Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
അപാരമായ ഐശ്വര്യം, ഭാഗ്യഗുണത്താല് സൗഭാഗ്യം; ദുരിതമുക്തി നല്കുന്ന പരിവര്‍ത്തിനി ഏകാദശി
ഹിന്ദുമതത്തില്‍ എല്ലാ ഏകാദശി ദിനവും വിഷ്ണു ആരാധനക്കായി സമര്‍പ്പിച്ചിരിക്കുന്നു. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയെ പരിവര്‍ത്തി ഏകാദശി എന്ന് വിളിക്കുന്നു. മഹാവിഷ്ണുവിന്റെ വാമനാവതാരത്തെ ഈ ദിവസം ആരാധിക്കുന്നത് വളരെ ഗുണകരമാണ്. ശ്രീഹരി തന്റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. സെപ്റ്റംബര്‍ 25നാണ് ഭാദ്രപദയിലെ പരിവര്‍ത്തിനി ഏകാദശി വരുന്നത്. ഈ ദിവസം വിഷ്ണു തന്റെ ചതുര്‍മാസ നിദ്രയ്ക്കിടെ വശം മാറ്റുന്നു. ഈ ദിവസം ഭഗവാന് ശ്രീഹരി വിഷ്ണുവിനെയും സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെയും ആരാധിക്കുന്നു.
ഈ വര്‍ഷം പരിവര്‍ത്തിനി ഏകാദശിയില്‍ വളരെ അപൂര്‍വമായ യാദൃശ്ചികതകള്‍ നടക്കുന്നു. അതിനാല്‍ ദിവസത്തിന്റെ പ്രാധാന്യം ഇരട്ടിയാകുന്നു. ഈ യോഗങ്ങളില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് പലവിധ നേട്ടങ്ങള്‍ ലഭിക്കും. പരിവര്‍ത്തിനി ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

പരിവാര്ത്തി ഏകാദശിയുടെ പ്രാധാന്യം
പരിവര്‍ത്തിനി ഏകാദശി നാളിലാണ് വാമന രൂപത്തെ ആരാധിക്കുന്നത്. പരിവര്‍ത്തിനി ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ മൗനവ്രതത്തോടെ ആരാധിച്ചാല്‍ അത് മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രസാദിപ്പിക്കുകയും അപാരമായ ഐശ്വര്യം നല്‍കുകയും ചെയ്യുന്നു. പരിവര്‍ത്തിനി ഏകാദശി ദിനത്തില്‍ പരിവര്‍ത്തിനി ഏകാദശിയുടെ കഥ തീര്‍ച്ചയായും വായിക്കുക. ആരാധനയുടെ അവസാനം വിഷ്ണുവിന്റെ ആരതി നടത്തുക.
പരിവര്‍ത്തിനി ഏകാദശി ശുഭമുഹൂര്‍ത്തം
ഭാദ്രപദ ശുക്ല പരിവര്‍ത്തിനി ഏകാദശി തീയതി ആരംഭം - 25 സെപ്റ്റംബര്‍, 07:55 am
ഭാദ്രപദ ശുക്ല പരിവര്‍ത്തിനി ഏകാദശി തീയതി അവസാനം - 26 സെപ്റ്റംബര്‍ രാവിലെ 05 മണിക്ക്
മഹാവിഷ്ണുവിനെ ആരാധിക്കുന്ന സമയം - 09.12 - 10.42
പരിവര്‍ത്തിനി ഏകാദശി വ്രതാനുഷ്ഠാനം - 26 സെപ്റ്റംബര്‍ 01.25 pm -03.49 pm
രാഹുകാലം - 07.41 am - 09.12 am
പഞ്ചാംഗം അനുസരിച്ച്, ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയതി സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ 4.36 ന് ആരംഭിച്ച് സെപ്റ്റംബര്‍ 26 ന് രാവിലെ 5.12 ന് അവസാനിക്കും. ഉദയ തിഥി പ്രകാരം പരിവര്‍ത്തി ഏകാദശി വ്രതം സെപ്റ്റംബര്‍ 25 ന് ആചരിക്കും.
പരിവര്‍ത്തിനി ഏകാദശി ശുഭയോഗം
പരിവര്‍ത്തിനി ഏകാദശി നാളിലാണ് ഉത്തരാഷാഢവും ശ്രാവണ നക്ഷത്രവും രൂപപ്പെടുന്നത്. ഈ സമയം ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ ഫലദായകമാകുന്നു. പരിവര്‍ത്തിനി ഏകാദശി ദിനത്തില്‍ രവിയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, സുകര്‍മയോഗം എന്നിവയും രൂപപ്പെടുന്നു.
സുകര്‍മ്മ യോഗം - 25 സെപ്റ്റംബര്‍, 03:23 pm - 26 സെപ്റ്റംബര്‍, 11:46 am
സര്‍വാര്‍ത്ത സിദ്ധിയോഗം - 25 സെപ്റ്റംബര്‍, 11.55 am - 26 സെപ്റ്റംബര്‍, 06.11 am
രവിയോഗം - 06:11 am - 11:55 am
ഉത്രാടം നക്ഷത്രം
ശ്രാവണ നക്ഷത്രം

പരിവര്‍ത്തിനി ഏകാദശി വ്രതനിയമം
ഏകാദശി ദിനത്തില്‍ നേരത്തെ ഉണരുക. അതായത് ബ്രാഹ്മ മുഹൂര്‍ത്തം, സൂര്യോദയത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉണരാന്‍ ഏറ്റവും അനുയോജ്യമായ സമയം. കുളിച്ച് പുതിയ വസ്ത്രം ധരിക്കുക. വ്രതം ആരംഭിക്കുമ്പോള്‍ ബ്രഹ്മചര്യം നിലനിര്‍ത്തുക.
ഏകാദശി വ്രതം സാധാരണയായി ദശമി തിഥി അഥവാ പത്താം ദിവസം വൈകുന്നേരം ആരംഭിക്കുന്നു. ഉള്ളി, വെളുത്തുള്ളി, മാംസം, അരി, ഗോതമ്പ്, പയര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കരുത്. ഒപ്പം മദ്യവും പുകയിലയും കര്‍ശനമായി ഒഴിവാക്കുക. എന്നിരുന്നാലും, നിങ്ങള്‍ക്ക് പഴങ്ങള്‍, പാല് മുതലായവ കഴിക്കാം. ആവശ്യക്കാര്‍ക്ക് ഭക്ഷണം, അവശ്യവസ്തുക്കള്‍ എന്നിവ നല്‍കുകയും ചെയ്യുക. 'ഓം നമോ ഭഗവതേ വാസുദേവായ' മന്ത്രം നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ ജപിക്കുക.
ഈ കാര്യങ്ങള്‍ ചെയ്യുക
നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയാല്‍ വലയുകയാണെങ്കില്‍, പരിവാര്ത്തി ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ കുങ്കുമം കലര്‍ത്തിയ പാല് അഭിഷേകം ചെയ്യുകയും മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ ലക്ഷ്മീ ദേവി പ്രസാദിക്കുകയും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് സന്തോഷവും സമ്പത്തും ഐശ്വര്യവും നല്കി അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

പശുപരിപാലനം
ഈ ദിവസം പശുവിനെ സേവിക്കുന്നതിലൂടെ 33 കോടി ദേവീദേവന്മാരുടെ അനുഗ്രഹം ലഭിക്കും. ഏകാദശി ദിനത്തില്‍ പശുവിന് പച്ചപ്പുല്ല് നല്‍കുന്നത് വീടിന് ഐശ്വര്യം നല്‍കും.
അന്നദാനം
പരിവര്‍ത്തിനി ഏകാദശി ദിനത്തില്‍ അന്നദാനം ചെയ്യുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ ഒരു വ്യക്തിയുടെ വീട്ടിലെ ധാന്യശേഖരം ഒരിക്കലും ശൂന്യമായിരിക്കില്ല. അന്നപൂര്‍ണ ദേവിയും ഇതില്‍ വളരെ സന്തോഷവതിയാകുന്നു. അതുകൊണ്ട് പരിവര്‍ത്തിനി ഏകാദശി ദിനത്തില്‍ അന്നദാനം ചെയ്യുക.
മഞ്ഞവസ്ത്രം ദാനം ചെയ്യുക
പരിവര്‍ത്തിനി ഏകാദശി മഹാവിഷ്ണുവിനുള്ളതാണ്. ഈ ദിവസം മഞ്ഞ വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനും മംഗളകരമായ ഫലങ്ങള്‍ നേടാനും കഴിയും.
പുണ്യഗ്രന്ഥങ്ങള്‍ ദാനം ചെയ്യുക
പരിവര്‍ത്തിനി ഏകാദശി ദിനത്തില്‍ ഒരു പുണ്യഗ്രന്ഥം ദാനം ചെയ്യുക. മഹാവിഷ്ണു ഇതില്‍ സന്തുഷ്ടനാകുകയും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും ചെയ്യും. ഈ ദിവസം പുണ്യഗ്രന്ഥങ്ങള്‍ ദാനം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്.



Click it and Unblock the Notifications

