ങളുടെ കഴിവിനനുസരിച്ച് ദരിദ്രരെയും സഹായിക്കുക. അര്‍ദ്ധരാത്രിയില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുക. ലക്ഷ്മി ദേവിക്ക് വിളക്ക്, മാല എന്നിവ സമര്‍പ്പിക്കുക.

ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താനുള്ള വഴികള്‍
പൗര്‍ണ്ണമി ദിവസമായ ജനുവരി 06 ഒരു വെള്ളിയാഴ്ച ദിവസം കൂടിയാണ്. അത്തരമൊരു സാഹചര്യത്തില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ഒരു പ്രത്യേക സമയവും സൃഷ്ടിക്കപ്പെടുന്നു. പൗര്‍ണ്ണമിയുടെ ശുഭകരമായ യോഗത്തില്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ലക്ഷ്മി ദേവിയെ ആരാധിക്കുക. ചുവന്ന വസ്ത്രങ്ങള്‍, വളകള്‍ മുതലായവ സമര്‍പ്പിച്ച് നെയ്യ് വിളക്ക് കത്തിക്കുക. കഴിയുമെങ്കില്‍, ഈ ദിവസം വ്രതം അനുഷ്ഠിക്കുക. വൈകുന്നേരം ചന്ദ്രന് ഉദിച്ചതിന് ശേഷം ആദ്യം ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുക.

ചന്ദ്രനെ പ്രീതിപ്പെടുത്താന്‍
പൗഷ പൂര്‍ണിമ നാളില്‍ സൂര്യോദയ സമയത്ത് കുളിക്കുകയും പൂജിക്കുകയും ദാനകര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുക. ഈ ദിവസം ചന്ദ്രദേവനുമായി ബന്ധപ്പെട്ട അരി, പാല്, മുത്തുകള്‍, വെള്ള വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പുണ്യമായ നേട്ടങ്ങള്‍ ലഭിക്കും.

ഐശ്വര്യം വരാന്‍
ധനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും ജീവിതത്തില്‍ ഐശ്വര്യം വരുത്താനുമായി പൗഷ് പൂര്‍ണിമ ദിനത്തില്‍ ലക്ഷ്മി ദേവിക്ക് നിങ്ങള്‍ പായസം സമര്‍പ്പിക്കണം. ലക്ഷ്മി ദേവിക്ക് പായസം വളരെ ഇഷ്ടമാണ്. ഇതിലൂടെ ദേവി സംപ്രീതയാവുകയും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ജീവിതവിജയത്തിന്
ഈ ശുഭദിനത്തില്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ അഷ്ടലക്ഷ്മി സ്തോത്രം പാരായണം ചെയ്യണം. ഇത് ചെയ്യുന്നത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും നല്കുന്നു. ദിവസവും അഷ്ടലക്ഷ്മി സ്തോത്രം പാരായണം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ വിജയം നേടാനും സഹായിക്കുന്നു.

ധനനേട്ടത്തിന്
ധനലാഭത്തിനായി പൗഷപൂര്‍ണിമ നാളില്‍, 11 കവടികള്‍ മഞ്ഞള്‍ പുരട്ടി ലക്ഷ്മി ദേവിക്ക് സമര്‍പ്പിക്കുക. അടുത്ത ദിവസം ഇത് ഒരു ചുവന്ന തുണിയില്‍ കെട്ടി ഐശ്വര്യമുള്ള സ്ഥലത്ത് സൂക്ഷിക്കുക. എല്ലാ പൗര്‍ണ്ണമിയിലും ഈ കവടികളെ ആരാധിക്കുക. ഇങ്ങനെ ചെയ്താല്‍ വീട്ടിലേക്ക് പണം എത്തുമെന്നാണ് വിശ്വാസം.

ദാമ്പത്യവിജയം നേടാന്‍
പൗര്‍ണ്ണമി ദിനത്തില്‍ ആല്മരത്തിന് വെള്ളം സമര്‍പ്പിക്കുക. മധുരപലഹാരങ്ങള്‍ വാഗ്ദാനം ചെയ്യുക. ഇത് ചെയ്യുന്നത് ദാമ്പത്യ ജീവിതത്തിലും വീട്ടിലും ഐശ്വര്യം കൈവരുത്തുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications











