Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മഹാബലിയുടെ സ്മരണയില്‍ പരിവര്‍ത്തിനി ഏകാദശി; വിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ഏറ്റവും നല്ല ദിനം
ഹിന്ദുക്കളെ സംബന്ധിച്ചെടുത്തോളം ഏകാദശി വളരെ പ്രധാനപ്പെട്ടതാണ്. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമാണ് ഏകാദശി. ഇന്നേദിവസം ഭക്തര്‍ ഭക്തിയോടെയും വിശ്വാസത്തോടെയും അര്‍പ്പണ മനോഭാവത്തോടെയും വിഷ്ണുവിനെ ഭജിക്കുന്നു.

നാളെ പരിവര്‍ത്തിനി ഏകാദശിയാണ്. ഭാദ്രപദ മാസത്തിലെ ഏകാദശിയാണ് പരിവര്‍ത്തിനി ഏകാദശിയെന്ന് അറിയപ്പെടുന്നത്. പാര്‍ശ്വ ഏകാദശിയെന്നും ഇതറിയപ്പെടാറുണ്ട്. ഭാദ്രപദ മാസത്തില്‍ ശുക്ലപക്ഷത്തിലെ പതിനൊന്നാമത്തെ ദിവസം അല്ലെങ്കില്‍ ഏകാദശി തിഥിയാണ് പരിവര്‍ത്തിനി ഏകാദശി. ഈ വര്‍ഷം അത് സെപ്റ്റംബര്‍ 14നാണ്.
സമയം
സെപ്റ്റംബര്‍ പതിമൂന്നിന് (ഇന്ന്) രാത്രി 10.30ന് ഏകാദശി തിഥി ആരംഭിക്കുന്നു. സെപ്റ്റംബര്‍ 14ന് രാത്രി 8.41നാണ് ഏകാദശി തിഥി അവസാനിക്കുന്നത്.
പ്രാധാന്യം
ഓരോ ഏകാദശിക്കും ഓരോ പ്രത്യേകതകളുണ്ട്. പരിവിര്ത്തി ഏകാദശിയും വളരെ പ്രത്യേകതകള്‍ ഉള്ള ഏകാദശിയാണ്. വിഷ്ണുദജനത്തിനായി പ്രത്യേകം നീക്കിവെച്ചിട്ടുള്ള ദിവസമാണിത്. പത്മ ഏകാദശിയെന്നും പരിവര്‍ത്തിനി ഏകാദശിക്ക് ഒരു പേരുണ്ട്. ഈ ശുഭദിനത്തില്‍ ഭക്തര്‍ വിഷ്ണു ഭഗവാനെ പൂജിക്കുകയും മഹാവിഷ്ണുവിന് പ്രിയപ്പെട്ട വഴിപാടുകളും ആചാരങ്ങളും നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ഉപവാസമാണ് ഏകാദശിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏകാദശി ദിവസം ഉപവസിക്കുന്നത് വിഷ്ണുവിന്റെ അനുഗ്രഹം സിദ്ധിക്കാന്‍ വളരെ നല്ലതാണ്.
ഇന്ത്യയിലൊട്ടാകെ ഹിന്ദുസമൂഹത്തില്‍ വ്യാപകമായി ആചരിക്കപ്പെടുന്ന ഒന്നാണ് ഏകാദശി. ഏകാദശി ദിവസം പ്രഭാതം മുതല്‍ അടുത്ത ദിവസം ദ്വാദശി തിഥി പ്രഭാതം വരെ ആളുകള്‍ വിഷ്ണുനാമം മനനം ചെയ്ത് ഉപവസിക്കുന്നു. ഏകാദശി മുടങ്ങാതെ നോല്‍ക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. മാത്രമല്ല, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപകര്‍മ്മങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഏകാദശി ദിവസത്തെ ഉപവാസം.
ഓണവും പരിവര്‍ത്തിനി ഏകാദശിയും
വിഷ്ണു അവതാരമായ ഭഗവാന് ശ്രീകൃഷ്ണന് തന്നെ അര്ജ്ജുനന് ഉപദേശിച്ചുനല്കിയ പരിവര്‍ത്തിനി ഏകാദശിയുമായി കഥ ഇങ്ങനെയാണ്. അത് നമ്മുടെ ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യം കൂടിയാണ്. തേത്രായുഗത്തില്‍ ബലി എന്നൊരു അസുര രാജാവ് ജീവിച്ചിരുന്നു. അസുരനായിരുന്നിട്ടും, വളരെ മഹിമയുള്ളവനും നന്മയുള്ളവനും സത്യസന്ധനും പ്രജാക്ഷേമ തല്‍പ്പരനുമായിരുന്നു ബലി. ജനങ്ങളെല്ലാം ബലിയുടെ ഭരണത്തില്‍ സംതൃപ്തരും സന്തോഷമുള്ളവരും ആയിരുന്നു. ബലിയുടെ സദ്ഭരണത്തിന്റെ കീര്‍ത്തി സ്വര്‍ഗ്ഗത്തില്‍ വരെയെത്തി. ദേവലോകത്തെ രാജാവായ ഇന്ദ്രന് തന്റെ സ്ഥാനം ബലി കയ്യടക്കുമോ എന്ന് ഭയന്നു. ദേവേന്ദ്രനും മറ്റ് ദൈവങ്ങളും ഭഗലാന് വിഷ്ണുവിനെ ചെന്നുകണ്ട് തങ്ങളുടെ സങ്കടം ഉണര്‍ത്തിച്ചു. ബലിയില്‍ നിന്നും ദേവലോകത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ദേവേന്ദ്രന്റെ സങ്കടത്തിന് പരിഹാരം കാണാന്‍ മഹാവിഷ്ണു വാമനന്റെ അവതാരം കൈക്കൊണ്ടു. എന്നിട്ട് ബലിയെ കാണാന്‍ ചെന്നു. ബലി വാമനനെ വഴിപോലെ പൂജിക്കുകയും എന്തുവേണമെങ്കിലും ആവശ്യപ്പെട്ടോളൂ എന്ന് പറയുകയും ചെയ്തു. തക്കം പാര്‍ത്തിരുന്ന വാമനന് മഹാമനസ്കനായ ബലിയോട് മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. വെറും മൂന്നടി മണ്ണല്ലേ, വാമനന്റെ ആവശ്യം ബലി അംഗീകരിച്ചു. എന്നാല്‍ അതോടെ വാമനന് ഭീമാകാരമായ രൂപം കൈക്കൊണ്ടു. എന്നിട്ട് മൂന്നടി മണ്ണ് അളക്കാന്‍ തുടങ്ങി. ആദ്യത്തെ അടിയില്‍ ഭൂമിയും രണ്ടാമത്തെ അടിയില്‍ ആകാശവും അളന്നെടുത്തു. അടുത്ത അടി എവിടെ വെക്കുമെന്ന വാമനന്റെ ചോദ്യത്തിന് ബലി തന്റെ തല കാണിച്ചുകൊടുത്ത് അവിടെ വെച്ചോളാന്‍ പറഞ്ഞു. ബലിയുടെ ഭക്തിയിലും ദയയിലും പ്രസാദിച്ച മഹാവിഷ്ണു അദ്ദേഹത്തെ പാതാളത്തിന്റെ രാജാവാക്കി. അതിനുശേഷമാണ് ഭക്തര്‍ പരിവര്‍ത്തിനി ഏകാദശി ആഘോഷിക്കാന്‍ തുടങ്ങിയതെന്നാണ് കഥ. ഈ ഏകാദശി ദിവസം വാമന ജനന്തിയായും ആഘോഷിക്കുന്നു. ഇത്തവണ കേരളത്തില്‍ പരിവര്‍ത്തിനി ഏകാദശി തിരുവോണത്തിന് മുമ്പുള്ള ഉത്രാടദിനമാണ്.
ആചാരങ്ങള്‍
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധവസ്ത്രങ്ങള്‍ ധരിക്കുക.
വീടും പൂജാമുറിയും ശുദ്ധീകരിക്കുക.
പൂജാമുറിയില്‍ വിളക്ക് കൊളുത്തി മരപ്പലകയില്‍ ഇരുന്ന് വിഷ്ണുവിനെയും മഹാലക്ഷ്മിയെയും പ്രാര്‍ത്ഥിക്കുക.
പുഷ്പാര്‍ച്ചനയും തുളസി അര്‍ച്ചനയും നടത്തുക.
കഴിയുമെങ്കിലും വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുക.
അന്നേദിവസം മുഴുവന്‍ ഉപവസിക്കുക.
ദിവസം മുഴുവന്‍ വിഷ്ണു മന്ത്രങ്ങള്‍ ഉരുവിടുക.
വിഷ്ണു സഹസ്രനാമം ചൊല്ലുക.
വൈകുന്നേരം കുളിച്ച് വിഷ്ണു ആരതി നടത്തുക.
അടുത്ത ദിവസം രാവിലെ കുളിച്ച് ഉപവാസം അവസാനിപ്പിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
