For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണാനന്തര മോക്ഷത്തിലേക്ക് നയിക്കും പരിവര്‍ത്തിനി ഏകാദശി

|

ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് പരിവര്‍ത്തിനി ഏകാദശി ആഘോഷിക്കുന്നത്. ഇതിനെ ഏകാദശി ജയന്തി എന്നും വിളിക്കുന്നു. ഈ വര്‍ഷം പരിവര്‍ത്തിനി ഏകാദശി വരുന്നത് സെപ്റ്റംബര്‍ 06 ചൊവ്വാഴ്ചയാണ്. ഈ ദിവസം മഹാവിഷ്ണുവിന്റെ വാമന രൂപത്തെ ആരാധിക്കണമെന്ന് പറയപ്പെടുന്നു. ഭഗവാന്‍ വിഷ്ണു ഉറങ്ങുമ്പോള്‍ ഈ സമയം തന്റെ വശം മാറ്റുന്നു, അതിനാലാണ് ഇതിന് പരിവര്‍ത്തിനി ഏകാദശി എന്ന് പേരുവന്നത്. പരിവര്‍ത്തിനി ഏകാദശി എന്താണെന്നും അതിന്റെ പൂജാ മുഹൂര്‍ത്തവും വ്രതാനുഷ്ഠാന രീതികളും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍; ആരാണിതെന്ന് നിങ്ങള്‍ക്കറിയാമോ? ചരിത്രം ഇതാMost read: തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍; ആരാണിതെന്ന് നിങ്ങള്‍ക്കറിയാമോ? ചരിത്രം ഇതാ

പരിവര്‍ത്തിനി ഏകാദശി തീയതി 2022

പരിവര്‍ത്തിനി ഏകാദശി തീയതി 2022

പഞ്ചാംഗമനുസരിച്ച്, ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയതി സെപ്റ്റംബര്‍ 06 ചൊവ്വാഴ്ച രാവിലെ 05:54ന് ആരംഭിക്കുന്നു. ഈ തീയതി അടുത്ത ദിവസം സെപ്റ്റംബര്‍ 07 ബുധനാഴ്ച പുലര്‍ച്ചെ 03:04 ന് അവസാനിക്കും. ഈ വര്‍ഷത്തെ പരിവര്‍ത്തിനി ഏകാദശി വ്രതം സെപ്റ്റംബര്‍ 06ന് ആചരിക്കും. പരിവര്‍ത്തിനി ഏകാദശിയില്‍ വ്രതം അനുഷ്ഠിച്ച് മഹാവിഷ്ണുവിന്റെ വാമനാവതാരത്തെ ആരാധിക്കുന്നവര്‍ക്ക് വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ ഇല്ലാതാകുന്നു. ചാതുര്‍മാസമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സമയത്ത് മഹാവിഷ്ണു ഗാഢനിദ്രയില്‍ തുടരുകയും പരിവര്‍ത്തിനി ഏകാദശിയില്‍ ഉറക്കത്തിന്റെ വശം മാറുകയും ചെയ്യുന്നു.

പരിവര്‍ത്തിനി ഏകാദശി 2022 ശുഭമുഹൂര്‍ത്തം

പരിവര്‍ത്തിനി ഏകാദശി 2022 ശുഭമുഹൂര്‍ത്തം

സെപ്റ്റംബര്‍ 06ന് പരിവര്‍ത്തിനി ഏകാദശി വ്രത ദിനത്തില്‍, രാവിലെ മുതല്‍ തന്നെ ആയുഷ്മാന്‍ യോഗം വരുന്നു. അത് 08.16 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. അതിനുശേഷം, സെപ്റ്റംബര്‍ 07ന് പുലര്‍ച്ചെ 04:50 വരെ സൗഭാഗ്യയോഗവും വരും. തുടര്‍ന്ന് ശോഭനയോഗം ആരംഭിക്കും. ഇതുകൂടാതെ പരിവര്‍ത്തിനി ഏകാദശി നാളില്‍ ത്രിപുഷ്‌കരയോഗം, രവിയോഗം എന്നിവയും രൂപപ്പെടുന്നു. രവിയോഗം രാവിലെ 06:01 മുതല്‍ വൈകുന്നേരം 06.09 വരെയും ത്രിപുഷ്‌കരയോഗം സെപ്റ്റംബര്‍ 07ന് പുലര്‍ച്ചെ 03:04 മുതല്‍ 06.02 വരെയും ആയിരിക്കും.

Most read:മാവേലി ഇല്ലാതെ എന്ത് ഓണം; മഹാബലി എത്തുന്ന തിരുവോണം നാള്‍Most read:മാവേലി ഇല്ലാതെ എന്ത് ഓണം; മഹാബലി എത്തുന്ന തിരുവോണം നാള്‍

ശുഭയോഗ ഫലങ്ങള്‍

ശുഭയോഗ ഫലങ്ങള്‍

രവിയോഗം ഒരു വ്യക്തിക്ക് എല്ലാ വിഷമതകളും നീക്കി വിജയം പ്രദാനം ചെയ്യുന്നു. ആയുഷ്മാന്‍, സൗഭാഗ്യം, ശോഭനം എന്നീ മൂന്ന് യോഗങ്ങളും ശുഭഫലങ്ങള്‍ നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ നോക്കിയാല്‍ പരിവര്‍ത്തിനി ഏകാദശി ദിനം ആരാധന നടത്തുന്നത് ഏറെ ഫലദായകമാണ്.

പരിവര്‍ത്തിനി ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

പരിവര്‍ത്തിനി ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

സെപ്തംബര്‍ 06ന് പരിവര്‍ത്തിനി ഏകാദശി വ്രതം ആചരിക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ 07ന് വ്രതം മുറിക്കണം. ഈ ദിവസം രാവിലെ 08.19 മുതല്‍ 08.33 വരെയാണ് വ്രതം അവസാനിപ്പിക്കാനുള്ള സമയം. പരിവര്‍ത്തിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെയും മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെയും ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും നശിക്കും. അവര്‍ക്ക് വാജ്‌പേയയോഗം പോലെ പുണ്യഫലങ്ങളും ലഭിക്കുകയും ചെയ്യുന്നു. ഈ ദിവസം വാമനാവതാരത്തെ ആരാധിക്കുന്നത് മരണാനന്തര മോക്ഷത്തിലേക്കും നയിക്കുന്നു.

Most read:ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?Most read:ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?

പരിവര്‍ത്തിനി ഏകാദശി വ്രതനിയമങ്ങള്‍

പരിവര്‍ത്തിനി ഏകാദശി വ്രതനിയമങ്ങള്‍

ഏകാദശി ദിനത്തില്‍ നേരത്തെ ഉണരുക. അതായത് ബ്രാഹ്‌മ മുഹൂര്‍ത്തം, സൂര്യോദയത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉണരാന്‍ ഏറ്റവും അനുയോജ്യമായ സമയം. കുളിച്ച് പുതിയ വസ്ത്രം ധരിക്കുക. വ്രതം ആരംഭിക്കുമ്പോള്‍ ബ്രഹ്‌മചര്യം നിലനിര്‍ത്തുക. ഏകാദശി വ്രതം സാധാരണയായി ദശമി തിഥി അഥവാ പത്താം ദിവസം വൈകുന്നേരം ആരംഭിക്കുന്നു. ഉള്ളി, വെളുത്തുള്ളി, മാംസം, അരി, ഗോതമ്പ്, പയര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കരുത്. ഒപ്പം മദ്യവും പുകയിലയും കര്‍ശനമായി ഒഴിവാക്കുക. എന്നിരുന്നാലും, നിങ്ങള്‍ക്ക് പഴങ്ങള്‍, പാല്‍ മുതലായവ കഴിക്കാം. ആവശ്യക്കാര്‍ക്ക് ഭക്ഷണം, അവശ്യവസ്തുക്കള്‍ എന്നിവ നല്‍കുകയും ചെയ്യുക. 'ഓം നമോ ഭഗവതേ വാസുദേവായ' മന്ത്രം നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ ജപിക്കുക.

English summary

Parivartini Ekadashi 2022 Date, Puja Muhurat And Significance in Malayalam

By observing Parivartini Ekadashi fast and worshiping Lord Vishnu, all sins are destroyed. Read on to know the Parivartini Ekadashi 2022 date, puja muhurat and significance.
Story first published: Monday, September 5, 2022, 9:47 [IST]
X
Desktop Bottom Promotion